'കുറച്ച് ക്രിഞ്ചൊക്കെ ആളുകള്‍ക്ക് ഇഷ്ടമാവും'; സുലൈഖ മന്‍സിലിലെ ആ സീന്‍ ചെമ്പന്‍ ചേട്ടന്റെ ഐഡിയ !

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടനാണ് ലുക്മാന്‍. ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത അഞ്ചക്കള്ളകോക്കാന്‍ എന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ കളിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ചെമ്പന്‍ വിനോദിനൊപ്പം ഒരു പ്രധാന കഥാപാത്രം ലുക്മാനും ചെയ്യുന്നുണ്ട്. ലുക്മാന്റെ കഥാപാത്രത്തിനും വലിയ രീതിയിലുള്ള കൈയ്യടികളാണ് ലഭിക്കുന്നത്.

ലുക്മാനെന്ന നടനെവരച്ചിടുന്നതാണ് ഓപ്പറേഷന്‍ ജാവയിലെയും ഉണ്ടയിലെയും കഥാപാത്രങ്ങള്‍. തല്ലുമാലയിലെയും സൗദി വെള്ളക്കയിലെയും സുലൈഖ മന്‍സിലിലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന കഥാപാത്രങ്ങളാണ് ലുക്മാന്‍ ചെയ്തത്. മുഹ്‌സിന്‍ പരാരി എഴുതി സംവിധാനം ചെയ്ത കെ എല്‍ 10 പത്ത്, വൈറസ്, ഫോറന്‍സിക്, ചുരുളി, അജഗജാന്തരം, ജാക്‌സന്‍ ബസാര്‍ യൂത്ത്, കൊറോണ ധവാന്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇതിനോടകം തന്നെ ലുക്മാന്‍ അഭിനയിച്ചിട്ടുണ്ട്.

Lukman

അഷ്‌റഫ് ഹംസയുടെ സുലൈഖ മന്‍സിലില്‍ നായകനായെത്തിയ ലുക്മാന്‍ സിനിമയിലെ ക്ലൈമാക്‌സ് സീനിനെക്കുറിച്ച് പറയുകയാണ്. സിനിമയുടെ ക്ലൈമാക്‌സില്‍ ഹാല എന്ന കഥാപാത്രവുമായി സംസാരിക്കുമ്പോള്‍ സുലൈമാനിയില്‍ ഒരു പുതീന കൂടിയിട്ടാല്‍ റാഹത്തായി എന്ന ഡയലോഗിനെക്കുറിച്ചാണ് ലുക്മാന്‍ പറയുന്നത്. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ലുക്മാന്‍ സീനിനെക്കുറിച്ച് പറയുന്നത്.

'സുലൈഖ മന്‍സിലിലെ സുലൈമാനി സീന്‍ കുറച്ച് ക്രിഞ്ച് ആണോ എന്ന് ആലോചിച്ചിരുന്നു. അങ്ങനെ ഒരു കണ്‍ഫ്യൂഷനിലാണ് ആ സീന്‍ ചെയ്യുന്നത്. ആ സീന്‍ ചെയ്യുമ്പോള്‍ ഡയറക്ടര്‍ അഷ്‌റഫ്ക്കയും ചെമ്പന്‍ ചേട്ടനുമൊക്കെയുണ്ട്. ചെമ്പന്‍ ചേട്ടനാണ് പഞ്ഞത് ഒരു പുതീന കൂടി ഇട്ടാല്‍ റാഹത്ത് ആയി എന്ന് കൂടി പറഞ്ഞോളാന്‍. എന്തായാലും ക്രിഞ്ച് ആണ് കുറച്ചുകൂടി ക്രിഞ്ചിക്കോ എന്നാണ് ചേട്ടന്‍ പറഞ്ഞത്. അതൊക്കെ ആള്‍ക്കാര്‍ക്ക് ഇഷ്ടമാവും എന്നും ചേട്ടന്‍ പറഞ്ഞു,' ലുക്മാന്‍ പറഞ്ഞു.

എന്തോ ഭാഗ്യത്തിന് ആള്‍ക്കാര്‍ക്ക് ആ സീന്‍ വര്‍ക്കായി. അതില്‍ ലൈറ്റ് ഓഫ് എന്ന് പറഞ്ഞ്, അനാര്‍ക്കലിയുടെ കഥാപാത്രം വരുന്ന സീന്‍ ഉണ്ട്. ആ സമയത്ത് രണ്ട് പേരും നോക്കുന്ന സമയത്ത് എന്താണ് മനസില്‍ എന്ന് ഓര്‍മയില്ല എന്നും ലുക്മാന്‍ പറയുന്നു. ആ ചിത്രത്തിന്റെ ക്യാമറ കണ്ണന്‍ പട്ടേരിയാണ്. ആ സീനില്‍ പുള്ളി നല്ല കലക്കന്‍ ഫ്രേമാണ് വെച്ചത്.

Lukman

പിന്നെ ആ സീനില്‍ എന്താ ഓര്‍ത്തത് എന്നൊക്കെ ചോദിച്ചാല്‍ അത് ഒരു നടന്റെ സ്വകാര്യതയാണ്. ആക്ഷന്‍ കട്ടിന്റെ ഇടയില്‍ അവന്‍ പലതും ആലോചിക്കും. എനിക്ക് ശരിക്കും മാറ്റമുണ്ടായി എന്ന് തോന്നിയ സിനിമ ഉണ്ടയാണ്. ഉണ്ട ചെയ്ത് കഴിഞ്ഞപ്പോഴാണ് അഭിനയിക്കാം എന്ന കോണ്‍ഫിഡന്‍സ് ഒക്കെ വന്നത്. ഉണ്ടയില്‍ വലിയ ഡയലോഗുകള്‍ വരുമ്പോള്‍ അത് എങ്ങനെ പറയുമെന്ന് ആലോചിച്ചിരുന്നതായും എന്നാല്‍ തന്നെ മമ്മൂട്ടി സഹായിച്ചതായും ലുക്മാന്‍ പറയുന്നു.

അത് ചോദിച്ചിട്ട് പോലുമല്ല അദ്ദേഹം സഹായിച്ചത്. ഇപ്പോഴും മമ്മൂട്ടിയെ കാണുമ്പോള്‍ ഒരു പേടിയും തരിപ്പുമൊക്കെയാണ്. ഉണ്ടയില്‍ എല്ലാവരും ഒരുമിച്ചുള്ള സെറ്റായിരുന്നു. പക്ഷെ കുറെ സംസാരിക്കുമ്പോള്‍ നമ്മള്‍ എല്ലാം മറന്നു പോകും. പെട്ടെന്നാണ് ആ ഇത് മമ്മൂട്ടിയല്ലേ എന്ന് ഓര്‍മ വരിക എന്നും ലുക്മാന്‍ പറയുന്നു.

Read more about: malayalam cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X