»   » മമ്മുട്ടി സീമയോട് തോന്ന്യാസം കാണിച്ചു! ചെകിട്ടത്ത് തന്നെ തല്ലിക്കോ എന്ന് എം ടി ഉത്തരവും കെടുത്തു!!!

മമ്മുട്ടി സീമയോട് തോന്ന്യാസം കാണിച്ചു! ചെകിട്ടത്ത് തന്നെ തല്ലിക്കോ എന്ന് എം ടി ഉത്തരവും കെടുത്തു!!!

Posted By: Teresa John
Subscribe to Filmibeat Malayalam

എം ടി വാസുദേവന്‍ നായരുടെ തിരക്കഥകള്‍ മലയാള സിനിമയിലെ ശക്തമായ പല സ്ത്രീ കഥാപാത്രങ്ങളെയും മലയാള സിനിമയ്ക്ക് സമ്മാനിച്ചവയായിരുന്നു. കഴിഞ്ഞ ദിവസം ഗ്രഹലക്ഷ്മിക്ക് കൊടുത്ത അഭിമുഖത്തില്‍ എം ടി തിരക്കഥയെഴുതിയ ഒരു സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവം തുറന്ന് പറയുകയായിരുന്നു.

ഉണ്ണി മുകുന്ദന്റെ പ്രണയം നൈരാശ്യം അങ്ങനെ ആയിരുന്നില്ല! വാസ്തവമെന്താണെന്ന് തുറന്ന് പറഞ്ഞ് താരം!!

അഭിമുഖത്തിനിടെ പല സിനിമകളുടെയും കാര്യം പറഞ്ഞിരുന്നെങ്കിലും ഐ വി ശശി സംവിധാനം ചെയ്ത് മമ്മുട്ടിയും സീമയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അക്ഷരങ്ങള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ സംഭവിച്ച രസകരമായ കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്.

എം ടി പറയുന്ന അനുഭവം

അടുത്തൊരു അഭിമുഖത്തിലാണ് എം ടി തിരക്കഥയെഴുതിയ സിനിമകളെ കുറിച്ചുള്ള കാര്യങ്ങള്‍ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നത്. അതില്‍ മമ്മുട്ടിയുടെ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന കാര്യവും അദ്ദേഹം പറയുന്നു.

അക്ഷരങ്ങള്‍

ഐവി ശശി സംവിധാനം ചെയ്ത് 1984 ല്‍ പുറത്തിറങ്ങിയ സിനിമയാണ് അക്ഷരങ്ങള്‍. മമ്മുട്ടിയും സീമയുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

മമ്മുട്ടിയെ അടിക്കുന്ന സീന്‍

അവശനായ കിടന്നിരുന്ന ആളെ സുഖപ്പെടുത്തി കൊണ്ടു വരുന്നതിനിടെ അയാള്‍ എന്തോ മോശമായി പെരുമാറി. അപ്പോള്‍ നായിക അയാളുടെ ചെകിട്ടത്തടിക്കുന്ന സീനിന്റെ കാര്യമാണ് എം ടി പറഞ്ഞിരുന്നു.

സംശയമായിരുന്നു


എന്നാല്‍ ആ രംഗം ചിത്രീകരിക്കണമോ എന്ന് അന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ താന്‍ അത് കുഴപ്പില്ല, എടുക്കാം എന്ന് പറയുകയായിരുന്നെന്നും എംടി പറയുന്നു.

മികച്ച സിനിമയായിരുന്നു

മമ്മുട്ടി, സീമ കൂട്ടുകെട്ടില്‍ പിറന്ന നല്ല സിനിമകളുടെ കൂട്ടത്തിലായിരുന്നു അക്ഷരങ്ങള്‍. ചിത്രത്തില്‍ ഇവര്‍ക്കൊപ്പം ഭരത് ഗോപി, സൂഹാസിനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഒരു വടക്കന്‍ വീരഗാഥയിലെ ശാപവാക്കുകള്‍

ഒരു വടക്കന്‍ വീരഗാഥയിലെ ശാപവാക്കുകള്‍ തന്റേതായി കാണേണ്ടതില്ലെന്നാണ് എം ടി പറയുന്നത്. ആ വാക്കുകള്‍ ചന്തുവിന്റേത് തന്നെയാണ്. അയാളുടെ ഉള്ളില്‍ ഒരു പകയുണ്ടെന്നും അതില്‍ നിന്നും വന്ന വാക്കുകളായിരുന്നു അത്.

എഴുത്തുകാരന്‍ പ്രതിയല്ല


ഒന്നിച്ച് വളരുകയും ഒരുപാട് മോഹിക്കുകയും ചെയ്തിട്ട് നിസാരമായി വേണ്ടെന്ന് വെച്ചത് അയാളില്‍ പകയുണ്ടാവും. അത് രോഷമായി പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അതിലൊരു ന്യായവുമുണ്ട്. എന്നാല്‍ അവിടെ എഴുത്തുകാരന്‍ പ്രതിയല്ലെന്നുമാണ് എം ടി പറയുന്നത്.

English summary
M T Vasudevan Saying About his film memmories

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam