ബോക്‌സോഫീസ് തകര്‍ത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത് നാടന്‍ ചുറ്റികയായി ലൂസിഫര്‍! പോസ്റ്ററുമായി പൃഥ്വി
Recommended Video
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ കാത്തിരുന്ന അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം തിയറ്ററുകളിലേക്ക് എത്തി. മാര്‍വെല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച സിനിമ റിലീസ് ദിവസം റെക്കോര്‍ഡ് കളക്ഷനുമായി മുന്നേറുകയാണ്. ഈ സീരിസിലെത്തുന്ന ഏറ്റവും മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴിതാ അവഞ്ചേഴ്‌സിനെ സ്വാഗതം ചെയ്ത് കൊണ്ട് ലൂസിഫര്‍ ടീം എത്തിയിരിക്കുകയാണ്.
തോറിനെയു കോയെയും സ്റ്റീഫന്‍ സ്വാഗതം ചെയ്യുന്നു എന്നും പറഞ്ഞ് ലൂസിഫറില്‍ നിന്നും പുതിയ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത് പോലെ കൈയിലാരു ചുറ്റികയും പിടിച്ച് നില്‍ക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്. ബോക്‌സോഫീസ് തകര്‍ത്ത് റെക്കോര്‍ഡുകള്‍ തച്ച് തകര്‍ത്ത് കേരളീയന്റെ നാടന്‍ ചുറ്റിക എന്നും പറഞ്ഞാണ് പോസ്റ്റര്‍ എത്തിയത്.

ലൂസിഫറിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരനാണ് ഈ പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിയുടെ സംവിധാനത്തിലെത്തിയ ലൂസിഫര്‍ അഞ്ചാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനകം നൂറും നൂറ്റിയമ്പതും ക്ലബ്ബിലെത്തിയ ലൂസിഫര്‍ അടുത്ത റെക്കോര്‍ഡിലെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.
റിലീസ് ചെയ്ത് എട്ട് ദിവസം കൊണ്ടായിരുന്നു ആഗോള ബോക്‌സോഫീസില്‍ നിന്നും ലൂസിഫര്‍ നൂറ് കോടി ക്ലബ്ബിലെത്തിയത്. 21 ദിവസം കഴിയുമ്പോള്‍ നൂറ്റിയമ്പത് കോടിയും സിനിമ നേടി. അടുത്ത ലക്ഷ്യം 200 കോടിയിലേക്കുള്ളതാണ്. അങ്ങനെയെങ്കില്‍ മലയാളത്തില്‍ നിന്നും ആദ്യമായി 200 കോടി സ്വന്തമാക്കുന്ന സിനിമയായി ലൂസിഫര്‍ മാറും. ലൂസിഫറിനൊരു രണ്ടാം ഭാഗം വരുന്നുണ്ടെന്നുള്ള ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications