Just In
- 2 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 4 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- News
'പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ പാഴാക്കാൻ സമയമില്ല'; 'പണി തുടങ്ങുകയാണെന്ന്' ബൈഡൻ
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പൃഥ്വിരാജിന്റെ ബ്രില്ല്യന്‍സില്‍ ലാലേട്ടന്റെ കൊലമാസ്! ചെകുത്താന്റെ മാസ് എന്‍ട്രി, അടപടലം ട്രോൾ!
ബിഗ് ബജറ്റിലൊരുക്കുന്ന ഒടിയന് നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇന്ത്യയടക്കം 32 രാജ്യങ്ങളിലാണ് ഒടിയന്റെ റിലീസ്. മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരിക്കും ഒടിയനെന്ന സൂചനകളെല്ലാം ലഭിച്ച് കഴിഞ്ഞു. ഒടിയന് മാത്രമല്ല അതിലും പ്രതീക്ഷ നല്‍കുന്നൊരു സിനിമ കൂടി വരികയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.
മോഹന്‍ലാലിന് മമ്മൂട്ടിയെങ്കില്‍ പ്രണവ് മോഹന്‍ലാലിന് ദുല്‍ഖര്‍! ഏട്ടന്മാരും ഇക്കമാരും കൂടി ഞെട്ടിച്ചു
ബാലു എന്ന സ്നേഹത്തിനു മുന്നിൽ സമർപ്പിക്കുന്നു!! കാനനപ്പാനയുമായി മോഹൻലാൽ, വീഡിയോ കാണൂ
നടന് മുരളി ഗോപി തിരക്കഥ ഒരുക്കുന്ന സിനിമയില്‍ നിന്നും ഇന്ന് രാവിലെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ടീസര്‍ റിലീസ്. മോഹന്‍ലാലിന്റെ മാസ് എന്‍ട്രിയോട് കൂടിയുള്ള ടീസറിന് വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ടീസറിനെ കുറിച്ച് പറഞ്ഞ് ട്രോളന്മാരും സജീവമായിരിക്കുകയാണ്.
പട്ടിണിയും ദുരിതവും സമ്മാനിച്ച നേര്‍ക്കാഴ്ചകളുമായി കാപ്പര്‍ നാമിന്റെ ദിനം

ലൂസിഫര്‍ ടീസര്‍
മലയാള സിനിമയിലെ സകലകലാ വല്ലഭനായി തിളങ്ങി നില്ക്കുന്ന നടന് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനാവുന്ന സിനിമയുടെ ചിത്രീകരണം റഷ്യയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയത്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് നടന്മാരായതിനാല് ലൂസിഫറിനെ കുറിച്ചുള്ള ആകാംഷ വളരെ വലുതായിരുന്നു. ഒടുവില്‍ സിനിമയില്‍ നിന്നുമുള്ള ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.

ആരാധകര്‍ ഏറ്റെടുത്തു..
മോഹന്‍ലാലിന്റെ ചെറിയൊരു ലുക്ക് മാത്രമേ ടീസറില്‍ കാണിച്ചിട്ടുള്ളു. എങ്കിലും 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആരാധകര്‍ക്കിടയില്‍ നിമിഷ നേരം കൊണ്ട് തരംഗമായിരിക്കുകയാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിലെത്തുന്ന മോഹന്‍ലാലിന്റെ മാസ് ഡയലോഗും കൊലമാസ് നോട്ടവുമാണ് ടീസറിന്റെ പ്രത്യേകത. സോഷ്യല്‍ മീഡിയയില്‍ വൈറലായ ടീസറിന് ട്രോളുകളുടെ പൂരമാണ്.

കൊലകൊല്ലി ഐറ്റം
സിനിമ സംവിധാനത്തില്‍ തനിക്ക് കളിക്കാന്‍ അറിയാമെന്ന് തെളിയിക്കാന്‍ പൃഥ്വിരാജിന് 30 സെക്കന്‍ഡ് സമയം തികച്ച് വന്നില്ല. സ്റ്റീഫന്‍ നെടുമ്പള്ളിയെ കൊലകൊല്ലി ഐറ്റമാക്കിയാണ് പൃഥ്വിയുടെ സംവിധാനത്തിലേക്കുള്ള അരങ്ങേറ്റം.

മമ്മൂക്കയുടെ ഫേസ്ബുക്ക്
ലൂസിഫറിന്റെ ടീസര്‍ മാത്രമല്ല മമ്മൂക്കയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുറന്ന് നോക്കിയാല്‍ മലയാളത്തിലെ യുവതാരങ്ങള്‍ മുതല്‍ എല്ലാവരുടെയും സിനിമകളെ കുറിച്ചുണ്ടാവും. ആരെയും വിടാതെ എല്ലാവര്ക്കും ഇക്കയുടെ വക ഫ്രീ പ്രമോഷനാണ്..

ഹിറ്റ് ഡയലോഗ്
സ്റ്റീഫന്‍ നെടുമ്പള്ളിയോട് ഒരു പള്ളിയിലച്ചന് ഇനിയൊരു മടക്കമില്ലെങ്കില് ഒന്ന് കുമ്പസാരിച്ചിട്ട് പോവൂ എന്ന് പറയുന്നതാണ് ടീസറിലെ ഹിറ്റ് ഡയലോഗ്. ചെയ്ത പാപത്തിന് വേണ്ടി അല്ലേ കുമ്പാസിക്കേണ്ടത്. ചെയ്യാന്‍ പോവുന്ന പാപത്തിന് വേണ്ടി അല്ലല്ലോ എന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മറുപടിയ്ക്കും വലിയ സ്വീകരണമാണ് കിട്ടിയിരിക്കുന്നത്.

ചെകുത്താന് തന്നെയോ?
ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയും അദ്ദേഹത്തിന്റെ കാറും സൂചിപ്പിക്കുന്നത് ഒരു നെഗറ്റീവ് ഫീലാണ്. യഥാര്‍ത്ഥത്തില്‍ ഒരു ചെകുത്താന് അവതാര പിറവി ആണോന്ന് കാത്തിരുന്ന് കാണേണ്ടി വരും.

നന്ദിയുണ്ട് മമ്മൂക്ക...
ഇതാ ലൂസിഫറിന്റെ ഒഫീഷ്യല്‍ ടീസര്‍. പൃഥ്വിരാജും മോഹന്‍ലാലുമടക്കമുള്ള ലൂസിഫറിന്റെ എല്ലാ ടീമാംഗങ്ങള്‍ ആശംസകള്‍ അറിയിച്ച് കൊണ്ടാണ് മമ്മൂട്ടി ടീസര്‍ റിലീസ് ചെയ്തത്. പോസ്റ്റിന് താഴെ മോഹന്‍ലാല്‍ താങ്ക്യൂ മമ്മൂക്ക എന്ന് പറഞ്ഞതും ആരാധകര്‍ ഏറ്റ് പിടിച്ചിരിക്കുകയാണ്.

മാസ് സക്രീപ്റ്റ്
ലൂസിഫര്‍ എന്ന സിനിമയ്ക്ക് വേണ്ടി ഇത്രയധികം കാത്തിരിക്കാനുള്ള രണ്ട് കാര്യം മോഹന്‍ലാലിന്റെ അഭിനയവും പൃഥ്വിരാജിന്റെ സംവിധാനവുമാണ്. എന്നാല്‍ താന്‍ എഴുതിയ സ്ക്രീറ്റ് മാസ് ആയിരിക്കുമെന്ന് പറഞ്ഞ മുരളി ഗോപിയുടെ തിരക്കഥയെ കുറിച്ചും പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

പൃഥ്വിരാജ് സുകുമാരന്‍
ലൂസിഫറിന്റെ റിലീസിന് ശേഷം മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകന്മാരുടെ പട്ടികയില്‍ പൃഥ്വിരാജ് സുകുമാരന്‍ എന്ന പേര് കൂടി എഴുത ചേര്‍ക്കപ്പെടേണ്ടി വരും.

ഏട്ടന്റെ നോട്ടം
മോഹന്‍ലാലിന്റെ കൈവിരലുകളും കണ്ണും വരെ അഭിനയിക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. കാത്തിരുന്ന ആ കൊലകൊല്ലി ടീസര്‍ എത്തിപ്പോള്‍ ഒറ്റ നോട്ടത്തിലൂടെ മോഹന്‍ലാല്‍ വീണ്ടും തന്റെ മാസ് തെളിയിച്ചിരിക്കുകയാണ്.

മാസ് എന്‍ട്രി
എന്തായാലും സിനിമയില്‍ മോഹന്‍ലാലിന്റെ എന്‍ട്രിയ്ക്ക് കിട്ടുന്നത് പോലെ സിനിമയിലെ ലാലേട്ടന്റെ ബ്ലാക്ക് അംബാസിഡറിന്റെ എന്‍ട്രിയ്ക്കും ലഭിക്കും.

കാത്തിരിപ്പും, പ്രതീക്ഷയും
മലയാളക്കര കാത്തിരിക്കുന്ന സിനിമ ഒടിയന് ആയിരുന്നെങ്കിലും ടീസര്‍ നല്കിയ സൂചനകള്‍ പ്രകാരം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലൂസിഫറിന് വേണ്ടിയാണ്.

ചരിത്രം
ലാലേട്ടന് പുറം തിരിഞ്ഞ് നിന്ന് മാസ് കാണിച്ച് പുലിമുരുകനില്‍ ഞെട്ടിച്ചു. ഇന്ന് ലൂസിഫറിലും അതുപോലെ ചെയ്ത് ചരിത്രം ആവര്‍ത്തിക്കുകയാണ്.

നിഗുഢതകള്‍
മാസ് ഡയലോഗുകളും ക്ലാസ് ഫ്രെയിമുകളുമായിട്ടാണ് ലൂസിഫറിന്റെ ടീസര്‍ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമ ഒട്ടേറെ നിഗുഢതകള്‍ ഒളിപ്പിച്ച സിനിമയാണെന്നുള്ളതിന് സംശയമില്ല.

റെക്കോര്‍ഡ് തകരും
ഒടിയന് ഡിസംബര്‍ പതിനാല് മുതല്‍ തുടക്കം കുറിക്കുന്ന റെക്കോര്‍ഡുകള്‍ക്കൊന്നും അധികകാലത്തേക്ക് ആയൂസ് ഉണ്ടാവില്ല. സകല റെക്കോര്‍ഡുകളും പൊളിച്ചെഴുതനാണ് ലൂസിഫര്‍ വരുന്നത്.

പൃഥ്വിരാജ് ബ്രില്ല്യന്‍സ്
ഒടിയന്റെ ഇരട്ടി എഫക്ട് ലൂസിഫറില്‍ ഉണ്ടാകും എന്ന് കാണിച്ച് തന്ന ഒരു പൃഥ്വിരാജ് ബ്രില്ല്യന്‍സാണ് ലൂസിഫറിന്റെ ടീസര്‍.

മാസ് ഏട്ടന്
ഏറെ കാലത്തിന് ശേഷം മലയാളക്കരയുടെ മാസ് ഏട്ടനെ പൃഥ്വിരാജ് തിരികെ കൊണ്ട് വന്നിരിക്കുകയാണ്.

തിരക്കഥയുടെ കാര്യം..?
മാസ് തിരക്കഥയായത് കൊണ്ടാണ് ലൂസിഫറില്‍ എല്ലാവര്ക്കും പ്രതീക്ഷ. എന്നാല്‍ തിരക്കഥ എങ്ങാനും പാളിപ്പോയാല്‍ എല്ലാ പ്രതീക്ഷകളും താളം തെറ്റും.