മരക്കാറിന് തുണയായത് പൃഥ്വിയുടെ ലൂസിഫർ , അത് വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമാണിത്. മോളിവുഡ് താരങ്ങൾക്കൊപ്പം ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവരിപ്പിക്കുന്നുണ്ട്. പ്രിയദർശൻ- മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്നതും പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന ഘടകമാണ്. ലോക്ക് ഡൗണിിനെ തുടർന്ന് ചിത്രത്തിന്റെ റിലീസിങ്ങ് നീട്ടി വയ്ക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ അറുപതു രാജ്യങ്ങളിൽ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് ലോക്ക് ഡൗൺ നിലവിൽ വന്നത്.

ഇപ്പോഴിത ചിത്രത്തിന്റെ ഭാവിയെ കുറിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 25ാം മത്തെ ചിത്രമാണിത്. 100 കോടിയോളം രൂപ ചെലവിട്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മരക്കാറിന് തൊട്ടു മുൻപ് നിർമ്മിച്ച മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ലൂസിഫർ നേടിയ മഹാവിജയമാണ് ചിത്രത്തിന് തുണയായത് എന്ന് ആന്റണി പറയുന്നു. മരക്കാറിന്റെ ഷൂട്ടിങ്ങിനായി ഒരാഴ്ച മാത്രം ചെലവഴിച്ച പണം കൊണ്ട് ഒരു മലയാള സിനിമ പൂർണ്ണമായി നിർമ്മിക്കാം. നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് മരക്കാർ പൂർത്തിയാക്കിയിരിക്കുന്നത്. അതുപോലെ 100 കോടി രൂപയോളമാണ് ചിത്രത്തിനായി മുടക്കിയിരിക്കുന്നത്. നൂറു കോടി രൂപ മുടക്കുമ്പോൾ ഇതെങ്ങനെ തിരിച്ചു ലഭിക്കും എന്ന ചോദ്യം ഉണ്ടായിരുന്നെങ്കിലും അതിനു മുൻപ് റിലീസ് ചെയ്ത ഒടിയൻ, ലൂസിഫർ എന്നീ ചിത്രങ്ങളിൽ ഏതെങ്കിലും ഒരു സിനിമ ഒരത്ഭുതം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടു പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ ടീസറിനും ലുക്ക് പോസ്റ്റുകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമയുടെ ടീസര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കുഞ്ഞാലി മരയ്ക്കാർ നാലാമനായിട്ടാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ലാലേട്ടന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്.മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, പ്രഭു, ഫാസില്‍, നെടുമുടി വേണു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.


Click it and Unblock the Notifications