ഒരു രൂപ പോലും എടുക്കാനില്ലാതെ കഴിയുന്നവരുണ്ട്! അവരെയൊന്നും സൂപ്പര്‍താരങ്ങള്‍ പോലും നോക്കാറില്ല; എംജി ശ്രീകുമാർ
അഭിനേതാക്കളും സംവിധായകരുമൊക്കെ വാഴ്ത്തപ്പെടാറുണ്ടെങ്കിലും സിനിമാ നിര്‍മാതാക്കളെ പറ്റിയുള്ള കാര്യങ്ങള്‍ അധികമാരും അറിയാറില്ല. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനമകളുടെ നിര്‍മാതാക്കളില്‍ പലരും ഇന്ന് ഒന്നുമില്ലായ്മയിലൂടെ ജീവിക്കുകയാണ്. ഇതിനെ പറ്റി പറയുകയാണ് ഗായകന്‍ എംജി ശ്രീകുമാര്‍.
സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അന്തരിച്ച നിര്‍മാതാവ് അരോമ മണിയെ പറ്റി എംജി ശ്രീകുമാര്‍ സംസാരിച്ചത്. ഇതിനൊപ്പം മലയാളത്തിലെ താരരാജാക്കന്മാരായി ഇന്നറിയപ്പെടുന്നവരെ സൂപ്പര്‍താരമാക്കിയത് ആരാണെന്നും ഗായകന്‍ പറയുന്നു.

ഇരുപതാം നൂറ്റാണ്ട്, ഒരു സിബി ഐ ഡയറിക്കുറിപ്പ് പിന്നാലെ അതിന്റെ സീരിസുകള്‍ മുഴുവന്‍ അദ്ദേഹം നിര്‍മ്മിച്ചതാണ്. മമ്മൂക്കയെ സൂപ്പര്‍താരമാക്കിയതില്‍ അദ്ദേഹത്തിന് വലിയൊരു പങ്കുണ്ട്. കോട്ടയം കുഞ്ഞച്ചന്‍, ധ്രുവം, കമ്മീഷണര്‍ എന്നിങ്ങനെ നിരവധി സിനിമകളാണ് വന്നിട്ടുള്ളത്. അതുപോലെ തന്നെ മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയുമൊക്കെ സൂപ്പര്‍താരമാക്കിയത് മണി സാറാണ്.
ഇന്ന് കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപിയുടെ കമ്മീഷ്ണര്‍ എന്ന പടമാണ് അദ്ദേഹത്തിന് സൂപ്പര്‍താര പദവി കൊടുത്തത്. അതും മണി സാറിന്റേതാണ്. ഇവരുടെയൊക്കെ നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
നല്ലൊരു സിനിമ ഉണ്ടാവണമെങ്കില്‍ സംവിധായകന്‍ മാത്രം പോരല്ലോ. നിര്‍മാതാവ് ഇല്ലാതെ സിനിമ ഉണ്ടാവില്ല. അങ്ങനൊരു സിനിമ ഉണ്ടായാലേ നായകനും നായികയും സഹതാരങ്ങളും ബാക്കി താഴേക്കുള്ള എല്ലാവരും വരികയുള്ളു. എത്രയോ ആയിരം പേരുടെ വീടുകളിലേക്ക് അരി വാങ്ങാന്‍ അദ്ദേഹം സഹായിച്ചിട്ടുണ്ട്.
ടോപ്പ് സിംഗറിലും ഞാനിതിനെ പറ്റി പറയാറുണ്ട്. പാടാന്‍ വരുന്ന കുട്ടികള്‍ക്ക് ആരാണ് പാടിയതെന്നും മ്യൂസിക് ഡയറക്ടര്‍ ആരാണെന്നും ഒക്കെ അറിയാം. ആരാണ് ആ സിനിമയുടെ നിര്‍മാതാവെന്ന് ചോദിച്ചാല്‍ അറിയില്ല. ശരിക്കും അത് ഭയങ്കര വിഷമമുള്ള കാര്യമാണ് എന്റെ മനസില്‍. കാരണം പണ്ടത്തെ പ്രൊഡ്യൂസേഴ്സില്‍ പലരേയും ഞാന്‍ കാണാറുണ്ട്.

അവരില്‍ പലരും അത്ര നല്ല അവസ്ഥയിലല്ല ഇപ്പോള്‍. ഒരു രൂപ പോലും എടുക്കാന്‍ ഇല്ലാതെ പല സ്ഥലങ്ങളിലും താമസിക്കുന്നുണ്ട്. നമ്മളാരും അറിയുന്നില്ലെന്ന് മാത്രം. ഇപ്പോഴുള്ള സോ കോള്‍ഡ് സൂപ്പര്‍താരങ്ങളൊന്നും അവരെ സഹായിക്കാനും പോകുന്നില്ല, അതിനുള്ള അവസരവുമില്ല. അവര്‍ അറിയുന്നില്ലെന്നും പറയാം.
ബാലേട്ടന് വേണ്ടി എം ജയചന്ദ്രനെ റെക്കമെന്റ് ചെയ്തത് ഞാനാണ്. മദ്രാസില്‍ പോയി പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതൊക്കെ വലിയ ചെലവാണ്. അങ്ങനൊരു ദിവസം മണി സാര്‍ എന്നോട് ഇവിടെ ഏതേലും നല്ലൊരു സംഗീത സംവിധായകനുണ്ടോ? അവിടെ പോയി ചെയ്യുന്നതിന് വലിയ ചിലവാണെന്ന് പറഞ്ഞു. ഞാനാദ്യം പറഞ്ഞത് എം ജെയുടെ പേരാണ്.
ഏകദേശം അറുപത് പടങ്ങള്‍ നിര്‍മ്മിക്കുകയും പത്ത് പടങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. അതൊന്നും നമ്മളാരും അറിഞ്ഞിട്ടില്ല. മലയാളത്തിന് പുറമേ തമിഴിലും അദ്ദേഹം ചെയ്തിട്ടുണ്ടെന്നും എംജി ശ്രീകുമാര്‍ പറയുന്നു.


Click it and Unblock the Notifications











