For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചലഞ്ചിം​ഗ് ആയിരിക്കുമെന്ന് പൃഥിരാജിന്റെ മെസേജുകൾ'; എന്ന് നിന്റെ മൊയ്തീൻ വേദനിപ്പിച്ചെന്ന് എം ജയചന്ദ്രൻ

  |

  2015 ൽ പുറത്തിറങ്ങിയ മലയാള സിനിമ ആയിരുന്നു എന്ന് നിന്റെ മൊയ്തീൻ. പൃഥിരാജ്, പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ സംവിധാനം ചെയ്തത് ആർഎസ് വിമൽ ആയിരുന്നു. സിനിമയിലെ ​ഗാനങ്ങൾ ഇന്നും ജനപ്രിയമാണ്. എം ജയചന്ദ്രനും രമേഷ് നാരായണനും ചേർന്നാണ് ഈ സിനിമയുടെ സം​ഗീത സംവിധാനം ചെയ്തിരിക്കുന്നത്.

  പശ്ചാത്തല സം​ഗീതം ചെയ്തിരിക്കുന്നത് ​ഗോപി സുന്ദറുമാണ്. ഇപ്പോഴിതാ സിനിമയിലെ സം​ഗീതത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് ​എം ജയചന്ദ്രൻ. സിനിമയിലെ പശ്ചത്താല സം​ഗീതവും തന്നെയാണ് ആദ്യം ഏൽപ്പിച്ചതെന്നും എന്നാൽ അവസാന ഘട്ടത്തിൽ തന്നെ മാറ്റുകയായിരുന്നെന്നും എം ജയചന്ദ്രൻ വെളിപ്പെടുത്തി. ദ ഫോർത്തിനോടാണ് പ്രതികരണം.

  Also Read: അഭിനയിക്കാന്‍ തീരുമാനിച്ചത് നടി ശ്രീദേവി കാരണം; അവരെക്കാളും നന്നായി ഞാന്‍ ഡാന്‍സ് ചെയ്യുമെന്ന് കരീന

  'ഞാൻ ബാക്​ഗ്രൗണ്ട് സ്കോർ ചെയ്ത തുടങ്ങിയ പ്രിയം എന്ന സിനിമയ്ക്കാണ്. ഇപ്പോഴുള്ള മിക്ക ആൾക്കാരും ചിന്തിക്കുന്നതിന് മുമ്പേ ഞാൻ ബാക്​ഗ്രൗണ്ട് സ്കോർ ചെയ്തിട്ടുണ്ടെന്നുള്ളത് സത്യമാണ്.പല ആൾക്കാരും പല ഇടങ്ങളിലും പറയുന്നത് ഞാൻ കേൾക്കുന്നുണ്ട് ജയചന്ദ്രൻ ബാക്​​ഗ്രൗണ്ട് സ്കോർ ചെയ്യില്ലെന്ന് എന്ന്. ഈ പറയുന്ന ആൾക്കാരൊക്കെ ബാക്​​ഗ്രൗണ്ട് സ്കോറിനെ പറ്റി ചിന്തിക്കുന്നതിന് മുമ്പേ ബാക്​ഗ്രൗണ്ട് സ്കോർ ചെയ്ത ആളാണ് ഞാൻ എന്ന് ഞാനിപ്പോഴും പറയാനാ​ഗ്രഹിക്കുകയാണ്'

  'ബ്ലെസിയുടെ പ്രണയം എന്ന സിനിമയിൽ ചെയ്ത പശ്ചാത്തല സം​ഗീതം എപ്പോഴും പ്രിയപ്പെട്ടതാണ്. പല സിനിമകളിലും ഞാൻ പാട്ട് ചെയ്യുന്നത് വരെ പശ്ചാത്തല സം​ഗീതവും ഞാനാണെന്ന് പറയും. പാട്ട് ചെയ്ത് കഴിഞ്ഞ് കഴിയുമ്പോൾ പറയും അതല്ല ഒരു കാരണവശാൽ നമ്മൾ വേറെ ആളെ വെക്കുകയാണെന്ന്. എന്ന് നിന്റെ മൊയ്തീൻ സിനിമയുടെ സംവിധായകനും പൃഥിരാജും എന്നോട് പറഞ്ഞത് ഞാൻ പശ്ചാത്തല സം​ഗീതം ചെയ്യണം എന്ന് തന്നെ ആണ്.

  Also Read: ഡാൻസ് കഴിഞ്ഞിട്ടും മുകേഷ് കെട്ടിപ്പിടുത്തം വിട്ടില്ല;ന​ഗ്മ മൈക്കെടുത്ത് നടന്ന കാര്യം പറഞ്ഞു; വിദേശ ഷോയിലെ തമാശ

  'പാട്ടൊക്കെ ചെയ്ത് കഴിഞ്ഞ് രാജു എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. കാത്തിരുന്നു എന്ന പാട്ട് ദിവസവും രാവിലെ സെറ്റിൽ ഇട്ടിട്ട് അതിൽ നിന്ന് ഇൻസ്പിരേഷൻ ഉൾക്കൊണ്ടാണ് അന്നത്തെ ഷൂട്ട് നടക്കുന്നതെന്ന് രാജു പറഞ്ഞു. അപ്പോൾ എനിക്ക് ഒരുപാട് സന്തോഷം വന്നു. ചേട്ടാ പശ്ചാത്തല സം​ഗീതം ചലഞ്ചിം​ഗ് ആയിരിക്കും എന്ന് രാജു ഇടയ്ക്കിടയ്ക്ക് മെസേജ് ചെയ്യുമായിരുന്നു. പശ്ചാത്തല സം​ഗീതവും ഉടനെ ചെയ്യണമെന്ന് വിമൽ പറയുകയും ഞാൻ ചെന്നെെയിൽ ഓർക്കസ്ട്ര ഒക്കെ സെറ്റ് ചെയ്യുകയും ചെയ്തു'

  Also Read: ശരിക്കും വെള്ളം പോലെയാണ് മമ്മൂക്ക; സെറ്റിൽ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും നിർത്തും; അനുഭവം പങ്കുവച്ച് ഗ്രേസ്

  'വേറെ ആരിൽ നിന്നോ ആണ് അറിയുന്നത് ​ഗോപിയാണ് (​ഗോപി സുന്ദ​ർ) പശ്ചാത്തല സം​ഗീതം ചെയ്യുന്നതെന്ന്. ​ഗോപിയെ എനിക്കിഷ്ടമാണ്. എന്റെ അനിയനെ പോലെ ആണ്. ​​ഗോപി ചെയ്ത മ്യൂസിക് ​ഗംഭീരമായിട്ടുണ്ട്. പടച്ച പെണ്ണേ എന്ന പാട്ട് ​ഗോപിയേക്കാൾ കൂടുതൽ ഞാനായിരിക്കും ചിലപ്പോൾ പാടിയത്. ആ വർക്കിനെക്കുറിച്ചല്ല ഞാൻ പറയുന്നത്'

  Also Read: 'കല്യാണം കഴിഞ്ഞപ്പോൾ എല്ലാം ചാടി കേറി പറയുമായിരുന്നു, ഇപ്പോൾ ജോണിന് എന്റെ ഇഷ്ടങ്ങൾ അറിയില്ല'; ധന്യ

  'പക്ഷെ എന്റെ ഒരു വഴി അവിടെ തടസ്സപ്പെട്ടു എന്നതാണ്. അങ്ങനെയുള്ള അൺ എത്തിക്കലായ പല സംഭവങ്ങളും സിനിമയിൽ സംഭവിച്ചിട്ടുണ്ട്. ആ സംഭവങ്ങളൊക്കെ പലപ്പോഴും നമ്മളുടെ മനസ്സിന് സങ്കടം ഉണ്ടാക്കും. കാരണം നമ്മളും ആത്മാർത്ഥമായിട്ടാണ് അതിൽ ഇടപെടുന്നത്,' എം ജയചന്ദ്രൻ പറഞ്ഞു

  Read more about: prithviraj
  English summary
  M Jayachandran Says He Was Upset After Replaced From Doing Background Music In Ennu Ninte Moideen Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X