പൃഥ്വിയുടെ ബ്രില്ല്യന്‍സില്‍ ആദ്യ 200 കോടി ഉറപ്പിച്ചു, 1 മാസം കൊണ്ട് തകര്‍ക്കാന്‍ റെക്കോര്‍ഡുകളില്ല!

Recommended Video

ലൂസിഫർ എത്തിയിട്ട് ഒരു മാസം

ലൂസിഫര്‍ മലയാള സിനിമയിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ആദ്യ സിനിമ ആരാധകര്‍ വലിയ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. റിലീസിനെത്തി ഒരു മാസം പിന്നിടുമ്പോഴും പലയിടത്തും ഗംഭീര പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ പിറന്ന സിനിമകളുടെ സകലകാല റെക്കോര്‍ഡുകളും തകര്‍ത്ത് കൊണ്ടാണ് ലൂസിഫര്‍ ചരിത്രം തിരുത്തിയത്.

എട്ട് ദിവസം കൊണ്ട് നൂറ് കോടിയും 21 ദിവസം കൊണ്ട് നൂറ്റിയമ്പത് കോടിയും സ്വന്തമാക്കിയാണ് ലൂസിഫര്‍ ഞെട്ടിച്ചത്. മലയാളത്തിലെ ആദ്യ ഇരുന്നൂറ് കോടി ക്ലബ്ബില്‍ എത്താന്‍ സാധ്യത കല്‍പ്പിച്ചിരിക്കുന്ന സിനിമയുടെ ഏറ്റവും പുതിയ കളക്ഷന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. മാര്‍ച്ച് 28 നായിരുന്നു ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തിയത്. ഏപ്രില്‍ 28 വന്നപ്പോഴെക്കും ലൂസിഫര്‍ വലിയ ഉയരങ്ങളാണ് കീഴടക്കിയിരിക്കുന്നത്.

 പൃഥ്വിയുടെ ആദ്യ സംവിധാനം

പൃഥ്വിയുടെ ആദ്യ സംവിധാനം

നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനെ നായകാക്കി ഒരുക്കിയ ചിത്രത്തിന് മുരളി ഗോപിയായിരുന്നു തിരക്കഥ എഴുതിയത്. ബിഗ് ബജറ്റില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. മഞ്ജു വാര്യരായിരുന്നു നായിക. 2019 ലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായിട്ടാണ് ലൂസിഫര്‍ റിലീസിനെത്തുന്നത്. എല്ലാ പ്രതീക്ഷകളും സത്യമാണെന്ന് തെളിയിച്ച് കൊണ്ടുള്ള പ്രകടനമായിരുന്നു ചിത്രം കാഴ്ച വെച്ചത്. അടുത്ത കാലത്തൊന്നും മലയാളത്തില്‍ നിന്നും മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത പിന്തുണയാണ് ലൂസിഫറിന് ലഭിച്ചത്.

 പ്രദര്‍ശനങ്ങളില്‍ റെക്കോര്‍ഡ്

പ്രദര്‍ശനങ്ങളില്‍ റെക്കോര്‍ഡ്

തുടക്കത്തില്‍ ലഭിച്ച പിന്തുണ പിന്നിടുള്ള ദിവസങ്ങളിലുംലും ലൂസിഫറിന് ലഭിച്ചിരുന്നു. റെക്കോര്‍ഡ് പ്രദര്‍ശനമാണ് സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം ഇതിനകം 25000 ഷോ ലൂസിഫര്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പ്രദര്‍ശനങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ മലയാളത്തില്‍ നിന്നും
ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ചിത്രമാണ് ലൂസിഫര്‍. വരും ദിവസങ്ങളില്‍ പ്രദര്‍ശനങ്ങുടെ കാര്യത്തില്‍ പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 മൂന്ന് സിനിമകള്‍

മൂന്ന് സിനിമകള്‍

ലൂസിഫറിന് മുന്‍പ് മോഹന്‍ലാലിന്റെ തന്നെ 2015 ല്‍ റിലീസിനെത്തിയ ദൃശ്യമാണ് 25000 ഷോ പൂര്‍ത്തിയാക്കിയ ആദ്യ ചിത്രം. അക്കൊല്ലത്തെ ഹിറ്റ് സിനിമകളിലൊന്നായ ദൃശ്യം മലയാള സിനിമയിലെ അതുവരെ ഉണ്ടായിരുന്ന പല റെക്കോര്‍ഡുകളും തിരുത്തി. രണ്ടാമത് 2016 ലെത്തിയ പുലിമുരുകനാണ് ലൂസിഫറിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു സിനിമ. പുലിമുരുകന്റെ റെക്കോര്‍ഡാണ് ലൂസിഫര്‍ അതിവേഗം മറികടന്നത്. ഒരു മാസം കൊണ്ട് പുലിമുരുകന്‍ ഉണ്ടാക്കിയത് വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ടാണ് ലൂസിഫറിന് ലഭിച്ചത്. അതേ സമയം 41000 ഷോ പൂര്‍ത്തിയാക്കിയിട്ടാണ് പുലിമുരുകന്‍ പ്രദര്‍ശം അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലൂസിഫര്‍ ഇതുവരെ അത്രയും പ്രദര്‍ശനം എത്തിയിട്ടില്ല.

 അതിവേഗം നൂറ് കോടി

അതിവേഗം നൂറ് കോടി

മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രവും മോഹന്‍ലാലിന്റെ വകയായിരുന്നു. പുലിമുരുകനിലൂടെ 38 ദിവസങ്ങള്‍ കൊണ്ടായിരുന്നു മോഹന്‍ലാല്‍ ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ കേവലം എട്ട് ദിവസങ്ങള്‍ കൊണ്ടായിരുന്നു ലൂസിഫര്‍ നൂറ് കോടി സ്വന്തമാക്കിയത്. പുലിമുരുകന്‍ ടോട്ടല്‍ ബിസിനസ് 150 കോടിയില്‍ അവസാനിപ്പിച്ചപ്പോള്‍ റിലീസിനെത്തി 21 ദിവസം കൊണ്ട് 150 കോടി നേടാന്‍ ലൂസിഫറിന് കഴിഞ്ഞിരുന്നു. മലയാളത്തില്‍ നിന്നും ഇത്രയും വേഗം ഏറ്റവും വലിയ തുക കണ്ടെത്തുന്ന സിനിമയായി ചിത്രം മാറി.

 സാമ്പത്തിക ലാഭമാണ്

സാമ്പത്തിക ലാഭമാണ്

റിലീസ് ദിവസം പതിനാലോ പതിനഞ്ചോ കോടിയോളം സ്വന്തമാക്കിയ ലൂസിഫര്‍ പിന്നീടുള്ള ദിവസങ്ങളിലും ഇത് തന്നെയാണ് കാഴ്ച വെച്ചത്. കേരള ബോക്സോഫീസില്‍ നിന്ന് മാത്രം അതിവേഗം അമ്പത് കോടി സ്വന്തമാക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. 18 ദിവസങ്ങള്‍ള്ളില്‍ കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 4 കോടിയ്ക്ക് മുകളിലായിരുന്നു ലൂസിഫറിന്റ സാമ്പത്തിക ലാഭം. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സ്, സിംഗിള്‍സ്, തിരുവനന്തപുരം പ്ലെ്കസ്, സിംഗിള്‍സ് എന്നിവിടങ്ങളില്‍ നിന്നുമായി അതിശയിപ്പിക്കുന്ന കളക്ഷനാണ് ലൂസിഫറിന് സ്വന്തമാക്കാന്‍ കഴിഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X