വിവാദമായ ലിവിങ് ടു​ഗെതർ ജീവിതം, 2000ത്തിൽ വിവാഹം, എംജിയുടെ കൈകളിൽ താൻ സുരക്ഷിതയാണെന്ന് ലേഖ!

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എം.ജി ശ്രീകുമാർ. അറുപത്തഞ്ചിലെത്തി നിൽക്കുന്ന എം.ജി ശ്രീകുമാർ കഴിഞ്ഞ മുപ്പത് വർഷത്തിൽ അധികമായി മലയാള സിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ഗായകനാണ്.

സംഗീതജ്ഞനായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25നാണ് ശ്രീകുമാർ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച് സംഗീതം അപ്രാപ്യമായ ഒന്നായിരുന്നില്ല.

സഹോദരൻ എംജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാർ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. എല്ലാ സെലിബ്രിറ്റികളും നേരിടുന്ന പോലെ നിരവധി വിമർശനങ്ങളും വിവാദങ്ങളും എം.ജി ശ്രീകുമാറിനെ ചുറ്റിപറ്റിയും ഉണ്ടായിട്ടുണ്ട്.

അതിൽ പ്രധാനപ്പെട്ടത് വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഭാര്യ ലേഖയുമായി പതിനാല് വർഷത്തോളം ലിവിങ് ടു​ഗെതർ ജീവിതം നയിച്ച ശേഷമാണ് എം.ജി ശ്രീകുമാർ വിവാഹിതനായത്.

പക്ഷെ അന്നും ഇന്നും നവദമ്പതികളെപ്പോലെ ജീവിതം ആസ്വദിക്കുന്നവരാണ് എം.ജി ശ്രീകുമാറും ലേഖയും.

വിവാദമായ ലിവിങ് ടു​ഗെതർ ജീവിതം

മുപ്പത്തിയാറ് വർഷമായി ഇരുവരും വിജയകരമായി ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്. ഇരുവരും തങ്ങളുടെ പ്രിയപ്പെട്ട വെക്കേഷൻ സ്പോട്ടായ അമേരിക്കയിൽ അവധി ആഘോഷിക്കുകയാണ് ഇപ്പോൾ.

അതിന്റെ ചിത്രങ്ങളും വീഡിയോകളും രണ്ടുപേരും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾക്കൊപ്പം ഇരുവരും എഴുതിയ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അമേരിക്കയിൽ വിദേശികളെപ്പോലെ ഫ്രീക്ക് ലുക്കിൽ സ്റ്റൈലിഷായിട്ടാണ് ഇരുവരുമുള്ളത്.

'ഈ കൈകളിൽ എന്നും സുരക്ഷിതയാണെ'ന്ന ക്യാപ്ഷനോടെയായാണ് ലേഖ എം.ജി ശ്രീകുമാർ തന്നെ കൈകളിൽ വാരിയെടുത്തുള്ള ചിത്രം പങ്കുവെച്ചത്.

2000ത്തിൽ വിവാഹം

'ഈ മനോഹരതീരത്ത് എനിക്കിനിയൊരു ജന്മം തരുമോയെന്നായിരുന്നു' എംജി ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. നിരവധി പേരാണ് ഇവരുടെ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായെത്തിയത്. 'സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കഴിയുന്നത് ദൈവാനുഗ്രഹമാണ്. ദൈവത്തോട് സന്തോഷത്തോടെ നന്ദി പറയുക.'

'താങ്കൾ ഭാഗ്യവാനാണ്. ഇനിയും ഒരുപാടുനാൾ ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.' എന്നൊക്കെയായിരുന്നു കമന്റുകൾ.

പതിവുപോലെ തന്നെ ഇവരെ വിമർശിച്ചുള്ള കമന്റുകളും ചിത്രങ്ങൾക്ക് താഴെയുണ്ട്. വിവാഹത്തിന് മുമ്പ് 14 വർഷക്കാലം എംജിയും ലേഖയും ഒന്നിച്ചാണ് താമസിച്ചത്.

എംജിയുടെ കൈകളിൽ താൻ സുരക്ഷിതയാണെന്ന് ലേഖ

2000ൽ മൂകാംബികയിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തെക്കുറിച്ചും അതിന് മുമ്പുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം ഇരുവരും തുറന്നുപറഞ്ഞിരുന്നു. പിറന്നാളാഘോഷങ്ങളും മറ്റ് വിശേഷദിവസങ്ങളുമെല്ലാം ഒന്നിച്ചാണ് തങ്ങൾ ആഘോഷിക്കുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.

കേരളത്തിൽ ലിംവിങ് ടുഗെദർ കഴിയാൻ പറ്റാതായപ്പോളാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്നാണ് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ എംജിയും ഭാര്യ ലേഖയും പറഞ്ഞത്.

'14 വർഷത്തോളം ലിവിംഗ് ടുഗേദറായി കഴിഞ്ഞതിന് ശേഷമാണ് വിവാഹം കഴിച്ചത്. കേരളത്തിൽ ലിംവിങ് ടുഗെദറിൽ കഴിയാൻ നിൽക്കക്കള്ളി ഇല്ലാതായപ്പോഴാണ് ഒരു സുപ്രഭാതത്തിൽ മുകാംബിക ക്ഷേത്രത്തിലേക്ക് പോയി വിവാഹം കഴിക്കാൻ തീരുമാനിച്ചത്.'

Recommended Video

എംജി ശ്രീകുമാർ മതം മാറിയോ?മറുപടി ഇങ്ങനെ | FilmiBeat Malayalam
അന്നും ഇന്നും പ്രണയജോഡികൾ

'രാവിലെ ഏഴ് മണിക്കാണ് ഞാൻ അമ്മയെ വിളിക്കുന്നത്. അമ്മേ ഇന്ന് എന്റെ വിവാഹമാണെന്ന് പറഞ്ഞു. അത് കേട്ട് അമ്മ ഞെട്ടി. ആരാണ് പെണ്ണെന്ന് ചോദിച്ചു. ലേഖയെ വീട്ടുകാർക്ക് അറിയാമായിരുന്നു. ലേഖ നേരത്തെ തന്നെ എന്റെ വീട്ടിൽ വന്നിട്ടുണ്ട്.'

'ലേഖയുടെ പേര് പറഞ്ഞു. അമ്മ നന്നായി വാടാ മക്കളേ എന്നായിരുന്നു മറുപടി നൽകിയത്' എന്നാണ് എം.ജി ശ്രീകുമാർ പറഞ്ഞത്. ലേഖയ്ക്ക് ഒരു മകളുണ്ട്. വിവാഹം കഴിഞ്ഞ് മകൾ അമേരിക്കയിലാണെന്നും ഇടയ്ക്ക് കാണാനായി വരാറുണ്ടെന്നും ലേഖ പറഞ്ഞിരുന്നു.

മകളോടൊപ്പമുള്ള ലേഖയുടെ ചിത്രങ്ങൾ വൈറലായിരുന്നു. അമേരിക്കയിലേക്ക് ഇരുവരും പോയതും മകളെ കാണാൻ കൂടി വേണ്ടിയാണ്.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X