സുപ്രിയയുടെ സര്‍പ്രൈസില്‍ പൃഥ്വിയും മോഹന്‍ലാലും ഫ്‌ളാറ്റായി! ലൂസിഫര്‍ വിജയാഘോഷം കിടുക്കി! കാണൂ!

Recommended Video

സര്‍പ്രൈസില്‍ പൃഥ്വിയും മോഹന്‍ലാലും ഫ്‌ളാറ്റായി | filmibeat Malayalam

കംപ്ലീറ്റ് ആക്ടറും യുവ സൂപ്പര്‍ സ്റ്റാറും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ അതാഘോഷമാക്കി മാറ്റിയിരുന്നു. മുരളി ഗോപിയുടെ തിരക്കഥയിലൊരുക്കിയ ടിയാന്റെ ഹൈദാരാബാദിലെ സെറ്റിലേക്ക് ആന്റണി പെരുമ്പാവൂരെത്തിയും പൃഥ്വിയും സംഘവും മോഹന്‍ലാലിനെ കാണാന്‍ പോയതുമൊക്കെയായിരുന്നു അന്നത്തെ വാര്‍ത്ത. അഭിനേതാവിനും അപ്പുറത്ത് ഒരു ചുവട് കൂടി മുന്നേറാനുള്ള തയ്യാറെടുപ്പിലായിരുന്നു പൃഥ്വിരാജ്. മോഹന്‍ലാലിനോട് കഥ പറഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹം ഈ ചിത്രത്തിനായി ഡേറ്റ് നല്‍കുകയായിരുന്നു. തിരക്ക് പിടിച്ച അഭിനയ ജീവിതത്തിനിടയില്‍ ഈ സിനിമ എന്ന് യാഥാര്‍ത്ഥ്യമാവുമെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ക്യാമറയ്ക്ക് മുന്നില്‍ നായകനായി അഭിനയിക്കുമ്പോഴും പൃഥ്വിരാജിന്റെ മനസ്സില്‍ സംവിധാനവുമുണ്ടായിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ നയനില്‍ നായകനായി അഭിനയിക്കുന്നതിനിടയിലും ലൂസിഫറിനായി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു ഈ താരപുത്രന്‍. മാസങ്ങളോളം നീണ്ട പ്രയത്‌നത്തിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പഴയ മോഹന്‍ലാലിനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇക്കാര്യത്തില്‍ പൃഥ്വിക്ക് നന്ദി അറിയിച്ചും അവരെത്തിയിരുന്നു. തിയേറ്ററില്‍ വെച്ച് തന്നെ ആഘോഷവും തുടങ്ങിയിരുന്നു. സിനിമ വിജയക്കുതിപ്പിലേക്ക് എത്തുമെന്ന് ഉറപ്പായതിന് പിന്നാലെയായാണ് ഗംഭീര ആഘോഷവുമായി സുപ്രിയയും എത്തിയത്. മോഹന്‍ലാലും സുചിത്രയും ആന്റണി പെരുമ്പാവൂരും ടൊവിനോ തോമസും ലിഡിയയുമുള്‍പ്പടെ ഇവരോട് അടുത്ത വൃത്തങ്ങളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

വിജയത്തിളക്കത്തില്‍ ലൂസിഫര്‍ ടീം

വിജയത്തിളക്കത്തില്‍ ലൂസിഫര്‍ ടീം

തിരശ്ശീലയില്‍ പൃഥ്വിരാജ് സുകുമാരനെന്ന പേര് കാണിച്ചപ്പോള്‍ വികാരധീനനായിരുന്ന പൃഥ്വിയെക്കുറിച്ചുള്ള കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. സുപ്രിയയ്ക്കും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രങ്ങളിലും കണ്ണിലെ ആ നനവ് പ്രകടമായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയ്ക്ക് മികച്ച പ്രതികരണവും സ്വീകാര്യതയും ലഭിക്കുന്നതിന്‍രെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍. അതിനിടയിലാണ് പൃഥ്വിയും മോഹന്‍ലാലും ടൊവിനോയുമൊക്കെ കുടുംബസമേതം അതാഘോഷിച്ചത്. ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കേക്കിന് പിന്നിലെ പ്രത്യേകത

കേക്കിന് പിന്നിലെ പ്രത്യേകത

മോഹന്‍ലാലിനേയും പൃഥ്വിയേയും സര്‍പ്രൈസ് നല്‍കി ഞെട്ടിച്ചിരുന്നു സുപ്രിയ. ലൂസിഫറിന്റെ ചിത്രീകരണത്തിനിടയില്‍ പകര്‍ത്തിയ മനോഹരമായ രംഗങ്ങള്‍ കേക്കില്‍ പുനരാവിഷ്‌കരിച്ചിരുന്നു. ഇത്തരമൊരു സര്‍പ്പൈസിനെക്കുറിച്ച് ഇവര്‍ പ്രതീക്ഷിച്ചിരുന്നുമില്ല. കേക്കിന്റെ ചിത്രം പങ്കുവെച്ച് സുപ്രിയയും പൃഥ്വിയും എത്തിയിരുന്നു. ഇവര്‍ക്ക് നല്‍കാവുന്ന ബെസ്റ്റ് സമ്മാനമാണ് ചേച്ചി നല്‍കിയതെന്നായിരുന്നു ആരാധകരും പറഞ്ഞത്.

സുപ്രിയയ്ക്കാണ് ക്രഡിറ്റ്

സുപ്രിയയ്ക്കാണ് ക്രഡിറ്റ്

പൃഥ്വിയുടെ നിഴലായി ഒപ്പമുള്ളതാണ് സുപ്രിയ. പ്രണയിച്ച് വിവാഹിതരായ താരദമ്പതികളെ മാതൃകാ ദമ്പതികളായാണ് വിലയിരുത്താറുള്ളത്. ആദ്യ സിനിമയെന്ന സ്വപ്‌നവുമായി പൃഥ്വി മുന്നേറുമ്പോള്‍ ശക്തമായ പിന്തുണയായിരുന്നു അവര്‍ നല്‍കിയത്. ഡയറക്ടര്‍ സാറിനെ കാണാനായി അല്ലിക്കൊപ്പം മിക്ക ദിവസങ്ങളിലും താനും ലൊക്കേഷനിലേക്ക് പോയിരുന്നതായി സുപ്രിയ പറഞ്ഞിരുന്നു. സിനിമയോടുള്ള പൃഥ്വിയുടെ പാഷനും തന്നെ അമ്പരപ്പിച്ചുവെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു.

മോഹന്‍ലാലിന്റെ  ഡയലോഗ്

മോഹന്‍ലാലിന്റെ ഡയലോഗ്

ലോകത്തിലെ ഏറ്റവും വലിയ ഡയറക്ടറാവട്ടെ പൃഥ്വിയെന്ന് പറഞ്ഞായിരുന്നു മോഹന്‍ലാല്‍ അദ്ദേഹത്തിന് കേക്ക് നല്‍കിയത്. ഇത് കേട്ടയുടന്‍ അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് വണങ്ങുകയായിരുന്നു പൃഥ്വിരാജ്. ഏട്ടനെന്ന് വിളിക്കുന്നത് മനസ്സില്‍ തൊട്ടാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള നിരവധി സംഭവങ്ങളായിരുന്നു അടുത്തിടെ അരങ്ങേറിയത്. കുട്ടിക്കാലം മുതലേ തന്നെ പൃഥ്വിയേയും കുടുംബത്തേയും അറിയാമെന്നും ഇപ്പോഴത്തെ വളര്‍ച്ചയില്‍ സന്തോഷമുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞതും.

ടൊവിനോയുടെ തമാശ

ടൊവിനോയുടെ തമാശ

പുതിയ ചിത്രമായ കല്‍കിയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ടൊവിനോ തോമസ്. ലൂസിഫറിന്‍രെ പ്രമോഷന്‍ പരിപാടികളിലെല്ലാം അദ്ദേഹവും പങ്കെടുത്തിരുന്നു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പവുമെത്തിയാണ് അദ്ദേഹം ലൂസിഫര്‍ കണ്ടത്. വിജയാഘോഷം ഫോട്ടോയില്‍ പകര്‍ത്തുന്നതിനിടയിലാണ് ടൊവിനോ ലൈറ്റ് ബോയി ആയത്. അഭിനയത്തില്‍ മാത്രമല്ല ലൈറ്റിംഗിലും തനിക്ക് പിടിയുണ്ടെന്നായിരുന്നു താരത്തിന്‍രെ കമന്റ്.

നന്ദിയുമായി പൃഥ്വി

നന്ദിയുമായി പൃഥ്വി

സര്‍പ്രൈസ് നല്‍കി ഞെട്ടിച്ച ഭാര്യയ്ക്ക് നന്ദി അറിയിച്ച് പൃഥ്വിരാജും എത്തിയിട്ടുണ്ട്. ഇതിലും മികച്ചൊരു സര്‍പ്രൈസ് ഇനി ഏട്ടന് ലഭിക്കാനില്ലെന്നായിരുന്നു ആരാധകരുടെ കമന്റ്. ഒരൊറ്റ ഫ്രെയിമില്‍ പോലും മോശം പറയാനാവില്ലെന്നും ഇനിയും സംവിധാനം ചെയ്യണമെന്നാണ് ആരാധകര്‍ അദ്ദേഹത്തോട് പറഞ്ഞത്. പൃഥ്വിയുടെ പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

സുപ്രിയയുടെ പോസ്റ്റ്

സുപ്രിയ മേനോന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

ടൊവിനോ തോമസിന്റെ പോസ്റ്റ് കാണാം

ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വീഡിയോ കാണാം

കേക്ക് കട്ടിങ്ങിന്റെ വീഡിയോ കാണാം.

പൃഥ്വിയുടെ പോസ്റ്റ്

പൃഥ്വിരാജിന്‍റെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X