മുരളി ഗോപിയോട് സര്‍പ്രൈസ് ഇട്ട് കൊല്ലരുതെന്ന് ആരാധകര്‍! ലൂസിഫര്‍ 2 വൈകാതെ വരുമെന്ന് സൂചന!
ലൂസിഫര്‍ റിലീസിനെത്തിയതിന് പിന്നാലെ തന്നെ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നുണ്ടെന്ന് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തില്‍ നിന്നും സിനിമയുടെ ക്ലൈമാക്സിലാണ് ഖുറേഷി അബ്രാമായി മോഹന്‍ലാല്‍ എത്തുന്നത്. ലൂസിഫറിന്റെ അവസാന ക്യാരക്ടര്‍ പോസ്റ്ററായി പുറത്ത് വന്നതും ഖുറേഷി അബ്റാമിന്റെ സ്റ്റൈലിഷ് ലുക്കായിരുന്നു. മാത്രമല്ല മുരളി ഗോപിയ്‌ക്കൊപ്പം പുതിയ സിനിമയുടെ തിരക്കഥ കേട്ടതിനെ കുറിച്ചും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതെല്ലാം ചേര്‍ന്നതോടെ ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുണ്ടെന്നാണ് കൂടുതല്‍ പേരുടെയും നിഗമനം.
ലൂസിഫര്‍ ഒരു ഫ്രാഞ്ചൈസിന്റെ സ്റ്റൈലില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ചിത്രമാണ്. ആ ബോധത്തില്‍ നിന്നുമാണ് ഞാനും പൃഥ്വിയും സിനിമ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്ന് മുരളി ഗോപി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സൂചന നല്‍കി കൊണ്ട് എത്തിയിരിക്കുകയാണ് മുരളി ഗോപി.

'The wait.. won't be too 'L' ong' എന്നാണ് മുരളി ഗോപി ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്. ലൂസിഫറിനെ സൂചിപ്പിക്കും വിധം ഒരു അക്ഷരം മാത്രം എടുത്ത് കാണിച്ചിരിക്കുന്നതിനാല്‍ ലൂസിഫര്‍ രണ്ടാം ഭാഗത്തെ കുറിച്ചാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. മുരളി ഗോപിയുടെ പോസ്റ്റിന് താഴെ സര്‍പ്രൈസ് ഇടാതെ സത്യം പറയാനുള്ള ആരാധകരുടെ മുറവിളിയാണ്.
ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളിലായിരിക്കും എത്തുകയെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയും ഖുറേഷി അബ്റാമും രണ്ട്് കഥാപാത്രങ്ങളാണെന്നും ഇവര്‍ രണ്ട് പേരും ലൂസിഫര്‍ 2 ല്‍ ഒന്നിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ വെറുതേ പറയുന്നതല്ലെന്നും ലൂസിഫറിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകളാണിതെന്നും വ്യക്തമാക്കി കൊണ്ടാണ് വാര്‍ത്ത വന്നത്.


Click it and Unblock the Notifications











