For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുഖം കാണിക്കാതെയുള്ള ലാലേട്ടന്റെ മാസ് പൃഥ്വിരാജിന്റെ ബ്രില്ല്യന്‍സാണ്! ലൂസിഫർ ചെകുത്താനാണോ?

  |

  മലയാള സിനിമയിലെ നട്ടെല്ലുള്ള യുവരാജാവ് എന്ന് വിളിക്കുന്ന താരമാണ് പൃഥ്വിരാജ്. നായകനായി സിനിമയിലെത്തി ഗായകന്‍, നിര്‍മാതാവ് എന്നീ മേഖലകളിലും കഴിവ് തെളിയിച്ച പൃഥ്വി സംവിധാനത്തിലേക്ക് കൂടി ചുവട് മാറിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിക്കുന്ന ലൂസിഫറാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കന്നിച്ചിത്രം.

  മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കാന്‍ പോവുന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിരുന്നു. മോഹന്‍ലാലും പൃഥ്വിരാജും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട പോസ്റ്റര്‍ പുറത്ത് വന്ന ഉടനെ വൈറലായിരുന്നു.

   ലൂസിഫര്‍

  ലൂസിഫര്‍

  മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. ജൂലൈ പതിനെട്ടിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്. തിരുവനന്തപുരം, മുംബൈ, കുട്ടിക്കാനം എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷന്‍. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ടൊവിനോ തോമസ് മോഹന്‍ലാലിന്റെ അനിയന്‍ വേഷത്തിലും സാനിയ അയ്യപ്പന്‍ മോഹന്‍ലാലിന്റെ മകളായിട്ടും അഭിനയിക്കുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. വരും ദിവസങ്ങൡ താരങ്ങള്‍ ആരെക്കെയാണെന്നുള്ളത് ഔദ്യോഗികമായി പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  ഇന്നലെയായിരുന്നു ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ബ്ലഡ്, ബ്രദര്‍ഹുഡ്, ബിട്രേയല്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റര്‍ വന്നിരിക്കുന്നത്. ഇതോടെ പകയുടെയും പ്രതികാരത്തിന്റെയും കഥയാണ് ലൂസിഫര്‍ പറയുന്നതെന്നാണ് സൂചന. മോഹന്‍ലാലിന്റെ മുഖം കാണിക്കാതെയുള്ള ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്. പോസ്റ്റര്‍ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. പോസ്റ്ററിനെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുമായി ട്രോളന്മാരും എത്തിയിരുന്നു.

   പോസ്റ്റര്‍ എത്തി..

  പോസ്റ്റര്‍ എത്തി..

  ലൂസിഫറിനെ കുറിച്ചുള്ള ഒരു വിവരവും പുറത്ത് വന്നിട്ടില്ല. അതിന്റെ ആകാംഷയിലാണ് ആരാധകര്‍. ലൂസിഫര്‍ പാപികളുടെ വില്ലനോ വിശ്വം വിറപ്പിക്കുന്ന നായകനോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. അതിനിടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നതും.

  കാല് കൊണ്ടുള്ള മാസ്

  കാല് കൊണ്ടുള്ള മാസ്

  ലൂസിഫറിന്റെ ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാലിന്റെ കാല് മാത്രമേ കാണിക്കുന്നുള്ളു. അടുത്തിടെ മമ്മൂട്ടിയുടെ തെലുങ്കിലെ യാത്ര എന്ന ചിത്രത്തിലെ പോസ്റ്ററും കാല് കൊണ്ടുള്ള മാസ് കാണിക്കുന്നതായിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും മാസ് കാണിക്കാന്‍ കാല് മാത്രം മതി..

   കോപ്പിയടിയാണോ..

  കോപ്പിയടിയാണോ..

  രണ്ടാഴ്ച മുന്‍പ് യാത്രയില്‍ നിന്നും വന്ന മമ്മൂട്ടിയുടെ ലുക്കുമായി ലൂസിഫറിലെ മോഹന്‍ലാലിന്റെ ലുക്കിനും സാമ്യമുണ്ട്. മുഖം കാണിക്കാതെയാണ് രണ്ടും പുറത്ത് വന്നിരിക്കുന്നതും.

  ഇത്രമാത്രം മതി..

  ഇത്രമാത്രം മതി..

  ലാലേട്ടന് മാസ് കാണിക്കാന്‍ മുഖം കാണിക്കേണ്ട ആവശ്യമില്ലെന്ന് എല്ലാവര്‍ക്കും മനസിലായിട്ടുണ്ടാവും. കാരണം അദ്ദേഹം ഒരു മുണ്ടും ഉടുത്ത് ചുമ്മാ ഒരു കസേരയില്‍ ഇരുന്നാല്‍ മാത്രം മതി. അതില്‍ ഉണ്ടൊരു വലിയ മാസ്..

   ഊഹിക്കാമോ..?

  ഊഹിക്കാമോ..?

  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ ഇറക്കി. ഇനി പൃഥ്വിരാജ് കാണിക്കാന്‍ പോവുന്ന ലൂസിഫറിന്റെ അത്ഭുതം എന്താണെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാന്‍ പറ്റുന്നുണ്ടോ..

  മാസ് കഥാപാത്രം..

  മാസ് കഥാപാത്രം..

  ലൂസിഫറിലെ ഇരിപ്പ് കണ്ടിട്ട് ദേവാസുരത്തിലെ ഫ്യൂഡല്‍ തെമ്മാടിയാകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മാസ് കഥാപാത്രങ്ങളുടെ കൂട്ടത്തിലേക്ക് നീലകണ്ഠന്റെയും തോമയുടെയും കൂടെ ലൂസിഫറിന്റെയും നാം ചേര്‍ക്കപ്പെടും.

  പോസ്റ്റര്‍ പറയുന്നതെന്ത്..?

  പോസ്റ്റര്‍ പറയുന്നതെന്ത്..?

  ഇരുട്ടില്‍ ഒരു ഭാഗത്ത് നിന്ന് മാത്രം വെളിച്ചം വരുന്ന ഒരു ഒറ്റമുറി. ചെകുത്താന്‍ വെള്ളം വസ്ത്രം ധരിച്ചിരിക്കുന്ന.ു ശാന്തമായ കൈകളുമായി ലൂസിഫറിന്റെ പോസ്റ്ററില്‍ ഒളിപ്പിച്ചിരിക്കുന്നത് നിഗൂഢമായ എന്തോ രഹസ്യമാണ്..

  എന്തോ ഒരു തകരാറ് പോലെ..

  എന്തോ ഒരു തകരാറ് പോലെ..

  ലൂസിഫറിന്റെ ലുക്ക് കണ്ട ചിലര്‍ക്ക് തോന്നിയ സംശയം ഇത് ദിലീപിന്റെ രാമലീല അല്ലേ എന്ന്. രാമലീലയിലൂടെ ഇതുപോലൊരു മാസ് ലുക്കില്‍ ദിലീപ് എത്തിയിരുന്നു.

  രണ്ടും കല്‍പ്പിച്ചാണ്..

  രണ്ടും കല്‍പ്പിച്ചാണ്..

  മുന്‍പത്തെ പോലെ ഒന്നുമല്ല. ലൂസിഫറിന്റെ ഫസ്റ്റ് കണ്ടപ്പോള്‍ തന്നെ ഒരു കാര്യം നൂറ് ശതമാനം ഉറപ്പിക്കാം. ഇത്തവണ മുരളി ഗോപി രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. മാസും ക്ലാസും ചേര്‍ന്ന് ഒരു അടാര്‍ ഐറ്റം ആണ് അണിയറയില്‍ ഒരുങ്ങുന്നത്.

  പൃഥ്വിയുടെ ബ്രില്ല്യന്‍സ്

  പൃഥ്വിയുടെ ബ്രില്ല്യന്‍സ്

  വീണ്ടും നിഗൂഢതകള്‍ ഒളിപ്പിച്ച് വെച്ച് കൊണ്ടാണ് ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നിരിക്കുന്നത്. ഇതില്‍ പൃഥ്വിരാജിന്റെ ബ്രില്ല്യന്‍സ് ഉണ്ടെന്നുള്ളത് പിന്നാലെ മനസിലാവും.

   പരസ്യമാണോ..

  പരസ്യമാണോ..

  ഒരു കാര്യത്തെ പലതരത്തിലും വിമര്‍ശിക്കുന്നവരുണ്ട്. ലൂസിഫറിലെ ലുക്കിനെ എംസിആര്‍ മുണ്ടിന്റെ പരസ്യവുമായി സാമ്യപ്പെടുത്തിയിരിക്കുകയാണ് ചിലര്‍.

  സംഭവിച്ചതെന്ത്..?

  സംഭവിച്ചതെന്ത്..?

  ശരിക്കുമുള്ള ലൂസിഫറിന്റെ പോസ്റ്റര്‍ മോഹന്‍ലാലിന്റെ മുഖമുള്ളതായിരുന്നു. എന്നാല്‍ ഫേസ്ബുക്കിലിട്ടപ്പോള്‍ മുഖം അറിയാതെ ക്രോപ്പ് ആയി പോവുന്നു. ശേഷം വന്ന പോസ്റ്റര്‍ അടാര്‍ ലുക്ക് ആയതാണ്.

  വലിയ മാറ്റമില്ല..

  വലിയ മാറ്റമില്ല..

  ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വരുമെന്ന് പറഞ്ഞ് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച അത്രയും വലിയ പോസ്റ്റര്‍ ആയിരുന്നില്ല.

  English summary
  Lucifer movie first look poster troll viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X