ആന്റണി പെരുമ്പാവൂരിനൊപ്പം പൃഥ്വിയും മുരളിയും! അടുത്ത അഡാര്‍ ഐറ്റത്തിനുള്ള വകുപ്പായെന്ന് ആരാധകര്‍!

ആന്റണി പെരുമ്പാവൂരിനെപ്പോലൊരു നിര്‍മ്മാതാവിനെ ലഭിച്ചത് ലൂസിഫറിന് വലിയൊരു അനുഗ്രഹമായിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ആശീര്‍വാദ് സിനിമാസുമായി മുരളി ഗോപി കമ്മിറ്റ് ചെയ്ത സിനിമയാണ് പൃഥ്വിരാജിലൂടെ യാഥാര്‍ത്ഥ്യമായത്. സിനിമയുടെ താരനിര്‍ണ്ണയത്തെക്കുറിച്ച് എല്ലാവരും കൈയ്യടിക്കുന്നതിനിടയില്‍ അത് യാഥാര്‍ത്ഥ്യമാക്കിയത് ആന്റണിയുടെ മിടുക്കാണെന്ന് പൃഥ്വി പറഞ്ഞിരുന്നു. നിര്‍മ്മാതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് പൃഥ്വി വാചാലനായിരുന്നു. പൃഥ്വി പറയുന്നത് പോലെ കാര്യങ്ങള്‍ ചെയ്യുകയായിരുന്നുവെന്നും ഒരിക്കല്‍പ്പോലും തനിക്ക് സംശയം പോലും തോന്നിയിരുന്നില്ലെന്നും അത്രയ്ക്ക് മികച്ചതായിരുന്നു അദ്ദേഹത്തിന്റെ കാസ്റ്റിങ്ങുമെന്നുമായിരുന്നു ആന്റണിയും പറഞ്ഞത്.

പുലിമുരുകനിലൂടെ 100 കോടി ക്ലബിലെത്തിയ മലയാള സിനിമ വീണ്ടും ആ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. നവാഗത സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജിന് അഭിമാനിക്കാം ഇക്കാര്യത്തില്‍ പുതിയ ചിത്രമായ ബ്രദേഴ്‌സ് ഡേയില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം. ലൂസിഫര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് അവധിയാഘോഷത്തിനായി പൃഥ്വി ദോഹയിലേക്ക് പോയത്. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയിലേക്കാണ് താരം പിന്നീട് എത്തിയത്. പൃഥ്വി ഈ സിനിമ സംവിധാനം ചെയ്യണമെന്ന് ഷാജോണ്‍ ആവശ്യപ്പെട്ടപ്പോള്‍ ചേട്ടന്‍ തന്നെ സംവിധാനം ചെയ്യണമെന്നും താന്‍ അഭിനയിക്കാമെന്നുമായിരുന്നു പൃഥ്വിയുടെ മറുപടി.

Antony Perumbavoor

ലൂസിഫറിന് ശേഷവും മുരളി ഗോപി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ സിനിമകള്‍ ഇറങ്ങുമെന്ന സൂനച ലഭിച്ചിരുന്നു. മുരളി ഗോപി ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പൃഥ്വിയും അത് ശരിവെക്കുകയായിരുന്നു. ലൂസിഫറിന്‍രെ രണ്ടാം ഭാഗമായിരിക്കുമോ അതോ വേറെ സിനിമയായിരിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളൊക്കെ സജീവമായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പൃഥ്വിക്കും മുരളിക്കുമൊപ്പമുള്ള ഫോട്ടോയുമായി ആന്റണി പെരുമ്പാവൂരെത്തിയത്. അടുത്ത അഡാര്‍ ഐറ്റത്തിനുള്ള വകുപ്പായെന്നാണ് ആരാധകര്‍ പറയുന്നത്. പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X