For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫര്‍ 200 കോടിയെങ്കില്‍ എമ്പുരാന്‍ അതിനും മുകളിലാവും! വിദേശ ലൊക്കേഷന്‍, അടുത്ത റെക്കോര്‍ഡ് റെഡി

  |
  ലൂസിഫറിൽ കണ്ട സയിദ് മസൂദല്ല എമ്പുരാനിൽ

  2016 ലാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ താനൊരു സംവിധായകനാവുന്ന കാര്യം വ്യക്തമാക്കിയത്. മുരളി ഗോപിയുടെ തിരക്കഥയിലൊരുക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തിന് ലൂസിഫര്‍ എന്ന പേരും പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളിലേക്ക് എത്തിയ ലൂസിഫര്‍ കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ്. റിലീസിനെത്തിയ ദിവസം മുതലിങ്ങോട്ട് തിയറ്ററുകളെ പൂരപ്പറമ്പാക്കിയിരുന്നു. മലയാളത്തിലെ ആദ്യ ഇരുന്നൂറ് കോടി സ്വന്തമാക്കി ബോക്‌സോഫീസില്‍ പുതിയൊരു വിപ്ലവം ലൂസിഫര്‍ സൃഷ്ടിച്ചിരുന്നു.

  അര്‍ദ്ധ നഗ്നയായി അമല പോള്‍! ഇതുമൊരു ചങ്കൂറ്റമാണെന്ന് ട്രോളന്മാര്‍! എങ്ങും ട്രോള്‍ മഴയാണ്!

  ലൂസിഫര്‍ ഹിറ്റയതിന് പിന്നാലെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗം അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ പേര് കൊണ്ടും മറ്റ് സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വിസ്മയിപ്പിക്കാനുള്ള വരവായിരിക്കുമെന്നാണ് സൂചന. ലൂസിഫറിനെ കടത്തി വെട്ടുന്നൊരു നിര്‍മാണമായിരിക്കും എമ്പുരാന് വേണ്ടി കരുതിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങളിങ്ങനെ..

  ലൂസിഫറിന്റെ വരവ്

  ലൂസിഫറിന്റെ വരവ്

  പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്നു, മോഹന്‍ലാല്‍ അടക്കം വമ്പന്‍ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന സിനിമ, മുരളി ഗോപിയുടെ തിരക്കഥ ഒരുക്കുന്നു എന്നിങ്ങനെ ലൂസിഫറിനെ കുറിച്ചുള്ള ഓരോ വാര്‍ത്തയും ആരാധകരില്‍ ആകാംഷ നിറച്ചു. മുപ്പത് കോടിയോളം മുതല്‍ മുടക്കില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മാണം. ബോളിവുഡില്‍ നിന്നും വിവേക് ഒബ്രോയി അടക്കമുള്ള താരങ്ങളെ അണിനിരത്തി ഒരുക്കിയ സിനിമ മാര്‍ച്ച് 28 നാണ് തിയറ്ററുകളിലേക്ക് എത്തിയത്. ഫാന്‍സ് ഷോ അടക്കം വമ്പന്‍ റിലീസ് ലഭിച്ച ചിത്രം തിയറ്ററുകളിലും ബോക്‌സോഫീസിലും കൊടുങ്കാറ്റായി മാറിയിരുന്നു.

   രണ്ടാം ഭാഗം ഒരുങ്ങുന്നു

  രണ്ടാം ഭാഗം ഒരുങ്ങുന്നു

  ലൂസിഫിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരണം നടന്നിരുന്നു. ഇന്നലെയാണ് ലൂസിഫറിന് രണ്ടാം ഭാഗം വരുന്നതായി പൃഥ്വിരാജടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ചയായിരിക്കില്ല. ഇപ്പോള്‍ കണ്ട കഥും ഇതിന് മുന്‍പ് നടന്ന കഥയും പല കഥാപാത്രങ്ങളുടെയും മുന്‍കാലമായിരിക്കും ഈ ചിത്രത്തിലൂടെ പറയുന്നത്. നിറയെ സസ്‌പെന്‍സുകള്‍ ഒരുക്കി കൊണ്ടാണ് സിനിമ വരുന്നതെന്ന സൂചനകളെല്ലാം വന്നിരിക്കുകയാണ്.

  വിദേശ ലൊക്കേഷനുകള്‍

  വിദേശ ലൊക്കേഷനുകള്‍

  വലിയൊരു കാന്‍വാസില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച് തീരുമാനങ്ങള്‍ ഏകദേശം ആയിരിക്കുകയാണെന്നാണ് സൂചന. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുമായിരിക്കും ലൂസിഫറിന് ലൊക്കോഷന്‍ തീര്‍ക്കുന്നത്. ലൊക്കേഷനുകള്‍ സംബന്ധിച്ചും സിനിമയുടെ തിരക്കഥയുടെ കാര്യത്തിലും ഏകദേശം തീരുമാനം ആയിരിക്കുകയാണ്. ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി അവതരിച്ച മോഹന്‍ലാല്‍ ക്ലൈമാക്‌സിലാണ് ഖുറേഷി അബ്രാം ആയി രൂപം മാറുന്നത്. ആഗോള തലത്തില്‍ അധികാര സമവാക്യങ്ങളെ നിയന്ത്രിക്കാന്‍ വരെ ശേഷിയുള്ള കഥാപാത്രമാണ് ഖുറേഷി അബ്രാം.

  ബോക്‌സോഫീസ് തകരും

  ബോക്‌സോഫീസ് തകരും

  പ്രതീക്ഷതിനെക്കാള്‍ നൂറ് ശതമാനം വിജയമായിരുന്നു ലൂസിഫറിന് ലഭിച്ചത്. റിലീസിനെത്തി ആദ്യ എട്ട് ദിവസങ്ങള്‍ കൊണ്ട് നൂറ് കോടിയും ഇരുപത്തിയൊന്ന് ദിവസങ്ങള്‍ കൊണ്ട് നൂറ്റിയമ്പത് കോടിയും നേടിയ ലൂസിഫര്‍ മലയാളത്തിലെ ആദ്യ 200 കോടിയും കൈയടക്കി. അമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് 200 കോടി കളക്ഷന്‍ നേടിയ കാര്യം നിര്‍മാതാവും സംവിധായകനുമെല്ലാം പുറത്ത് വിട്ടത്. ലൂസിഫര്‍ 100 കോടി നേടിയെങ്കില്‍ എമ്പുരാന്‍ അതിനപ്പുറം വലിയൊരു കളക്ഷനിലെത്തുമെന്നാണ് കരുതുന്നത്. മലയാള സിനിമ ഇന്‍ഡസ്ട്രിയ്ക്ക് സ്വപ്‌നമായിരുന്ന പല നേട്ടങ്ങളും സിനിമയിലൂടെ ലഭിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

   താരങ്ങള്‍ ആരൊക്കെയാവും...

  താരങ്ങള്‍ ആരൊക്കെയാവും...

  പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുമ്പോള്‍ മഞ്ജു വാര്യരായിരുന്നു നായിക. ഇവരെ കൂടാതെ ഒത്തിരിയധികം അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. സയൂദ് മസൂദ് എന്ന കഥാപാത്രത്തിലെത്തിയ പൃഥ്വിരാജിനും ടൊവിനോ തോമസിന്റെ ജതിന്‍ രാംദാസിനും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി ലഭിച്ചു. രണ്ടാം ഭാഗം വരുമ്പോള്‍ താരങ്ങള്‍ അതുപോലെ തന്നെ ഉണ്ടാവുമോ എന്നതാണ് ആരാധകരിപ്പോള്‍ ചോദിക്കുന്നത്. വില്ലനായിട്ടെത്തിയ ബോളിവുഡ് താരം വിവേക് ഒബ്രോയി രണ്ടാം ഭാഗത്തില്‍ ഇല്ലെന്നുള്ള തരത്തിലും പ്രചരണം നടക്കുന്നുണ്ട്. എന്തായാലും നല്ലൊരു സിനിമയ്ക്ക് വേണ്ടി സിനിമാപ്രേമികള്‍ കാത്തിരിപ്പ് തുടങ്ങിയിരിക്കുകയാണ്.

  English summary
  Lucifer 2 Confirmed; To know abou Empuraan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X