ഇരുപത് വയസിൽ അധ്വാനിച്ച് തുടങ്ങി, എട്ട് വർഷം കൊണ്ട് കാറുകളും ബം​ഗ്ലാവും കോടികൾ ആസ്തിയും; രശ്മികയുടെ ജീവിതം!

സിനിമ ലോകം ഒരു മാജിക്കാണ്. ചിലപ്പോൾ അതൊരു ചൂത് കളിപോലെയും. ഇവിടെ എത്തിപ്പെട്ടശേഷം ജീവിത വിജയം നേടിയവരും ഉയരങ്ങൾ കീഴടക്കിയവരും എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് പോയവരുമെല്ലാമുണ്ട്. സിനിമയിൽ കരിയർ കെട്ടിപ്പെടുക്കാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കാറുള്ളത് സ്ത്രീകളാണ്. തുടക്കം എത്ര നന്നായാലും ഫീൽഡ് ഔട്ടാക്കാതെ പിടിച്ച് നിൽക്കാൻ കഠിനാധ്വാനം ആവശ്യമാണ്. അത്തരത്തിൽ എട്ട് വർഷത്തെ കഠിനാധ്വാനത്തിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരുടെ ലിസ്റ്റിൽ ഇടംപിടിച്ച അഭിനേത്രിയാണ് രശ്മിക മന്ദാന.

എട്ട് വർഷത്തെ യാത്ര രശ്മികയ്ക്ക് അതികഠിനമായിരുന്നു. സോഷ്യൽമീഡിയയുടെ തല്ലും തലോടലും രശ്മികയോളം അനുഭവിച്ചിട്ടുള്ള മറ്റൊരു നടിയുണ്ടോയെന്ന് സംശയമാണ്. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ച് കഴിഞ്ഞു രശ്മിക മന്ദാന.

Rashmika Mandanna

സൂപ്പർസ്റ്റാർ ചിത്രങ്ങളിലെ താര സാന്നിധ്യമാണ് ഇന്ന് രശ്മിക. തെന്നിന്ത്യയിലെ ഏറ്റവും വിലകൂടിയ താര സുന്ദരിമാരിൽ ഒരാൾ കൂടിയാണ് താരം. 1996 ഏപ്രിൽ 5ന്‌ കർണാടകയിലെ കുടക്‌ ജില്ലയിൽ‌ സുമൻ-മദൻ മന്ദാന ദമ്പതികളുടെ മകളായിട്ടായിരുന്നു നടിയുടെ ജനനം. പിതാവിന് നാട്ടിൽ ഒരു കോഫി എസ്റ്റേറ്റും ഒരു ഫംഗ്ഷൻ ഹാളും ഉണ്ടായിരുന്നു. അത് തന്നെയായിരുന്നു വരുമാന മർ​ഗവും. സമ്പത്തിക ബുദ്ധിമുട്ട് പഠന കാലത്ത് രശ്മികയെ ഏറെ ബാധിച്ചിരുന്നു.

എന്നാൽ ഇന്ന് ഇന്ത്യയിൽ‌ ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റുന്ന നായിക നടിയാണ് രശ്മിക. മോഡലിങ്ങാണ് രശ്മികയ്ക്കും സിനിമയിലേക്കുള്ള വഴി തെളിച്ചത്. കന്നട ചിത്രം കിറുക്ക് പാർ‌ട്ടിയിലൂടെയായിരുന്നു രശ്മികയുടെ സിനിമാ അരങ്ങേറ്റം. ചിത്രം സംവിധാനം ചെയ്തത് റിഷഭ് ഷെട്ടിയായിരുന്നു. സിനിമ കന്നടത്തിൽ വിജയമായിരുന്നു.

കിറുക്ക് പാർട്ടിക്കുശേഷം 2017ൽ രണ്ട് കന്നട സിനിമകൾ കൂടി രശ്മിക ചെയ്തു. പക്ഷെ ഈ രണ്ട് സിനിമകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടാണ് തെലുങ്കിൽ നിന്നുള്ള സിനിമ അവസരങ്ങൾ രശ്മിക സ്വീകരിച്ച് തുടങ്ങിയ‌ത്. തെലുങ്കിൽ നടി ചെയ്ത ​ഗീതാ ​ഗോവിന്ദം വൻ വിജയമായിരുന്നു അതോടെ രശ്മികയുടെ തലവര മാറി. പിന്നീട് തമിഴ്, ബോളിവുഡ് തുടങ്ങി വിവിധ സിനിമാ മേഖലകളിൽ നിന്നും തുടരെ തുടരെ സൂപ്പർ താരങ്ങൾക്കൊപ്പം നടിക്ക് നായിക വേഷങ്ങൾ ലഭിച്ചുകൊണ്ടിരുന്നു.

രശ്മികയുടെ ക്യൂട്ട്നെസ്സിലായിരുന്നു തെന്നിന്ത്യൻ പ്രേക്ഷകർ വീണുപോയത്. എന്നാൽ ക്യൂട്ട്നെസ്സ് മാത്രമല്ല നന്നായി അഭിനയിക്കാനും കഥാപാത്രങ്ങൾ കൈകകാര്യം ചെയ്യാനും അറിയാമെന്ന് ആനിമൽ അടക്കമുള്ള സിനിമകളിലൂടെ നടി തെളിയിച്ച് കഴിഞ്ഞു. പുഷ്പ 2വിനുശേഷം വിക്കി കൗശൽ സിനിമയായ ചാവയിൽ ശക്തമായ ഒരു കഥാപാത്രത്തെ നടി അവതരിപ്പിച്ചിരുന്നു.

Rashmika Mandanna

രശ്മിക ഭാ​ഗമാകുന്ന സിനിമകളെല്ലാം ബോക്സ് ഓഫീസിൽ‌ കോടികളാണ് വാരുന്നത്. ഇപ്പോഴിതാ രശ്മിക മന്ദാനയുടെ പ്രതിഫലം, ആസ്തി എന്നിവയുമായി ബന്ധപ്പെട്ട് ഫോബ്സ് പുറത്തുവിട്ട റിപ്പോർട്ടാണ് ചർച്ചയാകുന്നത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് രശ്മിക ഇന്ന്.

ഇരുപത്തിയെട്ടുകാരിയായ രശ്മിക ഇതുവരെ സമ്പാദിച്ചത് 66 കോടി രൂപയുടെ ആസ്തിയാണെന്ന് ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നു. ഓരോ ചിത്രത്തിനും നടി വാങ്ങുന്ന പ്രതിഫലം നാല് മുതൽ എട്ട് കോടി രൂപ വരെയാണത്രെ. തുടർന്നും ഇതേ രീതിയിൽ വിജയകരമായി കരിയർ നടി മുന്നോട്ട് കൊണ്ടുപോവുകയാണെങ്കിൽ വൈകാതെ ആസ്തി നൂറ് കോടിയിൽ മുട്ടും. സിനിമയ്ക്ക് പുറമെ പരസ്യങ്ങളിലൂടെയും ബ്രാന്റിങിലൂടെയും മറ്റ് ബിസിനസുകളിലൂടെയും കോടികൾ താരം സമ്പാദിക്കുന്നുണ്ട്.

ആഢംബര കാറുകളും ഹൈദരാബാദ്, മുംബൈ, ബെംഗളൂരു, ഗോവ, കൂർഗ് എന്നിവിടങ്ങളിൽ ആഡംബര വസതികളും നടിക്കുണ്ട്. താരമിപ്പോൾ തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഒപ്പം നായകനായി അഭിനയിച്ച രക്ഷിത് ഷെട്ടിയുമായി രശ്മിക പ്രണയത്തിലായിരുന്നു. വിവാഹ​നിശ്ചയം വരെ കഴിഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇരുവരും വേർപിരിഞ്ഞു.

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X