twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാമാങ്കം മറ്റൊരു ബാഹുബലിയോ പഴശ്ശിരാജയോ അല്ല! തോറ്റ് പോയ യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നത്

    |

    Recommended Video

    മാമാങ്കം മറ്റൊരു ബാഹുബലിയോ പഴശ്ശിരാജയോ അല്ല

    ഇക്കൊല്ലം അഞ്ച് ഹിറ്റ് സിനിമകളുമായി മമ്മൂട്ടി നിറഞ്ഞ് നില്‍ക്കുകയാണ്. ഇനി മമ്മൂട്ടി ആരാധകരും മലയാള സിനിമാപ്രേമികളും കാത്തിരിക്കുന്നത് മാമാങ്കത്തിന് വേണ്ടിയാണ്. ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന മാമാങ്കത്തെ കുറിച്ച് സംവിധായകന്‍ എം പത്മകുമാര്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് പത്മകുമാര്‍ മനസ് തുറന്നത്.

    mamankam

    മാമാങ്കം മറ്റൊരു ബാഹുബലി എന്ന നിലയിലോ പഴശ്ശിരാജ എന്ന നിലയിലോ കണക്കാക്കരുതെന്ന് സംവിധായകന്‍ എം പത്മകുമാര്‍. തോറ്റു പോയൊരു യോദ്ധാവിന്റെ കഥയാണ് സിനിമയിലൂടെ പുറയുന്നത്. എന്റര്‍ടെയിന്റെയും എല്ലാ ഘടകങ്ങളും ഉള്‍കൊള്ളുമ്പോഴും ഭരണ വര്‍ഗത്തിന് കീഴില്‍ നിലകൊണ്ട ജനതയുടെ വികാരങ്ങളും അന്നത്തെ സമൂഹത്തിലെ തട്ടുകളുമാണ് ചിത്രത്തില്‍ പറയുന്നത്. പൂര്‍ണമായും തന്റെ ചിത്രമായാണ് മാമാങ്കം സംവിധാനം ചെയ്തിട്ടുള്ളതെന്നും ഇത് സംബന്ധിച്ച് വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും പത്മകുമാര്‍ പറയുന്നു.

    സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍മാതാവ് വേണു കുന്നപ്പിള്ളി പൂര്‍ണ സ്വാതന്ത്ര്യമായിരുന്നു നല്‍കിയത്. തിരക്കഥാകൃത്ത് സജീവ് പിള്ളയുടെ സംവിധാനത്തിലായിരുന്നു മാമാങ്കം ആദ്യം സംവിധാനം ചെയ്തിരുന്നത്. എന്നാല്‍ നിര്‍മാതാവുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സംവിധാനം പത്മകുമാറിലേക്ക് എത്തുകയായിരുന്നു. സജീവിന്റെ തിരക്കഥയില്‍ ശങ്കര്‍ രാമകൃഷ്ണന്‍ ചില തിരുത്തലുകള്‍ വരുത്തുകയും സംഭാഷങ്ങള്‍ മാറ്റി എഴുതുകയും ചെയ്തിരുന്നു. വമ്പന്‍ മുതല്‍ മുടക്ക് ആവശ്യമായി വരുന്ന ചിത്രം നാല് ഭാഷകളിലായി ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തും.

    English summary
    M Padmakumar opens about mamankam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X