3 നടന്മാരുടെ ഫാന്‍സ് ഷോ! ലൂസിഫറിന് കൊടികയറുന്നത് ചരിത്രം തിരുത്തി കുറിക്കാനാണെന്നുള്ളതില്‍ സംശയമില്ല
Recommended Video

മലയാള സിനിമയെ വേറിട്ട ശൈലിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ന്യൂജനറേഷന്‍ സംവിധായകന്മാര്‍ ഇപ്പോഴുണ്ട്. പലരും ഏറെ കാലമായി കൊണ്ട് നടക്കുന്ന സ്വപ്‌നമാണ് ഒരു സിനിമ സംവിധാനം ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നുള്ളത്. പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയതിന് പിന്നാലെ തന്നെ സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്.
വീട്ടിലിരുന്ന് മക്കളെ നോക്കാം, ഒപ്പം കാശുമുണ്ടാക്കാം... എങ്ങനെയെന്ന് അറിയണ്ടേ?
മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്തതോടെ കേരളത്തില്‍ വലിയ വാര്‍ത്താ പ്രധാന്യമുള്ള ചിത്രമായി ലൂസിഫര്‍ മാറി. ഈ മാസം അവസാനത്തോട് കൂടി തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന് ഫാന്‍സ് ഷോയും ഒരുക്കുന്നുണ്ട്. ഇത്തവണ കേരളത്തിലെ സകല റെക്കോര്‍ഡുകളും തകര്‍ത്ത് കൊണ്ടൊരു റിലീസായിരിക്കും ലൂസിഫറിന് ലഭിക്കാന്‍ പോവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലൂസിഫറിന്റെ ഗ്രാന്‍ഡ് എന്‍ട്രി
പരീക്ഷക്കാലം ആണെങ്കിലും മലയാള സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു. മോഹന്‍ലാല്‍ നായകനാവുന്നു എന്നതൊക്കെയാണ് ഏറ്റവും വലിയ പ്രത്യേകത. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. ഇരുവരും ഒന്നിക്കുന്ന സിനിമ വരുന്നതിനാല്‍ ആരാധകരുടെ ഭാഗത്ത് നിന്നുമുള്ള സപ്പോര്‍ട്ട് എത്രമാത്രം വലുതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഫാന്‍സ് ഷോ
റിലീസിനെത്തുന്ന സിനിമകള്‍ക്ക് ആദ്യ ദിവസം തന്നെ ഫാന്‍സ് ഷോ ഏര്‍പ്പെടുത്തുന്നതൊരു ചടങ്ങായി മാറിയിരിക്കുകയാണ്. വെളുപ്പിന് മുതല്‍ ഫാന്‍സ് ഷോ ആരംഭിക്കും. കൊട്ടും കുരവയും ആര്‍പ്പു വിളികളുമായിട്ടാണ് ആരാധകര്‍ സിനിമയുടെ റിലീസിന് എത്താറുള്ളത്. ഇപ്പോള്‍ ലൂസിഫറിനും വലിയ രീതിയിലുള്ള ഫാന്‍സ് ഷോ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളമൊട്ടാകെ രാവിലെ 7 നാണ് ലൂസിഫറിന്റെ ആദ്യ പ്രദര്‍ശനം. നൂറിലധികം ഫാന്‍സ് ഷോകളാണ് ഇതിനകം ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

മൂന്ന് നടന്മാരുടെ
പതിവില്‍ നിന്നും വ്യത്യസ്തമായി ലൂസിഫറിന് മൂന്ന് നടന്മാരുടെ ഫാന്‍സ് ഷോ ലഭിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമേ ടൊവിനോ തോമസിന്റെ ആരാധകര്‍ക്കുമാണ് ലൂസിഫറിലൂടെ ഫാന്‍സ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയിലെ താരരാജാവായി മോഹന്‍ലാല്‍ വാഴുമ്പോള്‍ യുവതാരങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് ടൊവിനോ തോമസും പൃഥ്വിരാജും. ഓരോ സിനിമകള്‍ ഇറങ്ങുമ്പോഴും ആരാധക പിന്‍ബലം കൂട്ടികൊണ്ടിരിക്കുന്ന താരങ്ങളാണ് മൂവരും. അതിനാല്‍ ലൂസിഫറോട് കൂടി അതിന് ബലം കൂടുമെന്ന കാര്യത്തില്‍ സംശയമില്ല.

റിലീസിനെത്തുന്നു..
ഇത്തവണത്തെ വിഷുവിന് മുന്നോടിയായി മാര്‍ച്ച് 28 നാണ് ലൂസിഫറിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമായി വലിയൊരു വിഭാഗം താരങ്ങളും ലൂസിഫറില്‍ അണിനിരക്കുന്നു എന്നുള്ളതാണ്. ഈ ദിവസങ്ങളില്‍ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ട് ആരാധകരെ ആവേശത്തിലാക്കി കൊണ്ടിരിക്കുകയാണ്.

താരനിബിഡമായ സിനിമ
മൂന്ന് താരങ്ങളുടെ ഫാന്‍സ് ഷോ മാത്രമേ സംഘടിപ്പിച്ചിട്ടുള്ളുവെങ്കിലും ലൂസിഫറില്‍ ചില്ലറ താരങ്ങളല്ല അണിനിരക്കുന്നത്. താരനിബിഡമായ സിനിമയാണെന്ന് ഒറ്റ വാക്കില്‍ പറയാം. ബോളിവുഡില്‍ നിന്നും നടന്‍ വിവേക് ഒബ്‌റോയ് ലൂസിഫറില്‍ അഭിനയിക്കുന്നുണ്ട്. വില്ലന്‍ വേഷത്തിലാണ് വിവേക് എത്തുന്നത്. മഞ്ജു വാര്യരാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ബാല, തുടങ്ങി മലയാളത്തിലെ യുവതാരങ്ങളില്‍ പലരും ലൂസിഫറില്‍ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications