'ഓന് ഇത്രേം വെളുത്തൊരു പെൺകുട്ടിയെ കിട്ടിയോ?, പെണ്ണ് കിട്ടാൻ പാടായിരുന്നു, അവൾക്ക് എന്നെ മനസിലായതുമില്ല'

മലയാള സിനിമയിലെ യുവ തലമുറയിൽ നിന്നും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന നടനാണ് ലുക്ക്മാൻ അവറാൻ. സ്വാഭാവികത നിറഞ്ഞ പ്രകടനമാണ് ലുക്ക്മാന്റെ തുറുപ്പ് ചീട്ട്. ന്യൂ ജനറേഷൻ സിനിമകളിൽ കൂടാതെ ഇതിനോടകം മലയാളത്തിലെ മുതിർന്ന സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം വേഷമിടാനും ലുക്ക്മാന് സാധിച്ചു. ഒറ്റയ്ക്ക് വഴിവെട്ടി വന്നവനെന്ന ടാ​ഗ് ഏറ്റവും ഇണങ്ങുന്ന നടൻ കൂടിയാണ് ലുക്ക്മാൻ. തുടക്കകാലത്ത് സിനിമയിൽ വേഷം ലഭിക്കാൻ കഠിനമായ പരിശ്രമം തന്നെ നടന് നടത്തേണ്ടി വന്നിട്ടുണ്ട്.

വീട്ടിൽ പോലും പറയാതെ കൊച്ചിയിൽ വന്ന് മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്താണ് ലുക്ക്മാൻ സിനിമയിൽ അവസരങ്ങൾ കണ്ടെത്താൻ ശ്രമിച്ചത്. മലപ്പുറംകാരനായ താരം എഞ്ചിനീയറിങ് ബിരുദധാരിയാണ്. ഓപ്പറേഷൻ ജാവ, തല്ലുമാല എന്നിവയുടെ റിലീസിനുശേഷമാണ് ലുക്ക്മാൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. തല്ലുമാലയിലെ ജംഷി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല.

Lukman Avaran

തിയറ്ററില്‍ ഇടിപ്പൂരം ഒരുക്കിയ കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. ഹര്‍ഷദ് സംവിധാനം ചെയ്ത ദായോം പന്ത്രണ്ടും എന്ന സിനിമയിലൂടെയാണ് ലുക്ക്മാൻ സിനിമയിലെത്തുന്നത്. 2022 ഫെബ്രുവരി മാസത്തിലായിരുന്നു ലുക്ക്മാന്റെ വിവാഹം. ജുമൈമ എന്നാണ് ഭാര്യയുടെ പേര്. മലപ്പുറത്ത് വെച്ചായിരുന്നു വിവാഹം.

വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ വലിയ രീതിയിൽ ബോഡി ഷെയ്മിങ് ലുക്ക്മാന് നേരിടേണ്ടി വന്നിരുന്നു. കറുത്ത ഇവനെങ്ങനെ വെളുത്ത പെണ്ണിനെ കിട്ടി എന്നുള്ള തരത്തിലൊക്കെയായിരുന്നു കമന്റുകൾ. ഇപ്പോഴിതാ സൈന സൗത്ത് പ്ലസ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ അന്ന് ലഭിച്ച ട്രോളുകളിലും പരി​ഹാസങ്ങളിലും പ്രതികരിക്കുകയാണ് താരം. ലുക്ക്മാനും ജുമൈമയ്ക്കും ഹൈദർ എന്നൊരു മകനുണ്ടിപ്പോൾ.

ഓന് ഇത്രേം വെളുത്തൊരു പെൺകുട്ടിയെ കിട്ടിയോ? എന്നൊക്കെ ആളുകൾ അന്ന് കമന്റിറ്റിട്ടിരുന്നുവെന്നത് ശരിയാണ്.‍ പെണ്ണ് കിട്ടാത്തതിന്റെ പ്രശ്നങ്ങളുണ്ടല്ലോ. എനിക്കും പെണ്ണ് കിട്ടാൻ കുറച്ച് പാടായിരുന്നു. കാരണം സിനിമയിൽ അഭിനയിക്കുകയാണല്ലോ. പിന്നെ സ്ഥിരമായി സിനിമയില്ലാത്ത സാഹചര്യത്തിൽ പെണ്ണ് കിട്ടാനും പാടാണ്. തല്ലുമാലയുടെ ഷൂട്ട് നടക്കുന്ന സമയത്തായിരുന്നു കല്യാണം. വിവാഹ​ത്തിന് തലേദിവസവും ഷൂട്ടായിരുന്നു.

പിറ്റേന്നായിരുന്നു നിക്കാഹ്. തലേദിവസം രാത്രി പന്ത്രണ്ട് മണിക്കാണ് ഞാൻ വീട്ടിൽ എത്തിയത്. കല്യാണം ശരിക്കും ആസ്വദിച്ചത് സുലൈഖ മൻസിലിൽ അഭിനയിച്ചപ്പോഴാണ്. വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഷൂട്ടിന് പോയി. പെൺകുട്ടിയെ കണ്ട് പിടിച്ച് ഒന്നര വർഷത്തിനുശേഷമാണ് വിവാഹം നടന്നത്. ഒരുപാട് സംസാരിക്കാനും സമയം കിട്ടി.

Lukman Avaran

അങ്ങനെയാണ് വിവാ​ഹത്തിലേക്ക് എത്തിയത്. അവൾ സിനിമ ഭയങ്കരമായി കാണുന്നയാളല്ല. പിന്നെ പെണ്ണ് കാണാൻ പോയപ്പോൾ‌ അവൾക്ക് എന്നെ മനസിലായില്ല. ഞാൻ അതിലങ്ങ് ചടച്ച് പോയി. നടനെന്ന ക്വാളിറ്റിയുടെ പുറത്താണ് ഞാൻ പെണ്ണ് കാണാൻ പോയത് തന്നെ. ഏത് സിനിമയിലാണ് അഭിനയിച്ചത്..? ഞാൻ കണ്ടിട്ടില്ലല്ലോ എന്നായിരുന്നു അവളുടെ പ്രതികരണം. അന്ന് ഓപ്പറേഷൻ ജാവ പോലും റിലീസ് ചെയ്തിട്ടില്ല. ഉണ്ട ഇറങ്ങിയിരുന്നു.

പെണ്ണ് കണ്ട് വന്ന് നെക്സ് വീക്ക് ഓപ്പറേഷൻ ജാവ റിലീസായി എന്നാണ് ലുക്ക്മാൻ പറഞ്ഞത്. ടർക്കിഷ് തർക്കമാണ് ലുക്ക്മാന്റെ ഏറ്റവും പുതിയ റിലീസ്. സണ്ണി വെയ്നാണ് സിനിമയിൽ ലുക്ക്മാനൊപ്പം മറ്റൊരു പ്രധാന വേഷം ചെയ്തത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X