മമ്മൂട്ടി തിരുത്തിയ ചരിത്രത്തെ കടത്തിവെട്ടി മോഹന്‍ലാല്‍! പൃഥ്വിയുടെ ലൂസിഫറിന് പുതിയ റെക്കോര്‍ഡ്!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ലൂസിഫര്‍. പ്രഖ്യാപനവേള മുതല്‍ത്തന്നെ പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തിരുന്നു. സിനിമയെക്കുറിച്ചുള്ള ഓരോ വാര്‍ത്ത എത്തുമ്പോഴും ആരാധകര്‍ക്ക് ആകാംക്ഷയായിരുന്നു. പൃഥ്വിരാജെന്ന നടനും നിര്‍മ്മാതാവും ഗായകനുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. എന്നാല്‍ സംവിധായകനായ പൃഥ്വി എങ്ങനെയായിരിക്കുമെന്നറിനായാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്താണ് വേണ്ടതെന്ന് മനസ്സിലാക്കി താരങ്ങളെ കൃത്യമായി വിനിയോഗിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നുവെന്ന് താരങ്ങളെല്ലാം സാക്ഷ്യപ്പെടുത്തിയിരുന്നു. ആയിരത്തിലധികം ജൂനിയര്‍ ആര്‍ടിസ്റ്റുകളെ അണിനിരത്തി ചിത്രീകരിച്ച രംഗങ്ങളില്‍ പോലും താരത്തിന് പരിഭാന്ത്രിയുണ്ടായിരുന്നില്ലെന്ന് ഒപ്പം പ്രവര്‍ത്തിച്ചവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
നിരവധി സിനിമകള്‍ ചെയ്ത് പരിചയമുള്ള സംവിധായകനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു പൃഥ്വിയുടെ സംവിധാനമെന്നായിരുന്നു ഷാജോണ്‍ പറഞ്ഞത്. എങ്ങനെ ഇത്ര കൂളായി കാര്യങ്ങള്‍ മാനേജ് ചെയ്യുന്നുവെന്ന് ചോദിച്ചപ്പോള്‍ എല്ലാം അങ്ങ് ചെയ്യുകയാണെന്ന മറുപടിയായിരുന്നു താരപുത്രന്‍ നല്‍കിയത്. ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവരുന്നതിന് പിന്നാലെയായാണ് താരങ്ങളും ലൂസിഫറിനെക്കുറിച്ചും പൃഥ്വിരാജെന്ന സംവിധായകനെക്കുറിച്ചും വാചാലനായി രംഗത്തെത്തുന്നത്. മാര്‍ച്ച് 28 ന് തിയേറ്ററുകളിലേക്കെത്തുന്ന സിനിമയ്ക്ക് ഗംഭീര വരവേല്‍പ്പ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.

മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഈ മൂന്ന് താരങ്ങളുടെയും ഫാന്‍സ് പ്രവര്‍ത്തകര്‍ പ്രത്യേക ഫാന്‍സ് ഷോ സംഘടിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കേരളത്തില്‍ 200 ലധികം ഫാന്‍സ് ഷോകളാണ് ഇതിനകം തന്നെ പ്ലാന്‍ ചെയ്തിട്ടുള്ളത്. പതിവില്‍ നിന്നും വ്യത്യസ്തമായി കുവൈറ്റിലും ഫാന്‍സ് ഷോയുമായി ചരിത്രം തിരുത്തിക്കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ലൂസിഫര്‍. ലേഡീസ് ഫാന്‍സ് ഷോയിലൂടെ ഇന്നേവരെ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം കൂടിയാണ് മോഹന്‍ലാല്‍ സ്വന്തമാക്കുന്നത്.


Click it and Unblock the Notifications