സ്റ്റീഫന്‍ നമ്മളുദ്ദേശിച്ച ആളല്ല സര്‍!വേറെ ലെവല്‍!ലാലേട്ടനെ ചക്രവര്‍ത്തിയെന്ന് വിളിച്ച് സിനിമാ ലോകം!

By Midhun Raj

Recommended Video

സ്റ്റീഫന്‍ നമ്മളുദ്ദേശിച്ച ആളല്ല സര്‍ | filmibeat Malayalam

ലൂസിഫറിന്റെ വിജയം മോഹന്‍ലാല്‍ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരേ പോലെ സന്തോഷമുണ്ടാക്കിയിരുന്നു. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭത്തിന് ഗംഭീര സ്വീകരണമായിരുന്നു കഴിഞ്ഞ ദിവസം ലഭിച്ചത്. അമിത പ്രതീക്ഷകളില്ലാതെ ആയിരുന്നു അധിക പേരും സിനിമ കാണാനെത്തിയിരുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളിയായുളള ലാലേട്ടന്റെ പ്രകടനം തന്നെയായിരുന്നു മുഖ്യ ആകര്‍ഷണമായി മാറിയത്.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ലൂസിഫര്‍ തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസുകളിലാണ് സിനിമ പ്രദര്‍ശനം തുടരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം ലൂസിഫറിന്റെ വിജയത്തിന് ലാലേട്ടനെയും പൃഥ്വിരാജിനെയും പ്രശംസിച്ച് സിനിമാ ലോകം ഒന്നടങ്കം എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു.

 ലൂസിഫറിന്റെ വിജയം

ലൂസിഫറിന്റെ വിജയം

ലൂസിഫര്‍ ശരിക്കും പൃഥ്വിരാജ് സുകുമാരന്‍ എന്ന മോഹന്‍ലാല്‍ ഫാനിന്റെ ചിത്രമായിരുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട സൂപ്പര്‍താരത്തെ സിനിമയില്‍ കാണാനാഗ്രഹിക്കുന്ന വിധം അവതരിപ്പിക്കുകയായിരുന്നു ലൂസിഫറില്‍ പൃഥ്വി ചെയ്തത്. മോഹലാല്‍ ആരാധകര്‍ക്കൊപ്പം പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ചിത്രമായി മാറിയിരുന്നൂ ലൂസിഫര്‍. ഡീഗ്രേഡ് ചെയ്യാന്‍ ഒരുങ്ങിയവര്‍ക്കെല്ലാം വായടിപ്പിക്കുന്ന മറുപടിയായിരുന്നു ലൂസിഫര്‍ നല്‍കിയിരുന്നത്. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയായുളള ലാലേട്ടന്റെ വരവ് തകര്‍ത്തുവെന്ന് പലരും അഭിപ്രായപ്പെട്ടു.

ചക്രവര്‍ത്തിയാണ് ലാലേട്ടന്‍

ചക്രവര്‍ത്തിയാണ് ലാലേട്ടന്‍

അതേസമയം തന്നെ സിനിമ കണ്ട ശേഷം മലയാള സിനിമാ ലോകം ലൂസിഫറിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ശ്രദ്ധേയമായി മാറിയിരുന്നു. ചക്രവര്‍ത്തിയെന്ന് ലാലേട്ടനെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അജു വര്‍ഗീസ് ഫേസ്ബുക്കില്‍ എത്തിയിരുന്നത്. ലൂസിഫറിലെ ലാലേട്ടന്റെ വൈറല്‍ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ എത്തിയിരുന്നത്. അജു വര്‍ഗീസിനു പുറമെ മലയാളത്തിലെ മറ്റു സിനിമ പ്രവര്‍ത്തകരും ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു

എറ്റവും വലിയ മോഹന്‍ലാല്‍ ഫാന്‍

എറ്റവും വലിയ മോഹന്‍ലാല്‍ ഫാന്‍

ലോകത്തിലെ എറ്റവും വലിയ മോഹന്‍ലാല്‍ ഫാന്‍ പൃഥ്വിരാജ് ആണെന്നും അതിന് തെളിവ് ലൂസിഫറാണെന്നുമാണ് സംവിധായകന്‍ രൂപേഷ് പീതാംബരന്‍ പറഞ്ഞത്. ചിത്രത്തിനെയും സംവിധായകനെയും പ്രശംസിച്ചുകൊണ്ടായിരുന്നു രൂപേഷ് പീതാംബരന്‍ എത്തിയിരുന്നത്. ലൂസിഫര്‍ നമ്മള്‍ ഉദ്ദേശിച്ച ആളല്ല സര്‍.അതുക്കും മേലെ എന്ന് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നടന്‍ ആന്റണി വര്‍ഗീസും ഫേസ്ബുക്കില്‍ കുറിച്ചു.

ലാലേട്ടന്‍ സാഗ

ലാലേട്ടന്‍ സാഗ

ലൂസിഫര്‍ മൂവി ഞാന്‍ കണ്ടു. എനിക്കിഷ്ടമായി. ഉള്ള കാര്യം പറയാലോ.. ചില സീനുകളില്‍ ഞാന്‍ എണീറ്റ് നിന്ന് കയ്യടിച്ചു പോയി. രോമാഞ്ചം. ക്ലാസ്, ത്രില്ലര്‍, മാസ്എന്നു പറഞ്ഞാല്‍ പോരാ 'മരണമാസ്'. ഇങ്ങനെയായിരുന്നു നടന്‍ ബിനീഷ് സെബാസ്റ്റ്യന്‍ ലൂസിഫറിനെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. ലൂസിഫര്‍ ഒരു കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ ഒരുക്കിയ ലാലേട്ടന്‍ സാഗ ആണെന്നാണ് സംവിധായകന്‍ ബേസില്‍ ജോസഫ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

ലൂസിഫറിനെ പ്രശംസിച്ച് നിരവധി പേര്‍

ലൂസിഫറിനെ പ്രശംസിച്ച് നിരവധി പേര്‍

ഇവര്‍ക്കു പുറമെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു. അധിക പേരും സ്റ്റീഫന്‍ നെടുമ്പളളിയുടെതായി തരംഗമായ വൈറല്‍ ചിത്രവും പങ്കുവെച്ചിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിന് കേരളത്തിനു പുറമെ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X