»   » വൈകി വന്ന വസന്തം: ചലച്ചിത്ര പുരസ്‌കാരം ആദ്യമായി അര്‍ജുനന്‍ മാഷിന്റെ കൈകളിലെത്തുമ്പോള്‍

വൈകി വന്ന വസന്തം: ചലച്ചിത്ര പുരസ്‌കാരം ആദ്യമായി അര്‍ജുനന്‍ മാഷിന്റെ കൈകളിലെത്തുമ്പോള്‍

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്കായി മികച്ച പാട്ടുകള്‍ ഒരുക്കിയിട്ടുളള സംഗീത സംവിധായകര്‍ നിരവധിയാണ്. എംഎസ് ബാബുരാജ്, വി.ദക്ഷിണാമൂര്‍ത്തി, വിദ്യാധരന്‍, രവീന്ദ്രന്‍, എംജി രാധാകൃഷ്ണന്‍, ജി.ദേവരാജന്‍ തുടങ്ങി നീളുന്നു ആ ഒരു നിര. ഈ സംഗീതഞ്ജരുടെയെല്ലാം മാന്ത്രിക സ്പര്‍ഷത്താല്‍ നിരവധി അതുല്ല്യ ഗാനങ്ങള്‍ മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഈ സംഗീതജ്ഞരുടെ നിരയില്‍ ഉള്‍പ്പെട്ട അതുല്യ കലാകാരനാണ് എം.കെ അര്‍ജുനന്‍ എന്ന അര്‍ജുനന്‍ മാഷ്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സംഗീത സംവിധായകനായി അര്‍ജുനന്‍ മാഷിനെ തിരഞ്ഞെടുത്തപ്പോള്‍ അത് അഞ്ച് പതിറ്റാണ്ടു കാലം നീണ്ട സംഗീത ജീവിതം കൂടിയാണ് അംഗീകരിക്കപ്പെടുന്നത്.

ലാലേട്ടന്റെ കഷ്ടപാടിന്റെ വില നിങ്ങള്‍ക്ക് മനസിലാവില്ല! പുതിയ ലുക്കിനും ട്രോള്‍ മഴ, കൊല്ലുവാണോ?

ഭയാനകം എന്ന ചിത്രത്തിലെ സംഗീതമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇത്തവണ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ മന്ത്രി എ.കെ ബാലന്‍ അര്‍ജുനന്‍ മാഷിന് ഇതാദ്യമായിട്ടാണ് അവാര്‍ഡ് ലഭിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും അദ്ഭുതപ്പെട്ടത് അപ്പോഴാണ്. 2008ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചിരുന്നുവെങ്കിലും മറ്റു പുരസ്‌കാരങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടായിരുന്നില്ല

തുടക്കം കറുത്ത പൗര്‍ണമി എന്ന ചിത്രത്തില്‍

1968ല്‍ പുറത്തിറങ്ങിയ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലാണ് അര്‍ജുനന്‍ മാഷ് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. പി.ഭാസ്‌ക്കരന്‍, എംഎസ് ബാബുരാജ് കൂട്ടുക്കെട്ട് തിളങ്ങി നില്‍ക്കുന്ന സമയത്താണ് അദ്ദേഹം സിനിമ സംഗീത രംഗത്തെത്തുന്നത്. കറുത്ത പൗര്‍ണമിയിലെ മാനത്തിന്‍ മുറ്റത്ത്,പൊന്നിലഞ്ഞി പൂത്തു, പൊന്‍കിനാവിന്‍ പുഷ്പത്തില്‍ തുടങ്ങിയ ഗാനങ്ങള്‍ സംഗീതാസ്വാദകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. തുടര്‍ന്നങ്ങോട്ട് അദ്ദേഹത്തിന്റ യുഗം ആരംഭിക്കുകയായിരുന്നു.

മാഷിന്റേത് മലയാളി മനസുകളില്‍ ഇടംപിടിച്ച ഗാനങ്ങള്‍

മലയാള സംഗീതാസ്വാദകരില്‍ 'കസ്തൂരി മണക്കുന്നല്ലോ എന്ന ഗാനവും',നാളികേരത്തിന്റെ നാട്ടിലെനിക്കൊരു എന്ന ഗാനവും കേള്‍ക്കാ ത്തവരായി ആരുമുണ്ടാകില്ല. അത്രയേറെ അര്‍ത്ഥവത്തായ വരികളും ഇമ്പമുളള ഈണവുമാണ് ഈ പാട്ടുകളെ മികവുറ്റതാക്കിയത്. ഇപ്പോഴത്തെ തലമുറയിലും ഈ ഗാനങ്ങളെല്ലാം തന്നെ ശ്രവിക്കാറുളള ആളുകള്‍ ഏറെയാണ്. 'യമുനേ പ്രേമ യമുനേ','തളിര്‍വലയോ താമരവലയോ' തുടങ്ങിയ ഗാനങ്ങളും അദ്ദേഹത്തിന്റെ മാന്ത്രികസ്പര്‍ഷത്തില്‍ നിന്നുണ്ടായ ഗാനങ്ങളാണ്.

അഞ്ച് പതിറ്റാണ്ട് അഞ്ഞുറിലേറെ ഗാനങ്ങള്‍

1968 ല്‍ കറുത്ത പൗര്‍ണമിയില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സംഗീത ജീവിതത്തില്‍ ഇരുനൂറിലധികം ചിത്രങ്ങളിലായി അഞ്ഞൂറിലധികം ഗാനങ്ങള്‍ക്കാണ് അദ്ദേഹം ഈണം നല്‍കിയിട്ടുളളത്. ഒ.എന്‍ വി കുറുപ്പ്, വയലാര്‍, പി.ഭാസ്‌ക്കരന്‍,ശ്രീകുമാരന്‍ തമ്പി തുടങ്ങിയവരോടൊപ്പമായിരുന്നു അര്‍ജുനന്‍ മാഷിന്റെ പാട്ടുകളധികവും.ശ്രീകുമാരന്‍ തമ്പി-അര്‍ജുനന്‍ മാഷ് കുട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ 'സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു' എന്ന ഗാനം സംഗീതാസ്വാദകരുടെ ഇഷ്ട ഗാനങ്ങളിലൊന്നാണ്.

'നിന്നെ തൊടും പൂനിലാവ് എന്നെ തൊട്ടത് നീയറിഞ്ഞോ'

ഭയാനകം എന്ന സിനിമയില്‍ ശ്രീകുമാരന്‍ തമ്പി രചിച്ച് അര്‍ജുനന്‍ മാഷ് ഈണമിട്ട ഗാനത്തിന്റെ വരികളാണിത്. മികച്ച വരികളും ഈണവുമാണ് ഈ ഗാനത്തിന്റെ സവിശേഷതകളിലൊന്ന്. പാട്ടിനെ പുകഴ്ത്തി മാഷിനെ സംഗീതാസ്വാദകര്‍ അഭിനന്ദനമറിയിച്ചപ്പോള്‍ ശ്രികുമാരന്‍ തമ്പി ഗംഭീരമായി എഴുതിയതിനാലാണ് താന്‍ നല്‍കിയ ട്യൂണും നന്നായത് എന്നാണ് മാഷ് പ്രതികരിച്ചത്. എന്തുകൊണ്ടും അര്‍ഹിച്ച പുരസ്‌കാരം തന്നെയാണ് ഈ ചിത്രത്തിലെ സംഗീതത്തിന് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

അവാര്‍ഡ് ലഭിച്ചപ്പോള്‍ മാഷിന്റെ പ്രതികരണം

എപ്പോഴും നല്ല പാട്ടുകള്‍ ഒരുക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നും അവാര്‍ഡുകളെപ്പറ്റിയും മറ്റും ച്ിന്തിക്കാറും പ്രതീക്ഷിക്കാറൊന്നുമില്ലായെന്നും അദ്ദേഹം പറയുന്നു. ഈയൊരു രീതി തന്നെയാണ് തന്റെ അഞ്ച് പതിറ്റാണ്ട് പിന്നിട്ട സംഗീത ജീവിതത്തില്‍ പിന്തുടരുന്നത്. സംഗീത ജീവിതം അമ്പതു വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

37 ല്‍ 28 പേരും ആദ്യമായി പുരസ്‌കാരം സ്വന്തമാക്കുന്നവര്‍, സംസ്ഥാന അവാര്‍ഡിലെ വലിയ പ്രത്യേകത

പുരസ്‌കാരം നേടിയ സഹപ്രവര്‍ത്തകരോട് താരങ്ങള്‍ക്കും ചിലത് പറയാനുണ്ട്! മനസില്‍ തട്ടിയ ചില കാര്യങ്ങള്‍

English summary
M K Arjunan master got his first film award from this year

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam