ആ 40 രാത്രികള്‍ വലിയ വെല്ലുവിളിയായിരുന്നു,3000 പടയാളികളാണ് അഭിനയിച്ചത്! എം പദ്മകുമാര്‍

By Midhun Raj

മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന ആളാണ് എം പദ്മകുമാര്‍. ജോസഫ് എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് സംവിധായകന്‍ നടത്തിയത്. ജോസഫിന്റെ വിജയത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കിയുളള മാമാങ്കവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്. ആരാധകരും സിനിമാ പ്രേമികളും വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

മാമാങ്കത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമ നവംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അടുത്തിടെ മാമാങ്കത്തെക്കുറിച്ച് എം പദ്മകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ തുറന്നുപറഞ്ഞിരിക്കുന്നത്.

അഭിമുഖത്തില്‍ മാമാങ്കത്തിന്‍

അഭിമുഖത്തില്‍ മാമാങ്കത്തിന്‍റെ ബഡ്ജറ്റ് എത്രയാണെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. റിലീസ് വരെയുളള എല്ലാ ചെലവുകളും ചേര്‍ത്ത് 50കോടി രൂപക്കടുത്താണ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ബഡ്ജറ്റെന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമയില്‍ രണ്ട് കാലഘട്ടങ്ങളിലെ മാമാങ്കങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു. കൊച്ചി മരടില്‍ മാമാങ്ക വേദിയുടെ സെറ്റിട്ടായിരുന്നു ചിത്രീകരണം.

കൂടുതല്‍ ദൃശ്യമികവിന് വേണ്ടി

കൂടുതല്‍ ദൃശ്യ മികവിന് വേണ്ടി രാത്രിയിലാണ് മുഴുവന്‍ രംഗങ്ങളും ഏടുത്തത്. ആ 40 രാത്രികള്‍ വലിയ വെല്ലുവിളിയായിരുന്നു, 3000 പടയാളികളാണ് ഈ രംഗങ്ങളില്‍ അഭിനയിച്ചത്. വിഎഫ്എക്സ് സാങ്കേതിക വിദ്യയിലൂടെ ഇത് 30000 ആയി മാറും. മാമാങ്കം രാത്രിയില്‍ ചിത്രീകരിക്കണമെങ്കില്‍ രാവിലെ മുതല്‍ പടയാളികള്‍ക്ക് മേക്കപ്പ് തുടങ്ങണമായിരുന്നു. 10 മേക്കപ്പ്മാന്‍മാര്‍ ചേര്‍ന്നാണ് 3000പേരെ ഒരുക്കിയത്.

രാത്രി ഏഴിന് തുടങ്ങുന്ന

രാത്രി ഏഴിന് തുടങ്ങുന്ന ചിത്രീകരണം വെളുപ്പിന് അഞ്ചിനാണ് അവസാനിച്ചിരുന്നത്. തന്റെ ജീവിതത്തില്‍ ഇത്രയേറെ സമ്മര്‍ദ്ദം അനുഭവിച്ചതും ആസ്വദിച്ചതുമായ സിനിമാ ചിത്രീകരണം ഉണ്ടായിട്ടില്ലെന്നും സംവിധായകന്‍ തുറന്നുപറഞ്ഞു. അതേസമയം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. മാമാങ്കത്തിന് വേണ്ടി തമിഴ് സംഭാഷണം ഒരുക്കിയത് പേരന്‍പ് സംവിധായകന്‍ റാം ആയിരുന്നു.

ലോകമെമ്പാടുമായി വമ്പന്‍ റിലീസിനായിട്ടാണ്

ലോകമെമ്പാടുമായി വമ്പന്‍ റിലീസിനായിട്ടാണ് ചിത്രം തയ്യാറെടുക്കുന്നത്. കേരളത്തില്‍ മാത്രം 400ല്‍ അധികം തിയ്യേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. വമ്പന്‍ താര അണിനിരക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് മമ്മൂക്കയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X