'ഞാൻ എന്തോ ആപത്തിലേക്ക് പോകുന്നപോലെ തോന്നി, കല്യാണം നീട്ടി വെച്ചാലോയെന്ന് വരെ മുരളിയോട് ഞാൻ ചോദിച്ചു'; ശിവദ

നീലത്താമര, പാലേരിമാണിക്യം എന്നീ സിനിമകൾക്കും ഓഡീഷൻ കൊടുത്തിട്ടുണ്ട്. പക്ഷെ ആ വസ്ത്രം എനിക്ക് കംഫർട്ട് അല്ലായിരുന്നു. പിന്നീടാണ് കേരള കഫെയിലേക്ക് അവസരം വന്നത്

സു സു സുധി വാത്മീകം, ഇടി, ലൂസിഫര്‍, ട്വൽ‌ത്ത് മാൻ എന്നീ സിനിമകളിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ശിവദ. ആദ്യ കാലങ്ങളിൽ ആൽബം ഗാനങ്ങളിലൂടെ ശ്രദ്ധേയയായ നടി പിന്നീട് വളരെ വർഷങ്ങൾക്ക് ശേഷമാണ് നായികയായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

ശേഷം നടൻ മുരളിയുമായി വിവാഹിതയായ താരം നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ വിശേഷവുമൊക്കെയായി ആരാധകരുടെ ശ്രദ്ധ കവർന്നിരുന്നു. തെന്നിന്ത്യയിലും വലിയ ആരാധകരുള്ള ശിവദയുടേതായി അണിയറയിൽ ഒരുപിടി ചിത്രങ്ങളാണ് ഒരുങ്ങുന്നത്.

Actress Sshivada, Actress Shivada news, Actress Shivada husband, Shivada films, നടി ശിവദ, നടി ശിവദ വാർത്തകൾ, നടി ശിവദ ഭർത്താവ്, ശിവദ ചിത്രങ്ങൾ

ഇപ്പോഴിത ഇന്ത്യാ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ചും സിനിമയിലേക്കുള്ള വരവിനെക്കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് ശിവദ. 'ഒന്നും പ്ലാൻഡായിരുന്നില്ല. ശ്രീലേഖ എന്ന പേര് മാറ്റി ശിവദയെന്ന് ആക്കിയപ്പോൾ ആദ്യമൊന്നും ആളുകൾ വിളിച്ചാൽ തിരിഞ്ഞ് നോക്കില്ലായിരുന്നു.'

'ഇത് എന്റെ പേരാണെന്ന് റിയലൈസ് ചെയ്യാൻ കുറച്ച് സമയമെടുത്തു. ഇ‌പ്പോൾ ശ്രീലേഖ എന്ന എന്റെ പേര് വളരെ കുറച്ച് പേർക്ക് മാത്രമെ അറിയൂ. സിനിമ എന്ന ആ​ഗ്രഹം കുറവായിരുന്നു. സെലിബ്രിറ്റികളെ ഇന്റർവ്യൂ ചെയ്യാൻ തുടങ്ങിയപ്പോഴാണ് സിനിമ വേണമെന്ന് തോന്നി തുടങ്ങിയത്. നിരവധി തവണ ഓഡീഷന് പോയി റിജക്ടായിട്ടുണ്ട്.'

'നീലത്താമര, പാലേരിമാണിക്യം എന്നീ സിനിമകൾക്കും ഓഡീഷൻ കൊടുത്തിട്ടുണ്ട്. പക്ഷെ ആ വസ്ത്രം എനിക്ക് കംഫർട്ട് അല്ലായിരുന്നു. പിന്നീടാണ് കേരള കഫെയിലേക്ക് അവസരം വന്നത്. ഫാസിൽ സാർ എല്ലാം അഭിനയിച്ച് കാണിച്ച് തരും. ഫാസിൽ സാറിന്റെ ഹീറോയിൻ ആയിരുന്നുവെന്നതുകൊണ്ടാണ് ആദ്യ തമിഴ് സിനിമ നെടുംചാലയിലേക്ക് അവസരം കിട്ടിയത്.'

'ക്വസ്റ്റ്യൻ മാർക്കായി നിന്ന സമയം ഇഷ്ടം പോലെ ഉണ്ടായിരുന്നു. അന്ന് അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. സു സു സുധീ വാത്മീകം കഴിഞ്ഞ ശേഷമാണ് കേരളത്തിൽ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. എനിക്ക് റൊമാൻസും കോമഡിയും പാടാണ്. അതൊരു ടെൻഷനാണ് എനിക്ക്.'

Actress Sshivada, Actress Shivada news, Actress Shivada husband, Shivada films, നടി ശിവദ, നടി ശിവദ വാർത്തകൾ, നടി ശിവദ ഭർത്താവ്, ശിവദ ചിത്രങ്ങൾ

'സു സു സുധീ വാത്മീകം പ്രപ്പോസൽ‌ സീൻ വളരെ കഷ്ടപ്പെട്ട് ചെയ്തതാണ്. ആളുകൾ മെസേജ് ചെയ്യുന്നത് ആ സീനിനെ കുറിച്ചാണ്. ഒരുപടം മലയാളത്തിൽ ഹിറ്റായ ശേഷമെ വിവാഹം ചെയ്യുവെന്ന് തീരുമാനിച്ചിരുന്നു. അത് മുരളിയോട് പറയുകയും ചെയ്തിരുന്നു. സു സു സുധീ വാത്മീകത്തിലേക്ക് കോള് വന്നത് എന്റെ എൻ​ഗേജ്മെന്റ് കഴിഞ്ഞ ശേഷമാണ്.'

'നംവബറിൽ സിനിമ പുറത്തിറങ്ങി ഹിറ്റായി ഡിംസബറിൽ ഞാൻ‌ വിവാഹം കഴിച്ചു. അന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചു ഇപ്പോൾ ഒരു പടം ഇറങ്ങി ഹിറ്റായതല്ലേ ഉള്ളൂ എന്തിനാണ് ഇത്രയും വേ​ഗം വിവാഹം കഴിക്കുന്നതെന്ന്. തമിഴിൽ നിന്നും മലയാളത്തിൽ നിന്നും എല്ലാം ഈ ചോദ്യം കേട്ടിരുന്നു.'

'ഞാൻ എന്തോ ആപത്തിലേക്ക് പോകുന്നപോലെ തോന്നി. കല്യാണം കുറച്ച് നീട്ടി വെച്ചാലോയെന്ന് വരെ മുരളിയോട് അവസാനം ഞാൻ ചോദിച്ചു. പക്ഷെ മുരളി എന്നോട് പറഞ്ഞു. ഒന്നും പേടിക്കേണ്ട കല്യാണം കഴിഞ്ഞാലും എല്ലാത്തിലും സപ്പോർട്ടായി ഉണ്ടാകുമെന്ന്. മുരളിക്കും സിനിമ വലിയ താൽപര്യമാണ്. ഓഡീഷൻ കാര്യങ്ങളെല്ലാം മുരളിയാണ് പറഞ്ഞ് തന്നിരുന്നത്.'

'മുരളിയുമായുള്ള എന്റെ പ്രണയം ഞാൻ ആദ്യം പറഞ്ഞത് ജയേട്ടനോടും സരിത ചേച്ചിയോടുമാണ്. കല്യാണം കഴി‍ഞ്ഞ് റിസപ്ഷനും കഴിഞ്ഞ് ഞാൻ ഷൂട്ടിന് പോയി. താലി ചരടിൽ നിന്നും മാറ്റുന്ന ചടങ്ങ് പോലും നടന്നില്ല.'

'അത് അമ്മ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് ഊരി അമ്മയുടെ ഒരു മാലയിൽ ഇട്ട് തന്നത്. വിവാഹത്തിന് മൈലാഞ്ചി പോലും ഇടാൻ പറ്റിയില്ല. ഷൂട്ടിന്റെ കൺടിന്യൂവിറ്റി പോകും എന്നുള്ളതുകൊണ്ട്' ശിവദ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X