സുപ്രിയയ്ക്കൊപ്പം പൃഥ്വിയെത്തി! മാസ്സ് എന്‍ട്രിയുമായി മോഹന്‍ലാലും മഞ്ജുവും! ലൂസിഫര്‍ ലോഞ്ച് കിടുക്കി
അഭിനേതാവായി നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ത്തന്നെ സംവിധാനത്തോട് താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയ താരപുത്രനാണ് പൃഥ്വിരാജ് സുകുമാരന്‍. കഴിഞ്ഞ കുറേ മാസങ്ങളായി ലൂസിഫറിന്റെ പിന്നാലെയായിരുന്നു അദ്ദേഹം. മാസങ്ങളോളം നീണ്ട കഠിന പരിശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം സിനിമയുമായി എത്തുന്നത്. മാര്‍ച്ച് 28ന് തിയേറ്ററുകളിലേക്കെത്തുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മോഹന്‍ലാല്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ഇവരുടെയെല്ലാം ക്യാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ക്ഷണനേരം കൊണ്ടാണ് ട്രെയിലര്‍ തരംഗമായി മാറിയത്.
ഏഷ്യാനെറ്റ് അവാര്‍ഡ് വേദിയില്‍ വെച്ചായിരുന്നു ലൂസിഫര്‍ ട്രെയിലര്‍ ലോഞ്ച് നടത്തിയത്. താരങ്ങളെല്ലാം ഒത്തുചേര്‍ന്നൊരു വേദിയില്‍ വെച്ച് മോഹന്‍ലാലും ഏഷ്യാനെറ്റ് എംഡിയും ചേര്‍ന്നായിരുന്നു ട്രെയിലര്‍ പുറത്തുവിട്ടത്. പ്രൗഢ ഗംഭീരമായ ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നടനെന്ന നിലയില്‍ മികവ് തെളിയിച്ച പൃഥ്വി സംവിധായകന്‍റെ കുപ്പായത്തിലും തിളങ്ങുമെന്നുള്ള വിലയിരുത്തലുകളായിരുന്നു നേരത്തെ പുറത്തുവന്നത്. കൊടൂര മാസ്സ് ട്രയിലറാണ് പുറത്തുവിട്ടത്. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. നിരവധി സിനിമകള്‍ ചെയ്ത് പരിചയമുള്ള സംവിധായകനെപ്പോലെയായിരുന്നു താരപുത്രന്‍റെ പെരുമാറ്റമെന്ന് വ്യക്തമാക്കി നിരവധി പേരാണ് രംഗത്തെത്തിയത്. ട്രെയിലര്‍ ലോഞ്ചിന്‍റെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഒരുപാട് പ്രത്യേകതളുള്ള സിനിമയാണ്
മോഹന്‍ലാലായിരുന്നു ആദ്യം വേദിയിലേക്കെത്തിയത്. ലൂസിഫറിനെക്കുറിച്ച് വാചാലനായതിന് ശേഷമായിരുന്നു അദ്ദേഹം സംവിധായകനെ വേദിയിലേക്ക് ക്ഷണിച്ചത്. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പറയുന്നത് അതിന്റെ സംവിധായകന്‍ തന്നെയാണ്. ഒരുപാട് പ്രത്യേകതകളുള്ള ചിത്രമാണിത്. തിരക്ക് പിടിച്ച അഭിനയിച്ച ജീവിതത്തിനിടയില്‍ നിന്നും ഒരു സിനിമ സംവിധാനം ചെയ്യുകയെന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അദ്ദേഹത്തിന്റെ പാഷനാണ് അത്. ഈ സിനിമ കണ്ടുകഴിയുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാവും. നിങ്ങളെ നിരാശപ്പെടുത്തുന്നൊരു സിനിമയാവില്ല ഇതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

പൃഥ്വിയുടെ വാക്കുകള്‍
സിനിമയ്ക്ക് ഇതിനകം തന്നെ സ്വീകരണവും അതിന് കാണിച്ച ആവേശത്തിനുമൊക്കെ താന്‍ നന്ദി പറയുന്നുവെന്നും ഒരു പുതുമുഖ സംവിധായകന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ വരവേല്‍പ്പാണ് തനിക്കും തന്റെ സിനിമയ്ക്കും നിങ്ങള്‍ നല്‍കിയത്. ഒരു നടന്‍ കൂടിയായതിനാലാണ് ഈ വരവേല്‍പ്പെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറയുന്നു. തന്നേക്കാള്‍ സിനിമയെ അറിയാവുന്ന, സിനിമയെ സ്‌നേഹിക്കുന്ന സംവിധാനമെന്ന മോഹവുമായി കഴിയുന്ന എത്രയോ മിടുക്കന്‍മാരും മിടുക്കികളും നിങ്ങള്‍ക്കിടയിലുണ്ടാവും, അവര്‍ക്ക് അത്തരത്തിലൊരു അവസരം ദൈവം നല്‍കട്ടെയെന്നാശംസിക്കുന്നുവെന്നായിരുന്നു പൃഥ്വിയുടെ വാക്കുകള്‍.

സഹോദര തുല്യമായ ബന്ധം
മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും പൃഥ്വി നന്ദി അറിയിച്ചിരുന്നു. തന്റെ സഹോദരനായ ഇന്ദ്രജിത്ത് എങ്ങനെയാണോ അത് പോലെയുള്ളൊരു ബന്ധമാണ് മുരളി ഗോപിയുമായി. അദ്ദേഹത്തിനും നന്ദി പറയുന്നു. തന്‍റെ സഹോദരനായത് കൊണ്ടല്ല ഇന്ദ്രജിത്തിനെ ഈ സിനിമയിലേക്ക് ക്ഷണിച്ചതെന്നും ആ കഥാപാത്രം അദ്ദേഹത്തില്‍ സുരക്ഷിതനായിരിക്കുമെന്ന വിശ്വാസമാണ് ആ കാസ്റ്റിങ്ങ് പിന്നിലെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു. ബിഗ് സ്‌ക്രീനില്‍ ആദ്യമായി ലൂസിഫര്‍ പ്രദര്‍ശിപ്പിച്ചത് ഏഷ്യാനെറ്റ് അവാര്‍ഡ് വേദിയില്‍ വെച്ചായിരുന്നു. സിനിമയുടെ സാറ്റലൈറ്റ് പാര്‍ട്‌നറാണ് ഈ ചാനല്‍.

മഞ്ജു വാര്യരുമെത്തി
ലൂസിഫറിലെ നായികയായ മഞ്ജു വാര്യരും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കി മുന്നേറുന്ന താരത്തേയും വേദിയിലേക്ക് ക്ഷണിച്ചിരുന്നു. വാക്കുകള്‍ക്ക് പ്രസക്തിയില്ലാതാവും വിധം വളര്‍ന്നിരിക്കുകയാണ് ലൂസിഫര്‍ എന്ന സിനിമയുടെ പ്രതീക്ഷയെന്നും ഏറെ സന്തോഷവും സ്‌നേഹവുമൊക്കെയുള്ള സിനിമയാണ് ലൂസിഫറെന്നും താരം പറഞ്ഞിരുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ സിനിമ ഇഷ്ടമാവും. ഈ സിനിമയ്‌ക്കൊപ്പം തന്നേയും ചേര്‍ത്തുനിര്‍ത്തിയ രാജുവിനും ആന്റണി ചേട്ടനും മുരളി ഗോപിക്കും നന്ദി അറിയിക്കുന്നുവെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു,. മഞ്ജു ചേച്ചിയില്‍ നിന്നും പൃഥ്വി പ്രതീക്ഷിച്ച ഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് സിനിമയില്‍ കാണാമെന്നായിരുന്നു താരം പറഞ്ഞത്. ഫൈനലി ആ ഭാവം വന്നോയെന്നായിരുന്നു അവതാരകന്‍ ചോദിച്ചത്
വീഡിയോ കാണാം
ലൂസിഫര്‍ ട്രെയിലര്‍ ലോഞ്ച് വീഡിയോ കാണാം.
പൃഥ്വിരാജിന്‍രെ വരവ്
സുപ്രിയയ്ക്കൊപ്പം പൃഥ്വിരാജ് എത്തിയപ്പോള്‍, വീഡിയോ കാണാം.
ട്രെയിലര്‍ കാണാം
ലൂസിഫര്‍ ട്രെയിലര്‍ കാണാം.


Click it and Unblock the Notifications