പണി അറിയാവുന്നവന്‍ പടംപിടിച്ചാല്‍ ഇങ്ങനിരിക്കും! പൃഥ്വിരാജിന്‍റെ ബ്രില്യന്‍സിന് അടപടലം ട്രോള്‍! കാണൂ

സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന സുവര്‍ണ്ണനിമിഷമായിരുന്നു ലൂസിഫര്‍ ട്രെയിലര്‍ ലോഞ്ച്. ഏഷ്യാനെറ്റ് അവാര്‍ഡ് വേദിയില്‍ വെച്ചായിരുന്നു ട്രെയിലര്‍ ആദ്യമായി പ്രകാശിപ്പിച്ചത്. പൃഥ്വിരാജും മോഹന്‍ലാലും മഞ്ജു വാര്യരുമുള്‍പ്പടെ വന്‍താരനിരയായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. പ്രേക്ഷക പ്രതീക്ഷയെ ഇരട്ടിപ്പിക്കുന്ന തരത്തിലുള്ള ട്രെയിലറാണ് പുറത്തുവന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയായുള്ള മോഹന്‍ലാലിന്റെ വരവില്‍ ആരാധകരും തൃപ്തരാണ്. മൂന്ന് മിനിറ്റോളമുള്ള ട്രെയിലര്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഹിന്ദുക്കള്‍ക്ക് ഇവന്‍ മഹിരാവണന്‍ എന്ന് തുടങ്ങുന്ന ഡയലോഗ് ഇതിനകം തന്നെ പോപ്പുലറായി മാറിയിട്ടുണ്ട്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരാനായാണ് മോഹന്‍ലാല്‍ എത്തുന്നത്. വില്ലനായി വിവേക് ഒബ്‌റോയിയും നായികയായി മഞ്ജു വാര്യരുമെത്തുന്നു. മഞ്ജു വാര്യരുടെ സഹോദരനായാണ് ടൊവിനോ തോമസ് എത്തുന്നത്. ഇന്ദ്രജിത്ത്, മംമ്ത മോഹന്‍ദാസ്, സാനിയ, നൈല ഉഷ, കലാഭവന്‍ ഷാജോണ്‍, സായ്കുമാര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിട്ടുണ്ട്.

പൃഥ്വിരാജിന്റെ ബ്രില്യന്‍സ്

പൃഥ്വിരാജിന്റെ ബ്രില്യന്‍സ്

അഭിനേതാവില്‍ നിന്നും സംവിധായകനായി തുടക്കം കുറിച്ചിരിക്കുകയാണ് പൃഥ്വിരാജ്. നായകനായി അരങ്ങേറുന്നതിനിടയില്‍ത്തന്നെ ഇത്തരമൊരു മോഹത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ലൂസിഫര്‍ ട്രെയിലറില്‍ രാജു കാണിച്ച ബ്രില്യന്‍സിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്. കഥ ഇത്രേം വെളിപ്പെടുത്തിയിട്ടും കാണണമെന്ന ആകാംക്ഷ ഉണ്ടാക്കിയത്, നോര്‍മല്‍ പടമാണെന്ന് പറഞ്ഞ് മോഹന്‍ലാലിനെക്കൊണ്ട് ഇത്രയും മാസ്സ് ചെയ്യിപ്പിച്ചത് ഇതൊന്നുമല്ല മറ്റൊരു കാര്യമാണ് പൃഥ്വിയുടെ ബ്രില്യന്‍സ്. സാനിയയെ ഒരു ഷോട്ടില്‍ പോലും കാണിക്കാതെ ട്രോളിന് അവസരമുണ്ടാക്കിയില്ലെന്നാണ് ട്രോളര്‍മാരുടെ നിരാശ.

പൃഥ്വിരാജ് ആള് വേറെ ലെവലാണ്

പൃഥ്വിരാജ് ആള് വേറെ ലെവലാണ്

ലൂസിഫറിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെയാണ് പുതിയ ചില കണ്ടെത്തലുകളും വന്നിട്ടുള്ളത്. പൃഥ്വിരാജ് ആള് വേറെ ലെവലാണെന്നും വരാനിരിക്കുന്നത് ഒന്നൊന്നര ഐറ്റവുമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. ട്രെയിലര്‍ ലോഞ്ചിനിടയിലെ താരത്തിന്‍രെ സംസാരം കേള്‍ക്കുമ്പോള്‍ത്തന്നെ ഇക്കാര്യം വ്യക്തമാവും.

 ക്രിസ്ത്യാനികള്‍ക്കിടയിലെ പേര്

ക്രിസ്ത്യാനികള്‍ക്കിടയിലെ പേര്

ലുക്കില്‍ മാത്രമല്ല വരവിലും ഡയലോഗിലുമൊക്കെ വ്യത്യസ്തത വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട് പൃഥ്വിരാജിനും മോഹന്‍ലാലിനും. പതിവ് പോലെയുള്ള പ്രകടനമോ താരങ്ങള്‍ക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള അവസരമോ താരം നല്‍കിയിരുന്നില്ല. ഈ സംഭവമിപ്പോള്‍ ഒന്നുകൂടെ തെളിഞ്ഞിരിക്കുകയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയെ പരിചയപ്പെടുത്തുന്നതിന് മുന്‍പുള്ള ഡയലോഗ് കേട്ടില്ലേ, ദതാണ്.

മഞ്ജു വാര്യരുടെ എന്‍ട്രി

മഞ്ജു വാര്യരുടെ എന്‍ട്രി

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സഹോദര വേഷത്തിലാണ് ടൊവിനോ എത്തുന്നത്. സെക്കന്റുകളില്‍ മാറിമറിയുന്ന മഞ്ജു വാര്യരുടെ കണ്ണുകളിലെ തീഷ്ണത കിടുക്കിയെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍.

മാസ്സെന്ന് പറഞ്ഞ് കുറയ്ക്കാതെ

മാസ്സെന്ന് പറഞ്ഞ് കുറയ്ക്കാതെ

കേവലം മാസ്സ് എന്ന് പറഞ്ഞല്ല ലൂസിഫറിനെ വിശേഷിപ്പിക്കേണ്ടത്. അതുക്കും അപ്പുറത്ത് കൊലമാസ്സും കൊടൂരമാസ്സുമാണ് ഈ ചിത്രം. മാസ്സെന്ന് പറഞ്ഞാല്‍ കുറഞ്ഞുപോവുമെന്നും മരണമാസ്സ് എന്ന് തന്നെ വിശേഷിപ്പിക്കണമെന്നും ആരാധകര്‍ പറയുന്നു. ഒരു രക്ഷയുമില്ല ഫുള്‍ രോമാഞ്ചമാണ്.

സംവിധായകന്റെ ബ്രില്യന്‍സാണ്

സംവിധായകന്റെ ബ്രില്യന്‍സാണ്

നിരവധി സിനിമകള്‍ ചെയ്ത് പരിചയമുള്ളവരിലൊരാളെപ്പോലെയാണ് പൃഥ്വിയെന്ന സംവിധായകനെന്ന് പലരും പറഞ്ഞിരുന്നു. മാസ്സും ക്ലാസും സമാസമമായെത്തിയ ട്രെയിലറും അത് സ്ഥിരീകരിക്കുകയാണ്, അത് ഇത് സംവിധായകന്‍രെ ബ്രില്യന്‍സാണ്.

പണി അറിയാവുന്നവര്‍ പടംപിടിച്ചാല്‍

പണി അറിയാവുന്നവര്‍ പടംപിടിച്ചാല്‍

താരങ്ങളില്‍ പലരും സംവിധാനവുമായി എത്തുന്നുണ്ട്. അഭിനേതാവില്‍ നിന്നുള്ള പുതിയ തുടക്കത്തിനും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കാറുള്ളത്. പണി അറിയാവുന്നവന്‍ പടം പിടിച്ചാല്‍ നെഞ്ചുവിരിച്ച് നില്‍ക്കാന്‍ ട്രെയിലര്‍ മാത്രം മതിയെന്നാണ് ട്രോളര്‍മാരും പറയുന്നത്.

സംവിധാനം പഠിക്കുകയായിരുന്നോ?

സംവിധാനം പഠിക്കുകയായിരുന്നോ?

ഇക്കണ്ട കാലം മുഴുവനും പൃഥ്വിരാജ് സംവിധാനം പഠിക്കുകയായിരുന്നോ അതോ സംവിധാനം പഠിക്കുകയായിരുന്നോ എന്ന് സംശയിച്ച് പോവുന്ന തരത്തിലാണ് സിനിമയുടെ ഓരോ ഫ്രയിമും. എല്ലാ താരങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ട്രെയിലറില്‍ ഓരോ ഫ്രെയിമും വ്യത്യസ്തവുമാണ്.

മോഹന്‍ലാലിന്റെ ഫൈറ്റ്

മോഹന്‍ലാലിന്റെ ഫൈറ്റ്

മോഹന്‍ലാല്‍ ഫൈറ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ മറ്റുള്ളവരെല്ലാം മാറി നില്‍ക്കേണ്ടി വരുമെന്നാണ് ആരാധകര്‍ പറയുന്നത്. കാല് മടക്കിയുള്ള സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചവിട്ടും ട്രെയിലറില്‍ കാണിച്ചിട്ടുണ്ട്. പൃഥ്വി ആക്ഷന്‍ പറഞ്ഞാല്‍പ്പിന്നെ മോഹന്‍ലാല്‍ നോക്കിനില്‍ക്കുമോ?

കഷ്ടപ്പെട്ട് പരതിയുണ്ടാക്കിയതല്ല

കഷ്ടപ്പെട്ട് പരതിയുണ്ടാക്കിയതല്ല

പ്രത്യേകിച്ച് യാതൊരുവിധ അവകാശവാദവുമില്ലാതെയാണ് പൃഥ്വി ലൂസിഫറുമായെത്തുന്നത്. സിനിമയ്ക്ക് മുന്‍പുള്ള അഭിമുഖങ്ങളിലെല്ലാം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്ന് മാേ്രത അദ്ദേഹം പറഞ്ഞിട്ടുള്ളൂ. മാസ്സാക്കാനായി കഷ്ടപ്പെട്ട് പരതി നടക്കലല്ല ഇവിടെ ഓരോ ഫ്രെയിമും പക്കാ മാസ്സാണ്.

ഇത് നോക്കിയാല്‍ മനസ്സിലാവും

ഇത് നോക്കിയാല്‍ മനസ്സിലാവും

പൃഥ്വിരാജിന്റെ ബ്രില്യന്‍സ് മനസ്സിലാക്കാന്‍ ആ ചെരിഞ്ഞ തോളൊന്ന് നോക്കിയാല്‍ മതിയെന്നും ട്രോളര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു റെഫറന്‍സുമില്ലാതെ തന്നെ പൃഥ്വി അതങ്ങ് ചെയ്‌തോളൂമെന്നായിരുന്നു ആരാധകരും പറഞ്ഞത്.

 രാഷ്ട്രീയത്തിലെ ബുദ്ധിരാക്ഷസന്‍

രാഷ്ട്രീയത്തിലെ ബുദ്ധിരാക്ഷസന്‍

സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയത്തിലെ ബുദ്ധിരാക്ഷസനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ടൊവിനോയും ഇന്ദ്രജിത്തുമുള്‍പ്പടെയുള്ള വന്‍താരനിരയും അദ്ദേഹത്തിനൊപ്പമുണ്ട്. രാജുവേട്ടന്റെ സംവിധാനവും, ലൂസിഫര്‍ പൊളിക്കുമെന്ന് ഇനി പറയണോ?

മോഹന്‍ലാലിനോളം വരില്ല

മോഹന്‍ലാലിനോളം വരില്ല

കോട്ടും സ്യൂട്ടുമിട്ട് മാസ്സ് പ്രതിഫലിപ്പിക്കേണ്ട രംഗങ്ങളില്‍ മോഹന്‍ലാല്‍ തിളങ്ങും, അതെങ്ങനെയെന്നല്ലേ കേവലം മുണ്ട് മടക്കിക്കുത്തി ടെറര്‍ ആകുന്നതില്‍ അദ്ദേഹത്തോളം വരില്ല ഒരു നടനും. ഇക്കാര്യത്തില്‍ അദ്ദേഹത്തെ വെല്ലാന്‍ ആളില്ല.

ഇത് പോലെയിരിക്കും

ഇത് പോലെയിരിക്കും

ഒരു കട്ട ഫാനിന് തന്റെ ആരാധനാമൂര്‍ത്തിയെ കൈയ്യില്‍ കിട്ടിയാല്‍ ഇങ്ങനെയിരിക്കുമെന്നും ട്രോളര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. മോഹന്‍ലാലിന്റെ കടുത്ത ഫാനാണ് താനെന്നും അദ്ദേഹത്തെ നായകനാക്കി സിനിമയൊരുക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും താരപുത്രന്‍ നേരത്തെ പറഞ്ഞിരുന്നു. കാലങ്ങളായി മലയാളി പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന മോഹന്‍ലാലാണ് ലൂസിഫറിലേത്.

ദൈവത്തിന് ശേഷം ഇനിയാര്?

ദൈവത്തിന് ശേഷം ഇനിയാര്?

ദൈവത്തിന് ശേഷം അവതരിച്ചതാരാണെന്ന് ചോദിച്ചാല്‍ ഒറ്റടയിക്ക് പറയാം അത് സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന്, അമ്മാതിരിയായിരുന്നില്ലേ ആ വരവ്. സ്റ്റീഫന്‍ നെടുമ്പള്ളിയൂടെ വരവ് കിടുക്കിയെന്ന് ആരാധകരും പറഞ്ഞിരുന്നു.

ട്രെയിലര്‍ കാണാം

ലൂസിഫറിന്റെ ട്രയിലര്‍ കാണാത്തവരുണ്ടാവില്ല, എന്നാലും ഒന്നൂടെ രോമാഞ്ചിഫിക്കേഷന്‍ ആവാം. കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X