'നൂറ് കോടിയുടെ ആഡംബര വസതിയും പ്രൈവെറ്റ് ജെറ്റും വരെ'; ബോളിവുഡിനോട് കിടപിടിക്കുന്ന നയൻതാരയുടെ ജീവിതം!

പുരുഷന്മാർ കോട്ടകെട്ടി കാവൽ നിന്നിരുന്ന തെന്നിന്ത്യൻ സിനിമയിലെ ആ കോട്ട പൊളിച്ച് തന്റേതായ ഒരു ഇടം കണ്ടെത്തി സൂപ്പർ താരങ്ങൾക്കൊപ്പം ഉയർന്ന് വന്ന നായികയാണ് ലേഡി സൂപ്പർ സ്റ്റാറെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന നയൻതാര. മലയാളത്തിൽ നിന്നും അന്യഭാഷകളിലേക്ക് ചേക്കേറുന്ന നടിമാരെല്ലാം പിന്തുടരുന്നത് നയൻസിന്റെ സക്സസ്ഫുള്ളായ സിനിമാ കരിയർ തന്നെയാണ്. ഇരുപത് വർഷത്തെ കഠിനാധ്വാനമാണ് തിരുവല്ലക്കാരിയായ ഡയാന കുര്യനെ ഇന്ന് കാണുന്ന നയൻതാരയാക്കി മാറ്റിയത്.

മുപ്പത്തിയൊമ്പതുകാരിയായ നയൻസാണ് ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക. ഇതുവരെ ഏകദേശം എൺപതോളം സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു താരം. അഞ്ച് സൗത്ത് ഫിലിംഫെയർ അവാർഡുകൾ, തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ്, നന്തി അവാർഡ്, സൈമ പുരസ്കാരങ്ങൾ എന്നിവയെല്ലാം പലപ്പോഴായി താരം അഭിനയത്തിലൂടെ നേടുകയും ചെയ്തു.

Nayanthara Lavish Lifestyle

സൂപ്പർതാരങ്ങളെപ്പോലെ ഒറ്റയ്ക്ക് ഒരു സിനിമ ചുമലിൽ താങ്ങി വിജയിപ്പിക്കാൻ കഴിവുള്ള ബ്രാന്റായും ഇന്ന് നയൻതാര മാറിയിരിക്കുന്നു. സിനിമയിലും വ്യക്തിജീവിതത്തിലും ജയപരാജയങ്ങളിലൂടെ കയറിയിറങ്ങിയാണ് നയൻതാര ഇന്നത്തെ തന്റെ സിംഹാസനം ഉറപ്പിച്ചത്. ഷാരൂഖ് ഖാൻ സിനിമ ജവാനിലൂടെ ബോളിവുഡിലും അരങ്ങേറി കഴിഞ്ഞു താരം. സംവിധായകനും തിരക്കഥാകൃത്തും ​ഗാനരചയിതാവുമെല്ലാമായ വിഘ്നേഷ് ശിവനും മക്കളായ ഉയിരും ഉലകവുമാണ് ഇപ്പോൾ താരത്തിന്റെ ലോകം.

ഇരുപത് വർഷം കൊണ്ട് കോടികളുടെ സ്വത്തുകളാണ് നയൻതാര അഭിനയത്തിലൂടെയും വിവിധ ബിസിനസിലൂടെയുമായി സമ്പാദിച്ചത്. ന്യൂസ് 18 റിപ്പോർട്ട് പ്രകാരം നയൻതാരയുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്തുക്കളിൽ ഒന്ന് 100 ​​കോടി രൂപ വിലയുള്ള നടിയുടെ ആഢംബര വീടാണ്. ഇത് നടിയുടെ നാല് ആഡംബര വീടുകളിൽ ഒന്ന് മാത്രമാണ്. തമിഴ്‌നാട് മുതൽ മുംബൈ വരെ വ്യാപിച്ചുകിടക്കുന്നതാണ് നയൻതാരയുടെ സ്വത്തുക്കൾ.

നിലവിൽ ഭർത്താവിനും മക്കൾക്കുമൊപ്പം മുംബൈയിലെ ഒരു ഫോർ ബിഎച്ച്കെ ഫ്ലാറ്റിലാണ് താരം താമസിക്കുന്നത്. ഈ വിശാലമായ ഫ്ലാറ്റിൽ ഒരു സ്വകാര്യ സിനിമാ ഹാൾ, നീന്തൽക്കുളം, മൾട്ടിഫങ്ഷണൽ ജിം എന്നിവയുൾപ്പെടെയുള്ള ഉയർന്ന സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. മുംബൈയിലെ വസതിക്ക് പുറമെ ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ നയൻതാരയ്ക്ക് ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന രണ്ട് അപ്പാർട്ട്‌മെൻ്റുകളുമുണ്ട്.

അടുത്തിടെ താരത്തിന് ഭർത്താവ് മൂന്ന് കോടി രൂപ വിലമതിക്കുന്ന പുതിയ കാർ സമ്മാനിച്ചിരുന്നു. 2.96 കോടി രൂപ വിലയുള്ള മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവാണ് നയൻതാരയ്ക്ക് പിറന്നാൾ സമ്മാനമായി വിക്കി സമ്മാനിച്ച ജിഎൽഎസ് 600. നയൻതാരയെക്കൂടാതെ ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, കൃതി സിനോൺ, നിധിൻ റെഡ്ഡി, റാം ചരൺ, ദീപിക പദ്കോൺ, ദുൽഖർ സൽമാൻ, രാകുൽ പ്രീത് തുടങ്ങിയ നിരവധി താരങ്ങൾ മെയ്ബ 600 ഉടമകളാണ്.

Nayanthara Lavish Lifestyle

ഭർത്താക്കന്മാരായാൽ ഇങ്ങനെയാവണമെന്നാണ് വിക്കി നയൻതാരയ്ക്ക് വാഹനം സമ്മാനിച്ച വീഡിയോയ്ക്ക് വന്ന പ്രധാന കമന്റ്. 1.76 കോടി രൂപ വിലയുള്ള ഒരു വാഹനമാണ് നയൻതാരയുടെ ലക്ഷ്വറി വാഹന ശേഖരത്തിലെ മറ്റൊരു ഹൈലൈറ്റ്. മൂഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന ലൈറ്റിംങ് ഈ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. നടിയുടെ ഗാരേജിലെ മറ്റൊരു പ്രത്യേകത ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കാറാണ്.

വിലകൂടിയ ലെതർ ഇൻ്റീരിയറുകളും അത്യാധുനിക സവിശേഷതകളുമാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. നൂതന വോയ്‌സ് സെൻസർ സാങ്കേതികവിദ്യയ്ക്ക് പേരുകേട്ടൊരു ലക്ഷ്വറി വാഹനവും നയൻതാരയുടെ​ ​ഗാരേജിലുണ്ട്. നിരത്തിലോടുന്ന ലക്ഷ്വറി വാഹനങ്ങൾ മാത്രമല്ല സ്വകാര്യ യാത്രകൾക്കായി ഒരു പ്രൈവെറ്റ് ജെറ്റും താരത്തിനുണ്ട്. ഏകദേശം 50 കോടി രൂപയാണ് വില. ശിൽപ ഷെട്ടി, പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത് തുടങ്ങിയ ബോളിവുഡ് താരങ്ങൾക്ക് മാത്രമാണ് പ്രൈവെറ്റ് ജെറ്റുള്ളത്.

സിനിമാ നിർമ്മാണത്തിന് അപ്പുറത്തേക്ക് നീളുന്നതാണ് നയൻതാരയുടെ ബിസിനസുകളും സാമ്പത്തിക നിക്ഷേപങ്ങളും. റെനിത രാജനോടൊപ്പം ചേർന്ന് ലിപ്ബാമുകൾക്ക് മാത്രമായി ദി ലിപ് ബാം കമ്പനി എന്ന സംരംഭം നയൻസിനുണ്ട്. 100ലേറെ വെറൈറ്റി ലിപ്ബാമുകൾ വികസിപ്പിച്ചെടുത്ത ദി ലിപ് ബാം കമ്പനി ലോകത്തിലെ തന്നെ ഇത്തരത്തിലെ വലുതെന്നാണ് ഉടമകൾ അവകാശപ്പെടുന്നത്.

ഡെയ്സി മോർഗൻ എന്ന സംരംഭകയോടൊപ്പം ചേർന്ന് സ്കിൻകെയർ ബ്രാൻഡും അടുത്തിടെ നയൻതാര ആരംഭിച്ചു. ആരാധകർ സ്നേഹപൂർവം വിളിക്കുന്ന നയൻ എന്ന പേര് കൂട്ടിച്ചേർത്ത് 9സ്കിൻ എന്ന പേരിലാണ് പ്രീമിയം ക്വാളിറ്റി സ്കിൻ കെയർ പ്രൊഡക്ട്സ് ബ്രാൻഡ് ആരംഭിച്ചത്. ഡോ.ഗോമതിയുമായി സഹകരിച്ച് ഫെമി9 എന്ന പേരിൽ ഒരു സാനിറ്ററി നാപ്കിൻ ബ്രാൻഡും താരം ആരംഭിച്ചിട്ടുണ്ട്.

ലിപ് ബാം കമ്പനിയിൽ 10 കോടി രൂപയാണ് താരം നിക്ഷേപിച്ചിട്ടുള്ളത്. കൂടാതെ യുഎഇയിലെ എണ്ണ ബിസിനസിൽ 100 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും റിപ്പോർട്ടുണ്ട്. ഭർത്താവ് വിഘ്നേഷ് ശിവനുമായി സഹകരിച്ച് റൗഡി പിക്‌ചേഴ്‌സ് എന്ന നിർമ്മാണ കമ്പനിയും നടയൻതാര നടത്തിവരുന്നു. ഈ പ്രൊഡക്ഷൻ ഹൗസിന് 50 കോടി രൂപയുടെ ആസ്തിയുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X