For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിന്‍റെ ബ്രഹ്മാസ്ത്രമായി ലൂസിഫര്‍! പടം കേറി കൊളുത്തി! അടപടലം ട്രോളുമായി സോഷ്യല്‍ മീഡിയ!

  |

  മലയാള സിനിമയ്ക്ക് ഒരു സംവിധായകനെക്കൂടി ലഭിച്ചിരിക്കുകയാണ്. അഭിനേതാക്കളില്‍ പലരും സംവിധായകരായി മാറുന്നതിനിടയിലാണ് പൃഥ്വിരാജും മനസ്സിലെ സംവിധാനമോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞതും. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി ആ ലക്ഷ്യം സഫലീകരിച്ചതും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ് ഇപ്പോള്‍. ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  പണി അറിയാവുന്നവന്‍റെ പടം ഇങ്ങനിരിക്കും! ലൂസിഫറിനെ അഭിനന്ദിച്ച ശ്രീകുമാര്‍ മേനോന് പൊങ്കാല! കാണൂ!

  സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ പൃഥ്വിരാജ് മനസ്സിലെ സംവിധാനമോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ കഴിയുന്നതിനിടയില്‍ താന്‍ മികച്ച അഭിനേതാവായി മാറുമെന്നും മഞ്ജു വാര്യരേയും മോഹന്‍ലാലിനേയും നായികനായകന്‍മാരാക്കി സിനിമയെടുക്കുമെന്നും അന്നദ്ദേഹം പറഞ്ഞപ്പോള്‍ വിമര്‍ശനങ്ങളുമായി എത്തിയവരും കുറവല്ലായിരുന്നു. ഇപ്പോഴിതാ ലൂസിഫറിലൂടെ ആ മോഹം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് അദ്ദേഹം. ലൂസിഫര്‍ റിലീസ് ചെയ്തതിന് പിന്നാലെ തന്നെ ട്രോളര്‍മാരും സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  ഇന്‍ഡസ്ട്രി ഹിറ്റിലേക്കുള്ള കുതിപ്പുമായി ലൂസിഫര്‍! മുരുകനൊക്കെ എന്ത്! സ്റ്റീഫന്‍ അതുക്കും മേലേ!കാണൂ

   നെഞ്ചും വിരിച്ച് ഇറങ്ങി വരാന്‍

  നെഞ്ചും വിരിച്ച് ഇറങ്ങി വരാന്‍

  40 വര്‍ഷത്തെ കാലയളവില്‍ ഇതാദ്യമായാണ് മോഹന്‍ലാല്‍ സ്വന്തം സിനിമയുടെ ഫാന്‍സ് ഷോയിലേക്കായി എത്തിയത്. സുചിത്രയ്ക്കും ആന്റണി പെരുമ്പാവൂരിനൊപ്പവുമായിരുന്നു അദ്ദേഹത്തിന്റെ വരവ്. പൃഥ്വിരാജും സുപ്രിയയും ടൊവിനോയും ഭാര്യയുമൊക്കെ കവിത തിയേറ്ററിലേക്ക് എത്തിയിരുന്നു. 4 പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തിനിടയില്‍ അദ്ദേഹത്തിന്റെ ഈ വരവ് വെറുതെയായിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. നെഞ്ചും വിരിച്ച് ഇറങ്ങി വരാനായാണ് അദ്ദേഹം എത്തിയത്.

  പരിഹസിച്ചവനും കൈയ്യടിച്ചു

  പരിഹസിച്ചവനും കൈയ്യടിച്ചു

  10 വര്‍ഷം മുന്‍പ് ഭാവിയില്‍ സംവിധായകനായി എത്തുന്നതിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി സിനിമ ചെയ്യുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അധികപ്രസംഗി. ജാഡ എന്നൊക്കെ പറഞ്ഞ് വിമര്‍ശിച്ചവരും ഇന്ന് അദ്ദേഹത്തിന്റെ സിനിമയ്ക്കായി ക്യൂ നിന്നിരുന്നു.

   കൊലകൊല്ലിയാണ്

  കൊലകൊല്ലിയാണ്

  ലൂസിഫറിലെ ഈ സീന്‍ ഒന്ന് നോക്കി വെച്ചോളൂയെന്നും ഇതാണ് കൊലകൊല്ലി സീനെന്നും വ്യക്തമാക്കിയും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്റ്റീഫന്‍ നെടുമ്പള്ളിയെ ജയിലിലേക്ക് കൊണ്ടുപോവുന്ന രംഗത്തെക്കുറിച്ചാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാണിച്ചത്.

  പടം കയറിക്കൊളുത്തി

  പടം കയറിക്കൊളുത്തി

  ശ്രീകുമാര്‍ മേനോനേയും പൃത്വിരാജിനേയും താരതമ്യപ്പെടുത്തിയും ചിലരെത്തിയിരുന്നു. റിലീസിന് മുന്‍പുള്ള തള്ളായിരുന്നു ശ്രീകുമാര്‍ മേനോന് വിനയായത്. എന്നാല്‍ പൃഥ്വിരാജിന്റെ കാര്യത്തില്‍ ഡയലോഗുകള്‍ അധികമുണ്ടായിരുന്നില്ലെങ്കിലും പടം കയറി കൊളുത്തുകയായിരുന്നുവെന്നും ട്രോളര്‍മാരും പറയുന്നു.

  മുന്‍പ് എന്തായിരുന്നു പണി

  മുന്‍പ് എന്തായിരുന്നു പണി

  പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ കാത്തുനിന്ന സിനിമയായ ലൂസിഫര്‍ തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ മുതല്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇത് കണ്ടതോടെയാണ് അദ്ദേഹത്തിന് മുന്‍പ് എന്തായിരുന്നു ജോലിയെന്ന് പ്രേക്ഷകര്‍ ചോദിച്ചത്.

  തിയേറ്ററിലേക്ക് വരൂ

  തിയേറ്ററിലേക്ക് വരൂ

  മുന്‍പെന്നോ നഷ്ടപ്പെട്ട പഴയ മോഹന്‍ലാലിനെ തിരികെക്കിട്ടിയെന്നായിരുന്നു ആരാധകരും പറഞ്ഞത്. ആ പഴയ താരരാജാവിനെ കാണാന്‍ തിയേറ്ററിലേക്ക് വരൂയെന്നാണ് ആരാധകര്‍ പറയുന്നത്.

  ഏട്ടന്‍ തിരിച്ചുവന്നു

  ഏട്ടന്‍ തിരിച്ചുവന്നു

  അതേ ഞങ്ങളുടെ ഏട്ടന്‍ തിയേറ്ററിലേക്ക് തിരികയെത്തിയിരിക്കുകയാണെന്നുമാണ് ആരാധകര്‍ പറഞ്ഞത്. ഏട്ടന്‍ തിരിച്ചെത്തിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞത് വെറുതയെയായില്ല എന്തായാലും.

  പൊളി പടമാണ്

  പൊളി പടമാണ്

  ലൂസിഫര്‍ എങ്ങനെയാണെന്ന് ചോദിച്ചാല്‍ ആദ്യം വരുന്ന മറുപടിയിതാണ്. അതേ പൊളി പടമാണ്. പൃഥ്വിരാജിന്‍രെ വരവ് വെറുതെയല്ല.

  രാജകീയ വരവേല്‍പ്പും പ്രതികരണങ്ങളും

  രാജകീയ വരവേല്‍പ്പും പ്രതികരണങ്ങളും

  ജേഷ്ഠ്യന്‍ എന്നതിനേക്കാളുപരി തന്‍രെ ആരാധനാപുരുഷനെ വെച്ച് കൂടിയാണ് പൃഥ്വിരാജ് പടമിറക്കിയത്. ഒരു ചുവട് പോലും പിഴയ്ക്കാതെയാണ് അനിയന്‍ സിനിമ പൂര്‍ത്തീകരിച്ചത്. സിനിമയ്ക്ക് എങ്ങും രാജകീയ വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  പൃഥ്വിക്ക് മുന്നില്‍ തൊഴുകൈ

  പൃഥ്വിക്ക് മുന്നില്‍ തൊഴുകൈ

  പൃഥ്വിരാജിന് മുന്നില്‍ തൊഴുകൈയുമായി നില്‍ക്കുകയാണ് എല്ലാവരും. ഏത് തരം പ്രേക്ഷകനും ആസ്വദിക്കാവുന്ന സിനിമ കൂടിയായിരുന്നല്ലോ ഇത്. ഇപ്പോഴത്തെ അവസ്ഥ ഇതാണ്.

  ലൂസിഫറും ബോക്‌സോഫീസും തമ്മില്‍

  ലൂസിഫറും ബോക്‌സോഫീസും തമ്മില്‍

  തിന്മയും തിന്മയും തമ്മിലല്ല ഇനിയുള്ള കളി, ബോക്‌സോഫീസും ലൂസിഫറും തമ്മിലാണ്., ബോക്‌സോഫീസില സകലമാന റെക്കോര്‍ഡുകളും സ്വന്തം പേരിലേക്കാക്കി മാറ്റാനായാണ് പൃഥ്വിയും മോഹന്‍ലാലും എത്തിയത്.

  ഒരു കൊച്ചുചിത്രം

  ഒരു കൊച്ചുചിത്രം

  ലൂസിഫര്‍ എങ്ങനെയുള്ള പടമാണെന്നതിനെക്കുറിച്ച് പൃഥ്വിരാജിനോട് ചോദിച്ചപ്പോഴെല്ലാം അദ്ദേഹം കൊച്ചുചിത്രമെന്നായിരുന്നു പറഞ്ഞത്. ഇനിയെങ്കിലും കള്ളത്തരം പറയുന്നത് നിര്‍ത്തിക്കൂടേ.

  വിധി പോലും വിറച്ചുപോയി

  വിധി പോലും വിറച്ചുപോയി

  മുറിവേറ്റ സിംഹത്തിന്‍രെ ശ്വാസം ഗര്‍ജനത്തേക്കാള്‍ ഭയാനകമായിരുന്നു, വിധി പോലും വിറച്ചുപോയി ആ വരവിന്‍രെ മുന്നില്‍, അവതരിച്ചത് ചില്ലറക്കാരനല്ല.

  തോല്‍വികള്‍ക്കിടയിലും

  തോല്‍വികള്‍ക്കിടയിലും

  സിനിമാജീവിതത്തിനിടയില്‍ അപ്രതീക്ഷിതമായി ചില പരാജയത്തെ നേരിടേണ്ടി വന്നപ്പോഴും അദ്ദേഹത്തിന്‍രെ കൈയ്യിലൊരു ബ്രഹ്മാസ്ത്രമുണ്ടായിരുന്നു. അതാണ് ലൂസിഫര്‍.

  ആ കണ്ണില്‍ നിന്നും വ്യക്തമാണ്

  ആ കണ്ണില്‍ നിന്നും വ്യക്തമാണ്

  പൃഥ്വിരാജിന്റെ കണ്ണില്‍ നിന്ന് തന്നെ വ്യക്തമാണ് ഈ സിനിമ വിജയിച്ചുവെന്നത്. തന്‍രെ ആദ്യ സംവിധാന സംരംഭം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ ആനന്ദക്കണ്ണീരാണ് ആ മുഖത്തുള്ളത്,

  രണ്ട് കാര്യങ്ങള്‍

  രണ്ട് കാര്യങ്ങള്‍

  ലൂസിഫറിലൂടെ രണ്ട് കാര്യങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചിട്ടുള്ളത്. പൃഥ്വിരാജ് എന്ന സംവിധായകന്‍ ജനിച്ചുവെങ്കില്‍ മോഹന്‍ലാല്‍ എന്ന നടനും പുനര്‍ജനിച്ചത് ലൂസിഫറിലൂടെയാണ്.

   മഞ്ജു ആണി അടിച്ചിട്ടുണ്ട്

  മഞ്ജു ആണി അടിച്ചിട്ടുണ്ട്

  മഞ്ജുവാര്യര്‍ ഫീല്‍ഡ് ഔട്ട് ആയി എന്ന്് പറഞ്ഞ് വിമര്‍ശിച്ചവര്‍ ഇപ്പോഴും ജീവനോടെയുണ്ടെങ്കില്‍ ആ സിനിമ കാണണമെന്ന് ആരാധകര്‍ പറയുന്നു. വെറുക്കുന്നവരുടെ നെഞ്ചിലേക്ക് അവസാന ആണിയാണ് മഞ്ജു അടിച്ചത്.

  മുരളി ഗോപിയുടെ തിരക്കഥ അല്ല

  മുരളി ഗോപിയുടെ തിരക്കഥ അല്ല

  മുരളി ഗോപിയുടെ തിരക്കഥ അല്ല ഇവിടത്തെ താരം പൃഥ്വിരാജിന്‍രെ സംവിധാനമികവാണ്. അങ്ങേരുടെ എഴുത്തിലല്ല പ്രശ്‌നം, അതെങ്ങനെ ഉപയോഗിക്കണമെന്ന് അറിയാതെ പോവുന്നതാണ് പ്രധാന വിഷയം.

  ബോകസോഫീസിനെ തൂക്കിയടിക്കും

  ബോകസോഫീസിനെ തൂക്കിയടിക്കും

  ബോക്‌സോഫീസിനെ തൂക്കിയടിക്കുന്ന തരത്തില്‍ തന്നെയാണ് സിനിമയെത്തിയത്. മുരളി ഗോപിയുടെ കിടുക്കാച്ചി തിരക്കഥയും ദീപക് ദേവിന്‍രെ രോമാഞ്ചിഫിക്കേഷന്‍ സംഗീതവും രാജുവേട്ടന്റെ കകൊലകൊല്ലി സംവിധാനവുമൊക്കെയാവുമ്പോള്‍ സിനിമ ഹിറ്റാവാതെയിരിക്കുമോ.

  രാജുവും മുരളിയുമാണ് താരങ്ങള്‍

  രാജുവും മുരളിയുമാണ് താരങ്ങള്‍

  താന്‍ അഭിനയിച്ചുവെന്നേയുള്ളൂ, ഈ സിനിമയിലെ യഥാര്‍ത്ഥ താരങ്ങള്‍ മുരളി ഗോപിയും പൃഥ്വിരാജുമാണെന്ന് മോഹന്‍ലാല്‍, ലൂസിഫര്‍ കഴിഞ്ഞിറങ്ങിയതിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞത് ഇതായിരുന്നു.

  English summary
  Lucifer release social media trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X