For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായികയെക്കാൾ ഇഷ്ടപ്പെട്ടത് അഭിമുഖം എടുത്ത പെൺകുട്ടിയെ,പേളിയെ കണ്ടെത്തിയ രസകരമായ കഥ പറഞ്ഞ് അനുരാഗ് ബസു

  |

  ഈ അടുത്ത കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകവും ബോളിവുഡും ഒരു പോലെ കണ്ട് കയ്യടിച്ച ചിത്രമായിരുന്നു സംവിധായകൻ അനുരാഗ് ബസു സംവിധാനം ചെയ്ത ലൂഡോ. ആന്തോളജി വിഭാഗത്തിൽപ്പെട്ട ഈ ചിത്രം നവംബർ 12ന് ആയിരുന്നു നെറ്റ്ഫ്ലിക്സിൽ റിലീസായി എത്തിയത്. നാല് പേരുടെ ജീവിതം പറയുന്ന ലൂഡോയ്ക്ക് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്.

  അനുരാഗ് ബസു എഴുതി സംവിധാനം ചെയ്ത ലൂഡോയിൽ വൻ താരനിരയായിരുന്നു അണിനിരന്നത്. അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ, രാജ് കുമാർ റാവൂ, പങ്കജ് ത്രിപാഠി, ശരണ്യ മൽഹോത്ര,ഫാത്തിമ സന, റോഹിത് സുരേഷ് എന്നിവർക്കൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ പേളിമാണിയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. താൻ എങ്ങനെയാണ് അനുരാഗ് ബസു ചിത്രത്തിൽ എത്തിപ്പെട്ടതെന്ന് പേളി പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിരുന്നു. എന്നാൽ നടിയെ കണ്ടെത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ അനുരാഗ് ബസു. തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് പേളിയെ കണ്ടെത്തിയ രസകരമായ കഥ സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്.

  മലയാളി നെഴ്സായ ഷീജ തോമസിനെയാണ് പേളി മാണി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പേളിയെ കണ്ടെത്തിയതിനെ കുറിച്ച് സംവിധായകൻ പറയുന്നത് ഇങ്ങനെയാണ് ചിത്രത്തിൽ ഷീജ തോമസിനെ അവതരിപ്പിക്കാനായി കുറച്ച് നായികമാരെ ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന്റ ഭാഗമായി ഒരു നായികയുടെ ഒരു ലൈവ് ഇന്റർവ്യൂ കാണാൻ തീരുമാനിച്ചു. ആ ഇന്റർവ്യൂ എടുത്തത് പേളി മാണിയായിരുന്നു. നായികയേക്കാൾ നല്ലതാണല്ലോ അഭിമുഖം നടത്തുന്ന പെൺകുട്ടി, ആ കുട്ടിയെ വിളിക്കൂ എന്ന് തന്റെ അസിസ്റ്റന്റിനോട് പറഞ്ഞതായാണ് അനുരാഗ് പറഞ്ഞു. സംവിധായകന്റ ഈ വീഡിയോ തന്റെ പേളി തന്റെ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്.

  ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരിക്കുമ്പോഴാണ് പേളിയ്ക്ക് സിനിമയിലേയ്ക്കുള്ള വിളി വന്നത്. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം നടി നേരെ സംവിധായകനെ കാണാൻ പോകുകയായിരുന്നു. അച്ഛന് മാണിക്കൊപ്പമാണ് പേളി സംവിധായകൻ അനുരാഗ് ബസുവിനെ കാണാൻ പോയത്.ബോസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഒപ്പ് വെച്ച ആദ്യ ഉദ്യമമാണ് ലൂഡോ എന്ന് റേഡിയോ മിർച്ചിയ്ക്ക് നൽകിയ അഭിമുഖത്തിൽ പേളി പറഞ്ഞിരുന്നു.

  റിയാലിറ്റി ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഒന്നും അറിയാതെയാണ് സംവിധായകനെ താൻ കാണാൻ പോയതെന്നും പേളി പറഞ്ഞു . എന്നാൽ ചെന്നപ്പോൾ തന്നെ ചിത്രത്തിനായുള്ള ഡേറ്റ് ഫിക്സ് ചെയ്യുകയായിരുന്നു.പിന്നീട് വസ്ത്രത്തിന് അളവെടുക്കുകയും ചെയ്തെന്ന് പേളി പറയുന്നു. രണ്ട് വർഷത്തോളം എടുത്താണ് സിനിമ പൂർത്തിയാക്കിയത്,.ചിത്രത്തിനായി പല തവണ യാത്ര ചെയ്യേണ്ട വന്നതായും പേളി പറയുന്നു. . ഇത്രേം വലിയ കാസ്റ്റിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും പേളി മാണി പങ്കുവെച്ചിരുന്നു.

  Pearly Maaney's latest photoshoot has gone viral across social media

  നാല് വ്യത്യസ്ത ഷെയ്ഡുകളുളള കഥയാണ് ലൂഡോ പറയുന്നത്. ഒരു മെട്രോ നഗരത്തിൽ ജീവിക്കുന്ന നല് വ്യത്യസ്ത ആളുകളുടെ കഥയാണിത് . ഇവർ പരസ്പരം കണ്ട് മുട്ടുന്നതാണ് സിനിമയുടെ ഫ്ലോട്ട്. വ്യത്യസ്ത ആവശ്യവുമായി ഇറങ്ങി തിരിക്കുന്ന ഇവർ അവിചാരിതമായി കാണുകയും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, രാജ്‍കുമാര്‍ റാവു, പങ്കജ് ത്രിപാഠി, ഫാത്തിമ സന ഷെയ്ഖ്, സാന്യ മൽഗോത്ര, പേളി മാണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പങ്കജ് ത്രിപാഠിയുടെ കഥാപാത്രമാണ് ഇവരെ പരസ്പരം യോജിപ്പിക്കുന്നത്. അദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

  വീഡിയോ കാണാം

  English summary
  Ludo Director Anurag Basu Reveeals Pearle Maaney Bollywood debut
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X