ഈ ജോഡികള്‍ ഉണ്ടെങ്കില്‍ സിനിമ ഹിറ്റാകും?
ഒട്ടേറ താരപ്പിറവികള്‍ക്ക് സാക്ഷ്യം വഹിച്ച സിനിമ മേഖലയാണ് മലയാളം സിനിമ. മലയാളത്തിന്റ കൈ പിടിച്ച് വളര്‍ന്ന എത്രയോ മറുനാടന്‍ താരങ്ങള്‍ ഉണ്ട്.ഇവരില്‍ ഏറ്റവും ശ്രദ്ധേയന്‍ ഉലകനായകന്‍ കകമല്‍ ഹാസന്‍. എത്ര പുരോഗമന വാദികളാണെന്ന് ചിത്രങ്ങളിലൂടെ കാട്ടിയാലും സിനിമക്കാര്‍ക്കുളളില്‍ ചില അന്ധവിശ്വാസങ്ങളൊക്കെയുണ്ട്.
ഇനി എത്ര മികച്ച താരങ്ങള്‍ അഭിനയിച്ചെന്നിരുന്നാലും ആ ചിത്രം വിജയിക്കണമെന്നില്ല. അതിന് ഭാഗ്യം കൂടി വേണമത്രേ. മലയാളത്തില്‍ ചിരതാരജോഡികള്‍ ഒന്നിച്ചഭിനയിച്ചാല്‍ ആ ചിത്രം വിജയിക്കുമെന്ന് ഒരു വിശ്വാസം പണ്‍് മുതല്‍ക്കേ ഉള്ളതാണ്. നസീറും ഷീലയും, ദിലീപും കാവ്യയും അങ്ങനെ എത്രയോ താരങ്ങള്‍

മലയാളത്തിലെ ഭാഗ്യ താര ജോഡികള്‍
നസീറും ഷീലയും ഒന്നിച്ചഭിനയിച്ച എത്രയോ ചിത്രങ്ങളുണ്ട് മലയാളത്തില്‍. ഈ ചിത്രങ്ങളില്‍ മിക്കതും വന്‍ ഹിറ്റുകളായിരുന്നു.മലയാളത്തിലെ ഭാഗ്യമുള്ള താരജോഡികളില്‍ പ്രമുഖര്‍ ഇവര്‍ തന്നെ

മലയാളത്തിലെ ഭാഗ്യ താര ജോഡികള്‍
മമ്മൂട്ടിയും ശോഭനയും നല്ല കെമിസ്‌ട്രിയുള്ള താരങ്ങള്‍ എന്നതിനപ്പുറം തന്നെ നല്ല രാശിയുള്ള താരങ്ങള്‍ കൂടിയാണ്. ഇവര്‍ ഒന്നിച്ചഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിട്ടുണ്ട്. ഹിറ്റലര്‍, മഴയെത്തും മുന്‍പേ അങ്ങനെ എത്രയോ വിജയ ചിത്രങ്ങള്‍ ഈ താരജോഡികള്‍ സമ്മാനിച്ചു

മലയാളത്തിലെ ഭാഗ്യ താര ജോഡികള്‍
മമ്മൂട്ടിയും ശോഭനയും പോലെ തന്നെ മോഹന്‍ലാലും ശോഭനയും ഒന്നിച്ചാലും ആ ചിത്രങ്ങള്‍ വിജയിക്കു. ടിപി ബാലോഗോപാലന്‍ എംഎ, തേന്മാവിന്‍ കൊമ്പത്ത്, മണിച്ചിത്രത്താഴ് എന്നിങ്ങനെ മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളില്‍ മിക്കതും വന്‍ വിജയ ചിത്രങ്ങളായിരുന്നു

മലയാളത്തിലെ ഭാഗ്യ താര ജോഡികള്‍
മോഹന്‍ലാലും കര്‍ത്തികയും ഒന്നിച്ച ചിത്രങ്ങളില്‍ മിക്കതും മലയാളിയെ ചിരിപ്പിയ്‌ക്കുക മാത്രമല്ല ചിന്തിയ്‌പ്പിയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. സന്മനസുള്ള വര്‍ക്ക് സമാധാനം, താളവട്ടം എന്നീ ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്

മലയാളത്തിലെ ഭാഗ്യ താര ജോഡികള്‍
മോഹന്‍ലാലിനൊപ്പം പ്രേക്ഷകര്‍ കാണനിഷ്ടപ്പെടുന്ന താരമാണ ്‌രേവതി. ഇവരും മലയാളത്തിലെ ഭാഗ്യ താര ജോഡികളില്‍ ഉള്‍പ്പെടുന്നു. വരവേല്‍പ്പ്, കിലുക്കം, മായപ്പൊന്‍മാന്‍, ദേവാസുരം, രാവണപ്രഭു എന്നിങ്ങനെ ഇവര്‍ ഒന്നിച്ചഭിനയിച്ച മിക്ക ചിത്രങ്ങളും ഹിറ്റുകളായി മാറി

മലയാളത്തിലെ ഭാഗ്യ താര ജോഡികള്‍
അനിയത്തിപ്രാവിലൂടെ ഒന്നിച്ചഭിനയിച്ച് തുടങ്ങിയ ഈ താരങ്ങള്‍ പിന്നീട് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി മാറി. നിറം, പ്രേം പൂജാരി , ചിത്രങ്ങളില്‍ മിക്കതും വന്‍ ഹിറ്റുകളായിരുന്നു

മലയാളത്തിലെ ഭാഗ്യ താര ജോഡികള്‍
സാമ്പത്തിക വിജയം നേടി.ില്ലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാന്‍ ഈ താരജോഡികള്‍ക്ക് കഴിഞ്ഞു.മഴ, മധുരനൊമ്പരക്കാറ്റ, മേഘമല്‍ഹാര്‍ എന്നിങ്ങനെ ഇവര്‍ അഭിനയിച്ച പല ചിത്രങ്ങളും ശ്രദ്ധിയ്‌ക്കപ്പെട്ടു

മലയാളത്തിലെ ഭാഗ്യ താര ജോഡികള്‍
ചന്ദ്രനുദിയ്‌ക്കുന്ന ദിക്കില്‍, മീശമാധവന്‍, സദാനന്ദന്റെ സമയം, തിളക്കം, ലയണ്‍, പാപ്പി അപ്പച്ച എന്നിങ്ങനെ എത്രയോ ചിത്രങ്ങളെ ഈ താരജോഡികളുടെ ഭാഗ്യം തുണച്ചു

മലയാളത്തിലെ ഭാഗ്യ താര ജോഡികള്‍
ദിലീപും ഭാവനയും ഒന്നിച്ച സിഐഡി മൂസ, ചെസ്, ട്വന്റി ട്വന്റി എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടു

മലയാളത്തിലെ ഭാഗ്യ താര ജോഡികള്‍
മലയാളത്തിലെ ഭാഗ്യ താര ജോഡികളില്‍ പുതുമുഖങ്ങളാണ് ഇവരെങ്കിലും നിവിനും നസ്‌റിയയും ഒന്നിച്ചാല്‍ ആ ചിത്രങ്ങള്‍ വിജയിക്കുമെന്നൊരു വിശ്വാസം നില നില്‍ക്കുന്നു. ഇവര്‍ ഒന്നിച്ച നേരവും, ഓംശാന്തി ഓശാനയുമക്കെ ഹിറ്റയാിരുന്നു.


Click it and Unblock the Notifications











