»   » ഭര്‍ത്താവ് ഭാര്യയെക്കാള്‍ മൂത്തതാവണം; ഇത്രയും മൂപ്പ് വേണോ...താരദമ്പതിമാര്‍ക്കിടയിലെ പ്രായവ്യത്യാസം

ഭര്‍ത്താവ് ഭാര്യയെക്കാള്‍ മൂത്തതാവണം; ഇത്രയും മൂപ്പ് വേണോ...താരദമ്പതിമാര്‍ക്കിടയിലെ പ്രായവ്യത്യാസം

Posted By:
Subscribe to Filmibeat Malayalam

തന്നെക്കാള്‍ പത്ത് വയസ്സിന് മൂത്ത അഞ്ജലിയെ സച്ചിന്‍ വിവാഹം ചെയ്തപ്പോള്‍ ആര്‍ക്കും പരാതിയുണ്ടായിരുന്നു എന്ന് തോന്നുന്നില്ല. എന്നാല്‍ തന്നെക്കാള്‍ 11 വയസ്സിന് ഇളയ നസ്‌റിയ നസീമിനെ ഫഹദ് ഫാസില്‍ വിവാഹം ചെയ്തപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് വലിയ ചര്‍ച്ചയായി.

ഭര്‍ത്താവിന് ഭാര്യയെക്കാള്‍ പ്രായം കൂടണമെന്നല്ലേ, കുറയണമെന്നല്ലല്ലോ എഴുതപ്പെടാത്ത ഇന്ത്യന്‍ ദാമ്പത്യ നിയമം. അതല്‍പം കൂടിപ്പോയാല്‍ പ്രശ്‌നമുണ്ടോ. ഭാര്യയെക്കാള്‍ അല്പം കൂടുതല്‍ മൂപ്പായ മലയാള സിനിമയിലെ ചില താരദമ്പതികളെ കാണാം,

താരദമ്പതിമാര്‍ക്കിടയിലെ പ്രായവ്യത്യാസം

ആദ്യത്തെ ഉദാഹരണം ഇവിടെ നിന്ന് തന്നെ തുടങ്ങാം. ഫഹദ് ഫാസില്‍ നസ്‌റിയ നസീം വിവാഹം ഔദ്യോഗികമായി അറിയിച്ചതുമുതല്‍ ആരാധകരുടെ ചര്‍ച്ചയായിരുന്നു, അതെങ്ങനെ ശരിയാവും ഫഹദിന് നസ്‌റിയെക്കാള്‍ 11 വയസ്സ് കൂടുതലല്ലേ എന്ന്. എന്നാല്‍ 19 ആം വയസ്സില്‍ നസ്‌റിയ ഫഹദിനെ വിവാഹം കഴിക്കുകയും ഇരുവരുമിപ്പോള്‍ സന്തോഷമായി ജീവിക്കുകയും ചെയ്യുന്നു

താരദമ്പതിമാര്‍ക്കിടയിലെ പ്രായവ്യത്യാസം

വേര്‍പിരിഞ്ഞെങ്കിലും ഈ താരദമ്പതിമാര്‍ക്കിടയിലും വലിയൊരു പ്രായ വ്യത്യാസമുണ്ടായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ മഞ്ജു വെള്ളിത്തിരയില്‍ എത്തിയിരുന്നു. 19 ആമത്തെ വയസ്സിലാണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. അധികം താമസിയാതെ അമ്മയുമായി. നല്ലൊരു കുടുംബിനിയായി ജീവിച്ചുകൊണ്ടിരിക്കുമ്പോഴാണ് 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് തിരിച്ചുവന്നത്. പിന്നെ വിവാഹമോചനവും നടന്നു.

താരദമ്പതിമാര്‍ക്കിടയിലെ പ്രായവ്യത്യാസം

ഇതും വേര്‍പിരിഞ്ഞ വിവാഹ ബന്ധമാണ്. എന്നാലും ഇവര്‍ക്കിടയിലും വലിയൊരു പ്രായവ്യത്യാസം ഉണ്ടായി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് ലിസി വെള്ളിത്തിരയില്‍ വിജയം കണ്ടത്. അങ്ങനെ പ്രിയനുമായി പ്രണയത്തിലായ ലിസി തന്റെ 24 ാം വയസ്സില്‍ പ്രിയനെ സ്വന്തമാക്കി. വിവാഹ ശേഷം ലക്ഷ്മി എന്ന് പേരും മാറ്റി. കല്യാണി, സിദ്ധാര്‍ത്ഥ് എന്നീ മക്കളും ദമ്പതികള്‍ക്കുണ്ടായി. ഇപ്പോള്‍ ഇരുവരും പിരിയുന്നു.

താരദമ്പതിമാര്‍ക്കിടയിലെ പ്രായവ്യത്യാസം

മലയാള സിനിമയിലെ മാതൃകാ ദമ്പതിമാരില്‍ ഒരാള്‍. സംയുക്ത വര്‍മയെക്കാള്‍ പത്ത് വയസ്സിന് മൂത്തതാണ് ബിജു മേനോന്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ ബിജു മേനോന്‍ ഇങ്ങനെ പറഞ്ഞു; 'അതെ ഞങ്ങള്‍ക്കിടയില്‍ വലിയൊരു പ്രായവ്യത്യാസമുണ്ട്. എന്നാല്‍ അതൊരിക്കലും വലിയൊരു പ്രശ്‌നമായി ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. അതാവാം ഈ ദാമ്പത്യത്തിന്റെ രഹസ്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു'. എട്ടുവയസ്സുള്ള മകന്റെ അച്ഛനും അമ്മയുമാണ് ബിജുവും സംയുക്തയും

താരദമ്പതിമാര്‍ക്കിടയിലെ പ്രായവ്യത്യാസം

മലയാള സിനിമയില്‍ ഏറ്റവും വലിയ പ്രായവ്യത്യാസം ഉള്ളത് ഇവര്‍ തമ്മിലാവും. തന്റെ 18 മാത്തെ വയസ്സിലാണ് നടി ആനി സംവിധായകന്‍ ഷാജി കൈലാസിനെ വിവാഹം ചെയ്തത്. ഇരുവര്‍ക്കുമിടയില്‍ 13 വയസ്സിന്റെ വ്യത്യാസമുണ്ട്. ഷാജി കൈലാസിനെ വിവാഹം ചെയ്തതോടെ ആനി ഹിന്ദുമതം സ്വീകരിച്ചു. ദമ്പതികള്‍ക്ക് മൂന്ന് ആണ്‍കുട്ടികളാണുള്ളത്. തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചപ്പോള്‍, എനിക്ക് ഷാജി കൈലാസിന്റെ ഭാര്യയായി അറിയപ്പെടാനാണ് ആഗ്രമെന്നാണ് ആനി പറഞ്ഞത്.

English summary
When Fahadh Faasil and Nazriya Nazim announced their wedding on social networking sites, the points that were hotly debated by both their fans were. Here is M-Town couple with a huge age gap

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam