twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ ഗസ്റ്റ് റോളോ? പൃഥ്വിയുടെ എന്‍ട്രിയോ! ലൂസിഫറിലെ ആ സര്‍പ്രൈസ് എന്തായിരിക്കും

    By Prashant V R
    |

    മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ലൂസിഫറിന്‌റെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭം കൂടിയായ സിനിമ വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മാര്‍ച്ച് 28ന് റിലീസ് പ്രഖ്യാപിച്ച സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ തുടര്‍ച്ചയായി പുറത്തുവന്നത് എല്ലാവരിലും ആകാംക്ഷ വര്‍ധിപ്പിച്ചിരുന്നു.

    മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമായി ദി ഗാംബ്ലര്‍! അന്‍സണ്‍ പോള്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമായി ദി ഗാംബ്ലര്‍! അന്‍സണ്‍ പോള്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്

    റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ കിടിലന്‍ ട്രെയിലറിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ദുബായില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് ലൂസിഫറിന്റെ ട്രെയിലര്‍ ലോഞ്ച് നടക്കുന്നത്. ചടങ്ങില്‍ വെച്ച് ഒരു സര്‍പ്രൈസ് പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസം പൃഥ്വി അറിയിച്ചിരുന്നു. പൃഥ്വിയുടെ വീഡിയോ വന്നതിനു ശേഷം ഇത് എന്തായിരിക്കുമെന്നുളള ആകാംക്ഷയിലാണ് സോഷ്യല്‍ മീഡിയ. പലരും പല തരത്തിലാണ് സര്‍പ്രൈസ് സംബന്ധിച്ച് കമന്റ് ചെയ്യുന്നത്.

    ലൂസിഫറിന്റെ ട്രെയിലര്‍ ലോഞ്ച്

    ലൂസിഫറിന്റെ ട്രെയിലര്‍ ലോഞ്ച്

    ലൂസിഫര്‍ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ട്രെയിലര്‍ റിലീസ് സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ലൂസിഫര്‍ പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലൂസിഫറിന്റെ ആദ്യ ടീസറിനു പിന്നാലെയാണ് ഇപ്പോള്‍ ട്രെയിലറും എത്തുന്നത്.

    പൃഥ്വിരാജ് പറഞ്ഞത്

    പൃഥ്വിരാജ് പറഞ്ഞത്

    കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പൃഥ്വിയുടെതായി പുറത്തിറങ്ങിയ ഒരു വീഡിയോ വൈറലായി മാറിയിരുന്നു. ലൂസിഫര്‍ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ എത്തിയത്. ട്രെയിലര്‍ ലോഞ്ച് 22ന് ദുബായില്‍ വെച്ചാണ് നടക്കുന്നത്. മോഹന്‍ലാല്‍,മഞ്ജു വാര്യര്‍, ടൊവിനോ തോമസ്,ആന്റണി പെരുമ്പാവുര്‍ തുടങ്ങിയവര്‍ക്കൊപ്പം താനും പങ്കെടുക്കുമെന്നും പൃഥ്വി അറിയിച്ചിരുന്നു. ചടങ്ങില്‍ വെച്ച് ഒരു സര്‍പ്രൈസ് പുറത്തുവിടുമെന്നും പൃഥ്വി അറിയിച്ചു.

    എന്തായിരിക്കും ആ സര്‍പ്രൈസ്

    എന്തായിരിക്കും ആ സര്‍പ്രൈസ്

    അതേസമയം എന്തായിരിക്കും ഈ സര്‍പ്രെസ് എന്ന് തിരക്കുകയാണ് സോഷ്യല്‍ മീഡിയ. ട്രെയിലറില്‍ പൃഥ്വിയുടെ കഥാപാത്രം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ചിലരുളളത്. ഇങ്ങനെ പൃഥ്വിയുടെ ഫേസ്ബുക്ക് പേജില്‍ ചോദ്യം ചോദിക്കുന്നവരുമുണ്ട്. ഉഷ ഉതുപ്പ് പാടിയ ലൂസിഫര്‍ ആന്തം ആയിരിക്കും ചടങ്ങില്‍ പുറത്തുവിടുകയെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. എന്നാല്‍ ഇതൊന്നുമല്ല ചിത്രത്തില്‍ മമ്മൂട്ടി ഗസ്റ്റ് റോളില്‍ എത്തുമെന്നും ചിലര്‍ പ്രവചിക്കുന്നു. സിനിമയുടെ ഒരു വീഡിയോ സോംഗ് ആയിരിക്കും പുറത്തുവരികയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

    ട്വിസ്റ്റുകളുടെ നീണ്ടനിര

    ട്വിസ്റ്റുകളുടെ നീണ്ടനിര

    വമ്പന്‍ താര അണിനിരക്കുന്ന ചിത്രം ട്വിസ്റ്റുകള്‍ കൊണ്ട് സമ്പന്നമാണെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ആരാധകരെയും പ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. മഞ്ജു വാര്യര്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയി ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്.

    വമ്പന്‍ റിലീസ്

    വമ്പന്‍ റിലീസ്

    ലോകമെമ്പാടുമായി 1500 ഓളം തിയ്യേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇന്ത്യയ്ക്കു പുറമെ വിദേശ രാജ്യങ്ങളിലും സിനിമ ഒരേസമയം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് പതിപ്പുകളും ചിത്രത്തിന്റെതായി പുറത്തിറങ്ങും. വമ്പന്‍ റിലീസായി എത്തുന്ന ലൂസിഫറിന്റെ അഡ്വാന്‍സ് ബുക്കിംഗ് ചില തിയ്യേറ്ററുകളില്‍ ആരംഭിച്ചിരുന്നു. ലാലേട്ടന്റെ പുതിയ ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരുളളത്.

    ഞാന്‍ പ്രകാശനിലെ ശ്രുതി ഇനി ദിലീപിന്റെ നായിക! ജനപ്രിയ നായകനും ജയസൂര്യയും വീണ്ടും! കാണൂഞാന്‍ പ്രകാശനിലെ ശ്രുതി ഇനി ദിലീപിന്റെ നായിക! ജനപ്രിയ നായകനും ജയസൂര്യയും വീണ്ടും! കാണൂ

    സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു? എത്തുന്നത് ഈ സംവിധായകന്റെ ചിത്രത്തില്‍സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു? എത്തുന്നത് ഈ സംവിധായകന്റെ ചിത്രത്തില്‍

    English summary
    social media reaction about lucifer trailer launch
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X