ഒടിയനോ ലൂസിഫറോ ഇട്ടിമാണിയോ? സുചിത്രയുടെ മറുപടി ഇങ്ങനെ! ലാലേട്ടന്‍റെ സിനിമകളില്‍ പ്രിയപ്പെട്ടത്???
കൊച്ചിയില്‍ നടന്ന ആശീര്‍വാദത്തോടെ ലാലേട്ടന്‍ പരിപാടിയില്‍ പങ്കെടുക്കാനായി സുചിത്രയും പ്രണവും വിസ്മയയും എത്തിയിരുന്നു. പൃഥ്വിരാജും കുടുംബസമേതമായാണ് പരിപാടിയിലേക്ക് എത്തിയത്. ഒടിയന്‍, ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകളുടെ വിജയാഘോഷവും വരാനിരിക്കുന്ന മൂന്ന് സിനിമകളുടെ സുപ്രധാന വിവരങ്ങളുമായിരുന്നു പരിപാടിയിലൂടെ പങ്കുവെച്ചത്. പരിപാടികളില്‍ പങ്കെടുക്കാറുണ്ടെങ്കിലും പൊതുവെ സുചിത്ര സംസാരിക്കാറില്ല. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റിക്കുകയായിരുന്നു.
മോഹന്‍ലാലിനൊപ്പമായി വേദിയിലേക്ക് എത്തിയപ്പോഴാണ് സുചിത്ര തനിക്ക് ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് തുറന്നുപറഞ്ഞത്. ചിത്രവും സ്ഫടികവുമാണ് തനിക്ക് പ്രിയപ്പെട്ടതെന്നായിരുന്നു സുചിത്രയുടെ മറുപടി. സുപ്രിയയും പൃഥ്വിരാജും ഇവര്‍ക്കൊപ്പം വേദിയിലുണ്ടായിരുന്നു. ഇതിനിടയിലാണ് സമീപകാലത്തിറങ്ങിയ സിനിമകളില്‍ പ്രിയപ്പെട്ടത് ഏതാണെന്ന് അവതാരകന്‍ ചോദിച്ചത്. 3 സംവിധായകരേയും തന്റെ ശത്രുവാക്കാനുള്ള പരിപാടിയാണോ നിങ്ങളുടേതെന്നായിരുന്നു സുചിത്രയുടെ ചോദ്യം.

കുട്ടിക്കാലത്തെക്കുറിച്ച് താനും ഒടിവിദ്യയെക്കുറിച്ച് കേട്ടിരുന്നുവെന്നും സുചിത്ര പറഞ്ഞിരുന്നു. ഒടിയന്‍ അവതരിപ്പിച്ച രീതി തനിക്കിഷ്ടമായിരുന്നു. ലാലേട്ടന്റെ പഴയ സിനിമകളിലെ നിര്‍മ്മലഹാസ്യം കൊണ്ടും വേറിട്ട് നില്‍ക്കുന്ന ചിത്രമായിരുന്നു ഇട്ടിമാണി മേഡ് ഇന്‍ ചൈന. ലൂസിഫറിനെക്കുറിച്ച് പറയുമ്പോള്‍ തികച്ചും വ്യത്യസ്തമായ സിനിമയെന്നായിരുന്നു സുചിത്ര പറഞ്ഞത്.


Click it and Unblock the Notifications











