For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയെ ഒരുപാടിഷ്ടം! മായാവി 6 തവണ കണ്ടു! ഉണ്ടയില്‍ ഒപ്പം അഭിനയിച്ചുവെന്നും ലുക്മാന്‍!

  |

  മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമയായി മാറിക്കൊണ്ടിരിക്കുകയാണ് ഉണ്ട. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷമുള്ള അടുത്ത സിനിമയുമായി എത്തിയ ഖാലിദ് റഹ്മാന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാവോയിസ്റ്റ് മേഖലകളിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോവുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും പറഞ്ഞ സിനിമ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. മമ്മൂട്ടിയെ അല്ല കണ്ടതെന്നും മണികണ്ഠന്‍ എസ് ഐ ആയി അദ്ദേഹം ജീവിക്കുകയായിരുന്നുവെന്നുമായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. അടുത്ത കാലത്ത് കണ്ട മികച്ച റിയലിസ്റ്റിക് ചിത്രം കൂടിയാണ് ഇതെന്ന് പറഞ്ഞവരും കുറവല്ലായിരുന്നു. മമ്മൂട്ടിക്കൊപ്പം ്ണിനിരന്ന യുലതാരങ്ങള്‍ക്കും മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്.

  അര്‍ജുന്‍ അശോകന്‍, ലുക്മാന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരുടെ പ്രകടനത്തിനും ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. ഒരുപാട് ആരാധിക്കുന്ന മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ലുക്മാന്‍. ബിജുകുമാര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളായാണ് അദ്ദേഹം എത്തിയത്. മെഗാസ്റ്റാറിനെ ഒരുപാട് ആരാധിക്കുന്നയാളാണ് താനെന്നും തന്റെ കഥാപാത്രത്തിന് ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ചിത്രങ്ങള്‍ക്ക് കടപ്പാട് : ലുക്മാന്‍ ഫേസ്ബുക്ക് പേജ്

  മമ്മൂട്ടിയെ ഒരുപാട് ഇഷ്ടമാണ്

  മമ്മൂട്ടിയെ ഒരുപാട് ഇഷ്ടമാണ്

  മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നവരും ആരാധിക്കുന്നവരും ഏറെയാണ്. പലരം ഈ ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. നവാഗതരേയും തുടക്കക്കാരേയുമൊക്കെ ചേര്‍ത്തുപിടിക്കാറുണ്ട് അദ്ദേഹം. അദ്ദേഹത്തിന്‍രെ പിന്തുണയെക്കുറിച്ച് വാചാലരായി എത്തിയവരും നിരവധിയാണ്. മമ്മൂട്ടിയുടെ ഫ്‌ളക്‌സ് വെക്കാന്‍ വരെ പോയിരുന്നയാളാണ് താനെന്ന് ലുക്മാന്‍ പറയുന്നു. മായാവി എന്ന സിനിമ 6 തവണയാണ് തിയേറ്ററുകളില്‍ നിന്നും കണ്ടത്. മമ്മൂട്ടിക്കൊപ്പം സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍.

  ഇങ്ങനെ നടക്കാമോ

  ഇങ്ങനെ നടക്കാമോ

  ഉണ്ടയില്‍ മമ്മൂട്ടിയുടെ ഫസ്റ്റ് ഷോയില്‍ താനാണ് അഭിനയിച്ചതെന്ന് താരം പറയുന്നു. നടന്നുവന്ന് മമ്മൂക്കയോട് സംസാരിക്കുന്ന രംഗമായിരുന്നു ചിത്രീകരിക്കുന്നത്. സീന്‍ ഒക്കെ വായിച്ചതിന് ശേഷം ഷോട്ടിനെക്കുറിച്ചൊക്കെ അദ്ദേഹം ചോദിച്ചിരുന്നു. ഇതൊക്കെ കണ്ട് അദ്ദേഹത്തിനരികില്‍ താനുമുണ്ടായിരുന്നു. താനാണ് ഒപ്പം അഭിനയിക്കുന്നതെന്ന് അദ്ദേഹത്തോട് ആരോ പറഞ്ഞിരുന്നു. തന്നോട് എങ്ങനെയാണ് നടന്നുവരുന്നതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. മറുപടി പറയാതെ നിന്നപ്പോള്‍ അദ്ദേഹം നടന്നുകാണിക്കുകയും ഇങ്ങനെ വരാമോയെന്ന് ചോദിക്കുകയുമായിരുന്നു.

  അഭിനയിച്ചുപോവും

  അഭിനയിച്ചുപോവും

  ആദ്യ ദിവസം പേര് മാത്രമേ ചോദിച്ചുള്ളൂ.പിന്നീടങ്ങോട്ട് എല്ലാവരുമായും അദ്ദേഹം കൂട്ടായിരുന്നു. നമ്മുടെ മനസ്സില്‍ അദ്ദേഹത്തെക്കുറിച്ചുണ്ടായിരുന്നതൊന്നുമായിരുന്നില്ല കണ്ടത്. തങ്ങളേക്കാള്‍ എനര്‍ജിയുമായാണ് അദ്ദേഹം എത്തിയത്. ഇന്ന് മമ്മൂക്കയുണ്ടാവുമോ എന്നായിരുന്നു പിന്നീട് എല്ലാവരും ചോദിച്ചത്. അതുവരെ കളിച്ച് ചിരിച്ച് നിന്നിരുന്ന ആള്‍ ആക്ഷന്‍ പറരയുമ്പോള്‍ കഥാപാത്രമായി മാറുന്നത് കാണുമ്പോള്‍ നമ്മളും അഭിനയിച്ച് പോവുമെന്നും ലുക്മാന്‍ പറയുന്നു.

  മമ്മൂട്ടി നല്‍കിയ ടിപ്‌സ്

  മമ്മൂട്ടി നല്‍കിയ ടിപ്‌സ്

  ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞുതരും. സുപ്രധാനമായ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലെല്ലാം അദ്ദേഹം ഓരോ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഡയലോഗ് പറയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യത്തെക്കുറിച്ചൊക്കെ പറഞ്ഞുതന്നിരുന്നു. കഥാപാത്രത്തിന്റെ മാനസിക വ്യാപാരം എങ്ങനെ ശരീരഭാഷയിലും മുഖത്തും പ്രതിഫലിപ്പിക്കാമെന്ന കാര്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞുതന്നിരുന്നു. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം തിരക്കാറുണ്ടായിരുന്നു.

  English summary
  Lukman talking about his experience with Mammootty.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X