For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്രദേഴ്‌സ് ഡേ ലൊക്കേഷനില്‍ പൃഥ്വിരാജിന് സര്‍പ്രൈസ് നല്‍കി ഷാജോണ്‍! വീഡിയോ വൈറല്‍! കാണൂ!

  |

  നടനായും സംവിധായകനും നിറഞ്ഞുനില്‍ക്കുകയാണ് പൃഥ്വിരാജ്. അഭിനേതാവായും നിര്‍മ്മാതാവായും മുന്നേറുന്നതിനിടയിലാണ് സംവിധാനത്തിലേക്ക് കാലെടുത്ത് വെച്ചത്. മനസ്സിലെ വലിയ മോഹം സാക്ഷാത്ക്കരിക്കുന്നതിനായി താരപുത്രന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ സഹപ്രവര്‍ത്തകരും ആരാധകരും ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് നല്‍കിയത്. ടിയാന്റെ ലൊക്കേഷനില്‍ വെച്ച് തുടങ്ങിയ ലൂസിഫര്‍ ഇപ്പോള്‍ തിയേറ്ററുകളെ അടക്കിഭരിച്ച് മുന്നേറുകയാണ്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായാണ് അദ്ദേഹം സുപ്രിയയ്ക്കും അലംകൃതയ്ക്കുമൊപ്പം ദോഹയിലേക്ക് പോയത്. വിദേശത്തേക്കെത്തിയ അദ്ദേഹത്തിന് മികച്ച സ്വീകരണമാണ് നല്‍കിയത്.

  ലൂസിഫര്‍ 100 കോടി ക്ലബിലെത്തി? കലക്ഷനിലെ തള്ള് കൂടിപ്പോയില്ലേ? വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ!

  ലൂസിഫര്‍ നിറഞ്ഞോടുന്നതിനിടയിലാണ് പൃഥ്വിരാജ് തന്റെ പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ലൊക്കേഷനിലേക്കാണ് അദ്ദേഹം എത്തിയിട്ടുള്ളത്. ഈ സിനിമയെക്കുറിച്ച് ഷാജോണ്‍ ആദ്യം സംസാരിച്ചത് പൃഥ്വിരാജിനോടായിരുന്നു. തന്നോട് സംവിധാനം ചെയ്യാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടതെന്നും അദ്ദേഹത്തിന്റെ വിവരണത്തില്‍ അത് അദ്ദേഹം തന്നെ ചെയ്താല്‍ നന്നാവുമെന്ന് തോന്നിയെന്നും താന്‍ നായകനായി അഭിനയിക്കാമെന്നും സംവിധാനം ചേട്ടന്‍ തന്നെ ചെയ്യണമെന്നും നിര്‍ബന്ധിക്കുകയായിരുന്നു. ലൂസിഫറിലും ഷാജോണ്‍ അഭിനയിച്ചിരുന്നു. ബ്രദേഴ്‌സ് ഡേയിലേക്കെത്തിയ പൃഥ്വിക്ക് ഗംഭീര സര്‍പ്രൈസാണ് ഷാജോണ്‍ നല്‍കിയത്.

   പൃഥ്വിരാജിന് നല്‍കിയ സര്‍പ്രൈസ്

  പൃഥ്വിരാജിന് നല്‍കിയ സര്‍പ്രൈസ്

  അവധിയാഘോഷത്തിന് ശേഷം വീണ്ടും സിനിമാതിരക്കിലേക്ക് ഇറങ്ങിയിരിക്കുകയാണ് പൃഥ്വിരാജ്. ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയിലേക്കാണ് അദ്ദേഹം എത്തിയിട്ടുള്ളത്. ഈ ചിത്രത്തില്‍ നായകനായെത്തുന്നത് പൃഥ്വിരാജാണ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. സിനിമയുടെ പൂജ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ലൂസിഫറില്‍ ഷോട്ട് വിവരിക്കുന്ന പൃഥ്വിരാജിന്‍രെ ഫോട്ടോ ആലേഖനം ചെയ്ത കേക്കും ബൊക്കെയും മുല്ലമാലയുമൊക്കെയായാണ് അണിയറപ്രവര്‍ത്തകര്‍ പൃഥ്വിരാജിനെ സ്വാഗതം ചെയ്തത്. മുല്ലപ്പൂവും ബൊക്കെയുമൊക്കെയായപ്പോള്‍ ചമ്മലടക്കാന്‍ പാടുപെടുന്ന പൃഥ്വിരാജിനെയാണ് വീഡിയോയില്‍ കാണുന്നത്.

  ചെറിയ സിനിമയെന്ന് പറഞ്ഞോ?

  ചെറിയ സിനിമയെന്ന് പറഞ്ഞോ?

  ഈ സിനിമ ചെറിയ സിനിമയാണെന്ന് താനെവിടയെങ്കിലും പറഞ്ഞോയെന്നും അങ്ങനെയൊരോര്‍മ്മ തനിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഒരു കൊച്ചുചിത്രമെന്ന് താരം പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. ആ സിനിമയിലുള്ള കാര്യങ്ങള്‍ പറയാതിരുന്നു എന്ന് മാത്രമേ ചെയ്തുള്ളൂവെന്നും അദ്ദേഹം പറയുന്നു. സിനിമ റിലീസ് ചെയ്ത് പ്രേക്ഷകര്‍ കാണട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോഴത്തെ വിജയത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.

  വിജയത്തെക്കുറിച്ച്

  വിജയത്തെക്കുറിച്ച്

  മലയാള സിനിമ റിലീസ് ചെയ്ത് കേട്ടിട്ടില്ലാത്ത ഇടങ്ങളില്‍ വരെ ലൂസിഫറെത്തിയെന്ന് കേട്ടപ്പോള്‍ സന്തോഷമുണ്ട്. വിദേശത്തുനിന്നും നല്ല പ്രതികരണവും കലക്ഷനുമൊക്കെ വരുമ്പോള്‍ സന്തോഷമുണ്ട്. മലയാള സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന നേട്ടങ്ങളിലൊന്ന് കൂടിയാണിത്. ഇങ്ങനെയൊരു സിനിമ സൃഷ്ടിക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു. ബ്രദേഴ്‌സ് ഡേയിലെ വിജയാഘോഷ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

  മോഹന്‍ലാലിന്റെ യെസ്

  മോഹന്‍ലാലിന്റെ യെസ്

  മോഹന്‍ലാലിന്റെ യെസിലൂടെയാണ് ഈ സിനിമ തുടങ്ങിയത്. അവിടം മുതല്‍ ഇവിടെ വരെയെത്തി നില്‍ക്കുന്നതില്‍ ഒരുപാട് പേരുടെ സന്തോഷവും പ്രയ്തനവുമുണ്ട്. അതില്‍ പ്രധാനികളിലൊരാളാണ് ഈ സിനിമയുടെ അമരക്കാരന്‍. ആ സമയത്ത് താന്‍ സ്വന്തം സിനിമയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. സംവിധാനത്തിന്റെ കഷ്ടപ്പാട് താന്‍ മാത്രം അനുഭവിച്ചാല്‍ പോരല്ലോ, ഈ സിനിമ സംവിധാനം ചെയ്യാനായി അദ്ദേഹത്തെ പ്രേരിപ്പിച്ചതും അങ്ങനെയാണ്. എല്ലാതരത്തിലും സന്തോഷമുള്ള ദിവസത്തില്‍ ഇതാഘോഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

  പുതുമുഖ സംവിധായകനെന്ന നിലയില്‍

  പുതുമുഖ സംവിധായകനെന്ന നിലയില്‍

  പുതുമുഖ സംവിധായകനെന്ന നിലയില്‍ തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ലോകമെമ്പാടുമുള്ള പ്രേക്ഷകരോട് നന്ദി പറയുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. താന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെന്നായിരുന്നു മോഹന്‍ലാല്‍ ഈ സിനിമയെ വിശേഷിപ്പിച്ചത്. അദ്ദേഹത്തെ മലയാളികള്‍ എങ്ങനെ കാണണമെന്ന് പൃഥ്വി ശരിക്കും കാണിച്ച് തരികയായിരുന്നുവെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.

  വീഡിയോ കാണാം

  ബ്രദേഴ്‌സ് ഡേ ലൊക്കേഷനിലെ ആഘോഷത്തിന്റെ വീഡിയോ കാണാം.

  English summary
  Lucifer success celebration at Brothers day location video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X