നീ ചെയ്തത് അത്ര ശരിയായിട്ടില്ല എന്ന് പറയും, ഇന്ന് അവരെന്നെ ഒരു നടനാണെന്ന് അംഗീകരിച്ചു; ലുക്മാന്‍

മലപ്പുറം പൊന്നാനിയില്‍ നിന്ന് മലയാള സിനിമയിലെ ഉയരങ്ങളിലേക്ക് ചുവടു വെച്ച നടനാണ് ലുക്മാന്‍. ചെറിയ കഥാപാത്രങ്ങളിലൂടെയായിരുന്നു ലുക്മാന്‍ സിനിമ അഭിനയ ജീവിതം തുടങ്ങിയതെങ്കിലും ഇന്ന് നായകനായി തിളങ്ങുന്ന നടനാണ്. ഏറെ സ്ട്രഗ്ള്‍ ചെയ്തിട്ടാണ് സിനിമയിലേക്ക് എത്തിയതെന്ന് ലുക്മാന്‍ തന്നെ നേരത്തെ പറഞ്ഞിരുന്നു.

ഉണ്ടയിലെ പൊലീസുകാരന്റെ കഥാപാത്രമാണ് തനിക്ക് അഭിനയിക്കാനുള്ള കോണ്‍ഫിഡന്‍സ് തന്നതെന്ന് ലുക്മാന്‍ നേരത്തെ പറഞ്ഞിരുന്നു. ആ കഥാപാത്രത്തില്‍ നിന്ന് ഇന്ന് അഞ്ചക്കള്ളക്കോക്കാന്‍ വരെയുള്ള തന്റെ അഭിനയ ജീവിതത്തില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ലുക്മാന്‍ ചെയ്തിട്ടുണ്ട്. സൗദി വെള്ളക്കയിലെ മുഴുനീള കഥാപാത്രം നടനെന്ന രീതിയില്‍ വലിയ അംഗീകാരം ലുക്മാന് നേടിക്കൊടുത്തിട്ടുണ്ട്. കെ എല്‍ 10 പത്ത, ഗോദ തുടങ്ങിയ സിനിമകളിലൊക്കെ ലുക്മാനെ കാണാം.

Lukman

എന്നാല്‍ സുലൈഖ മന്‍സിലില്‍ നായകനായി തിളങ്ങിയപ്പോള്‍ സൗദി വെള്ളക്കയിലെ കഥാപാത്രം നായക പ്രാധാന്യമുള്ള കഥാപാത്രം തന്നെയായിരുന്നു. തല്ലുമാലയിലെ ജംഷിയെന്ന കഥാപാത്രം മലയാളികള്‍ നെഞ്ചേറ്റിയ കഥാപാത്രമാണ്. തല്ലുമാല കരിയറില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ലുക്മാന്‍ നേരത്തെ പറഞ്ഞിരുന്നു. ഓപ്പറേഷന്‍ ജാവയിലെ കഥാപാത്രവും സമാനമായി ബ്രേക്ക് തന്ന കാഥാപാത്രമാണ്.

വൈറസ്, ഫോറന്‍സിക്, അജഗജാന്തരം, ചുരുളി, അനുഗ്രഹീതന്‍ ആന്റണി തുടങ്ങി നിരവധി വേഷങ്ങളില്‍ തിളങ്ങിയ നടന്റെ ഏറ്റവും പുതിയായി പുറത്തിറങ്ങിയ ചിത്രം അഞ്ചക്കള്ളക്കോക്കാന്‍ ആണ്. ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചെമ്പന്‍ വിനോദും ലുക്മാനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഞ്ചക്കള്ളക്കോക്കാന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ഒരു നടന്‍ എന്ന രീതിയില്‍ തന്റെ നാട്ടിലെ ആളുകളും തന്നെ അംഗീകരിച്ചു തുടങ്ങിയെന്നും നാട്ടിലെ പരിപാടികളിലേക്കൊക്കെ നടന്‍ എന്ന രീതിയില്‍ വിളിക്കുമ്പോള്‍ വലിയ സന്തോഷമാണെന്നും ലുക്മാന്‍ പറയുന്നു. ബിഎംഡബ്ല്യു കാര്‍ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും, ആ ആഗ്രഹം താന്‍ നിറവേറ്റിയെന്നും ലുക്മാന്‍ പറയുന്നു. ക്ലബ് എഫ് എമ്മിന്
നല്‍കിയ അഭിമുഖത്തിലാണ് ലുക്മാന്‍ ഇത് പറയുന്നത്.

'ഫ്രണ്ട്‌സ് തന്നെയാണ് കൂടുതലും പിന്തുണ നല്‍കിയിട്ടുള്ളത്. രഞ്ജിത്തേട്ടന്‍ പറഞ്ഞ പോലെ നിന്നില്‍ ഒരു നടനുണ്ട് എന്നാരും പറഞ്ഞിട്ടില്ല. പക്ഷെ അവര്‍ക്ക് ഒക്കെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കും അവര്‍ ഒക്കെ തന്നെ ആ സമയം പ്രോത്സാഹിപ്പിച്ചത്. എന്ന് കരുതിയിട്ട് അവര്‍ എന്നോട് നീ അഭിനയിച്ചത് അടിപൊളി ആയി, നന്നായി എന്നൊന്നും പറയില്ല. കളിയാക്കികൊണ്ട്, അത്ര നന്നായിട്ടൊന്നും ഇല്ല, എന്നൊക്കെയാണ് പറയുക,' ലുക്മാന്‍ പറയുന്നു.

ഇപ്പോള്‍ നാട്ടില്‍ പോയാല്‍ ആളുകള്‍ ലുക്മാന്‍ ഒരു നടനാണെന്ന് അംഗീകരിച്ചുകഴിഞ്ഞു. നാട്ടില്‍ എന്തെങ്കിലും ഒരു പരിപാടി ഒക്കെ ഉണ്ടെങ്കില്‍ അവര്‍ പറയും, ലുക്മാനെ വരണം, ക്ലബിന്റെ പരിപാടി ഉണ്ട് എന്നൊക്കെ, അപ്പോഴായിരിക്കും ഞാനും ആലോചിക്കുക, ആ ശരിയാണല്ലോ, ഞാനും വരണമല്ലോ എന്നൊക്കെ എന്നും ലുക്മാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Lukman

'ബിഎംഡബ്ല്യു കാര്‍ ഞാന്‍ ആഗ്രഹിച്ച് എടുത്തതാണ്. അന്നെനിക്ക് പാഷന്‍ പ്ലസ് ബൈക്ക് ആണ് ഉണ്ടായിരുന്നത്. അതും എന്റെ വണ്ടിയായിരുന്നില്ല, സഹോദരന്റേതായിരുന്നു. അവന്‍ ജോലിക്ക് ദുബായില്‍ പോയപ്പോള്‍ അത് എന്റെ കൈയ്യില്‍ ആയിരുന്നു. അപ്പോഴേ ആലോചിക്കുമായിരുന്നു ബിഎംഡബ്ല്യു എടുക്കണമെന്ന്. ആദ്യം ഒരു പോളോ എടുത്തു. പിന്നെ പതുക്കെ ബിഎംഡബ്ല്യു കാര്‍ എടുക്കുകയായിരുന്നു,' ലുക്മാന്‍ പറഞ്ഞു.

അതെന്റെ ഒരു ആഗ്രഹമായിരുന്നു, അതില്‍ ഇരുന്ന് പോണം എന്നൊക്കെ ഉള്ളത് ഒരു ആഗ്രഹമായിരുന്നു. അങ്ങനെ എടുത്തതാണ്. കാര്‍ എടുത്ത് ആദ്യം വന്നത് കൊച്ചിയിലേക്കാണ്. അര്‍ഷദ്, മുഹ്‌സിന്‍, ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ തുടങ്ങിയ ആളുകളുടെ അടുത്തേക്കാണ് വന്നത്. താന്‍ സിനിമയിലേക്ക് തുടര്‍ന്നും വരാന്‍ കാരാണക്കാരായ ആളുകള്‍ അവരൊക്കെയാണ് എന്നും അദ്ദേഹം പറഞ്ഞു.

Read more about: malayalam cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X