കയ്യില്ലെങ്കിലും പിയാനോ വായിക്കും! ഇത് അനുഗ്രഹ നിമിഷം, ലാലേട്ടന്റെ സംഗീത സംവിധായകന് ആശംസ പ്രവാഹം

ലോക സംഗീതത്തെ വിസ്മയിപ്പിച്ച ബാലനാണ് ലിഡിയൻ നാദസ്വരം. ചെറിയ പ്രായത്തുനുളളിൽ തന്നെ സംഗീത ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ ഈ ബാലന് കഴിഞ്ഞു. കൈകൾ കൊണ്ട് സംഗീത വിസ്മയം സൃഷ്ടിക്കുന്ന ഈ കൊച്ചുകലാകാരനെ അഭിനന്ദിച്ച് ഇന്ത്യൻ സംഗീതത്തിന്റെ ഇതിഹാസം സാക്ഷാൽ എആർ റഹ്മാൻ വരെ രംഗത്തെത്തിയിരുന്നു.. ചെറുപ്രായത്തിൽ തന്നെ കൈനിറയെ സമ്മാനളും സംഗീത ലോകത്ത് ആഴത്തിലുള്ള കൈയൊഴപ്പ് പതിപ്പിക്കാൻ ഈ കുരുന്നിന് കഴിഞ്ഞിരുന്നു.

ചെന്നൈ സ്വദേശിയായ ലിഡിയാൻ നാദസ്വരത്തിന് കേരളത്തിലും കൈനിറയെ ആരാധകരാണ്. ലിഡിയന്റെ മാന്ത്രിക വിരലിൽ നിന്ന് വരുന്ന സംഗീതത്തിന് പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല പ്രമുഖ സംതീതഞ്ജർ പോലും ലിഡിയന്റെ ആരാധകരാണ്.മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന പാടം നമുക്ക് പാടാം റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ വേദിയിൽ അതിഥിയായി ലിഡിയൻ എത്തിയിരുന്നു. വിധി കർത്താക്കളേയും കാഴ്ചക്കാരേയും സംഗീതത്തിന്റെ മറ്റൊരു തലത്തിലേയ്ക്കാണ് കൂട്ടിക്കൊണ്ട് പോയത്. അമ്പരപ്പിന്റേയും അത്ഭുത്തിന്റേയും മുൾമുനയിലേയ്ക്കായിരുന്നു ഈ മന്ത്രിക സംഗീതം നയിച്ചത്.

 കയ്യില്ലെങ്കിവും  വായിക്കും

ഷോയിൽ കണ്ണിനേയും മനസ്സിനേയും ഒരുപോലെ കീഴടക്കുന്ന പ്രകടനമായിരുന്നു ലിഡിയൻ കാഴചവെച്ചത്. വിസ്മയ പ്രകടനത്തിനു ശേഷം കണ്ണുകെട്ടി ലിഡിയൻ പിയാനോ വായിക്കുന്ന കാര്യം അറിയിച്ചു. ഇതിന് സംഗീതസംവിധായകൻ ശരതിന്റെ കമന്റ് ഇങ്ങനെയായിരുന്നു. മോനെ നീ കണ്ണു കെട്ടിയല്ല കൈ ഇല്ലെങ്കിലും വായിക്കുമെന്ന് ഞങ്ങള്‍ക്കറിയാ, ലിഡിയന്റെ പ്രകടനത്തിനു ശേഷം സദസ്സിനോടൊപ്പം തന്നെ വിധി കർത്താക്കളായ ഗായിക കെഎസ് ചിത്ര, ശരത്, റിമി ടോമി, സ്പെഷ്യൽ ഗസ്റ്റ് നടൻ ജയറാം എന്നിവർ സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു.

 ചിത്രയുടെ   ആഗ്രഹം


ഷോയ്ക്കിടെ ചിത്രയുടെ ആഗ്രഹവും ലിഡിയൻ സാധിച്ചു കൊടുത്തു. സംഗീത ഇതിഹാസം എആർ റഹ്മാന്റെ ഏതെങ്കിലും ഒരു ഗാനം പിയാനോയിൽ വായിക്കുമോ എന്ന് ചോദിച്ചിരുന്നു. ചിത്രയുടെ ആഗ്രഹപ്രകാരം റഹ്മാന്റെ എവർഗ്രീൻ ഹിറ്റ് ഗാനമായ റോജയിലെ പുതുവെള്ളെ മഴൈ.. എന്നു തുടങ്ങുന്ന ഗാനം ചിത്രയ്ക്ക് വേണ്ടിലിഡിയൻ വായിക്കുകയായിരുന്നു . മനോഹരമായ പിയാനോ സംഗീതത്തോടൊപ്പം ചിത്ര ആ മനോഹര ഗാനം ആലപിക്കുകയായിരുന്നു.

 ഏറ്റവും വലിയ ഭാഗ്യം

മോളിവുഡ് തെന്നിന്ത്യ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായികയാണ് കെഎസ് ചിത്ര. ചിത്രയ്ക്കൊപ്പമൊരു ഗാനം പാടാൻ ആഗ്രഹിക്കാത്തവരായി ആരും താന്നെ ഇല്ല. ഭൂരിഭാഗം ഗായകരും ഇത് പരസ്യമാക്കിയതുമാണ്. അതിനുള്ള ഭാഗ്യം ലിഡിയാന് ലഭിച്ചിരുന്നു. ഇതിനെ കുറിച്ച് പറഞ്ഞപു കൊണ്ടായിരുന്നു ജയറാം ലിഡിയാനെ പ്രശംസിച്ചത്. ‘ചിത്ര ചേച്ചിയുടെ കൂടെ പാടാൻ സാധിച്ചതു തന്നെയാണ് ദൈവം നൽകിയ അനുഗ്രഹമാണെന്ന് ജയറാം പറഞ്ഞു.

ഫ്ലൈറ്റ് ഓഫ് ദി ബംബിള്‍ബീ

വേഗ വിരലുകൾ കൊണ്ട് പിയാനോയിൽ അത്ഭുതം സൃഷ്ടിക്കുന്നവർക്ക് എന്നുമൊരു വെല്ലുവിളിയാണ് റിംസ്‌കി-കൊറാസ്‌കോവിന്റെ 'ഫ്ലൈറ്റ് ഓഫ് ദി ബംബിള്‍ബീ. ഏറെ സവിശേഷമായ കീ പാറ്റേണികളും നോട്ടുകളുമാണ് ഇതിന്റെ പ്രത്യേകതയ ഇത് പഠിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ബംബിൾബീ സംഗീതം കൊണ്ട് ലോക സംഗീത പ്രേമികളെ കയ്യിലെടുക്കാൻ 13 വയസ്സുകാരനായ ലിഡിയാനു കഴിഞ്ഞിരുന്നു. 150 രാജ്യങ്ങളിൽ നിന്നുള്ള ദി വേള്‍ഡ്‌സ് ബെസ്റ്റ് എന്ന വിഖ്യാത സംഗീത റിയാലിറ്റി ഷോയിലാണ് ലിഡിയാൻ പിയാനോയിൽ അത്ഭുതം സൃഷ്ടിച്ചത്.

എട്ടു മണിക്കൂർ പരിശീലനം

ഏറെ ചെറുപ്പത്തിൽ തന്നെ മകന്റെ കഴിവിനെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചെന്ന് അച്ഛൻ സതീഷ് വർഷൻ പറഞ്ഞു. എട്ടാം വയസിൽ അതിഗംഭീരമായി ഡ്രംസ് വായിച്ചാണ് പെതുജനശ്രദ്ധ നേടിയെടുത്തത്. എല്ലാ ദിവസവും എട്ട് മണിക്കൂറോളം പരിശീലനം നടത്താറുണ്ട്.
എആർ റഹ്മാന്റെ ചൈന്നൈയിലുള്ള സംഗീത വിദ്യാലയത്തിൽ പഠിക്കുകയാണ് ലിഡിയൻ. നടൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ബറോസിൽ സംഗീതമൊരുക്കി കൊണ്ട് മോളിവുഡ് സംഗീത ലോകത്തിലേയ്ക്ക് ചുവട് വെയക്കുകയാണ്.

Read more about: chithra ചിത്ര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X