അവിടെ എത്തിയപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്, ചതിക്കപ്പെട്ട സംഭവത്തെ കുറിച്ച് വിനോദ് കോവൂര്‍
അഭിനയമോഹം മനസില്‍ കൊണ്ട് നടക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. പലരും നല്ല ജോലിയും ഉയര്‍ന്ന ശമ്പളവും വിട്ടിട്ടാണ് ചാന്‍സ് തേടി അലയുന്നത്. എന്നാല്‍ ഈ അഭിനയ മോഹം പലരും മുതലെടുക്കാറുണ്ട്. ഇപ്പോഴിത അത്തരത്തിലൊരു സംഭവം പങ്കുവെയ്ക്കുകയാണ് നടന്‍ വിനോദ് കോവൂര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചതിക്കപ്പെട്ടു എന്ന് അറിഞ്ഞ നിമിഷം ജീവന്‍വരെ അവസാനിപ്പിക്കാന്‍ ആലോചിച്ചുവെന്നാണ് നടന്‍ പറയുന്നത്. നടന്റെ പഴയ അഭിമുഖമാണ് വീണ്ടു വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
അഭിനയജീവിതത്തിന്റെ തുടക്കകാലത്താണ് ഇത്തരത്തിലുള്ള ദുരനുഭവം വിനോദ് കോവൂരിന് നേരിടേണ്ടി വന്നത്. ആത്മഹത്യ കുറിപ്പ് വരെ എഴുതിയിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റിയെന്നും ആ സംഭവം വിശദീകരിച്ചു കൊണ്ട് നടന്‍ പറഞ്ഞു. വിനോദ് കോവൂരിന്റെ വാക്കുകള്‍ ഇങ്ങനെ...

'അഭിനയജീവിതത്തിന്റെ തുടക്കകാലത്താണ് ഇത്തരത്തിലുളള സംഭവം നേരിടേണ്ടി വന്നത്. എംടിയുടെ സിനിമയിലേയ്ക്കാണെന്ന് പറഞ്ഞായിരുന്നു വിളിച്ചത്. എംടിയുടെ തിരക്കഥ, സംവിധാനം ചെയ്യുന്നത് സേതു മാധവന്‍. നാല് നായകന്മാരില്‍ ഒരാളെന്ന് പറഞ്ഞിട്ടായിരുന്നു അഭിനയിക്കാന്‍ പോയത്. കൂട്ടുകാരും കുടുംബക്കാരും ആഘോഷത്തോടെയാണ് യാത്രയാക്കിയത്. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്'; സംഭവം പങ്കുവെച്ച് കൊണ്ട് വിനോദ് കോവൂര്‍ പറഞ്ഞു.

'സെറ്റില്‍ എത്തിയപ്പോള്‍ ഞാന്‍ ഇല്ലായെന്ന് അറിഞ്ഞു. അതോടെ എല്ലാം അവസാനിപ്പിക്കാന്‍ ഒരുങ്ങി. ആത്മഹത്യ കുറിപ്പ് വരെ എഴുതിയിരുന്നു. അപ്പോഴാണ് അച്ഛനേയും അമ്മയേയും ഓര്‍മ വന്നത്. തുടര്‍ന്ന് പിന്‍മാറി'; ആ പഴയ സംഭവം ഓര്‍ത്തെടുത്തു കൊണ്ട് വിനോദ് കോവൂര്‍ പറഞ്ഞു.

മറ്റൊരു അഭിമുഖത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ രസകരമായ സംഭവം പങ്കുവെച്ചിരുന്നു. മെഗാസ്റ്റാറിന്റെ റാഗിംഗ് ആയിരുന്നു അത്. അത് കണ്ട് ശരിക്കും ഭയന്നു പോയെന്നും സംഭവം വെളിപ്പെടുത്തി കൊണ്ട് നടന്‍ പറഞ്ഞത്.
'മമ്മൂട്ടിയുടെ കയ്യില്‍ കയറി പിടിക്കുന്ന ഒരു സീനുണ്ട്. എന്നാല്‍ അദ്ദേഹം കൈ തരാന്‍ തയ്യാറായില്ല. കയ്യില്‍ കയറി പിടിക്കാന്‍ നേരം ക്ഷുഭിതനായി കൈ വലിച്ചു. സംവിധായകനടക്കം എല്ലാവരും പേടിച്ചു പോയി. അന്ന് എല്ലാം കഴിഞ്ഞെന്നാണ് കരുതിയത്. എന്നാല്‍ അത് മമ്മൂക്ക ഒപ്പിച്ച തമാശയായിരുന്നു. ഇതുപോലെ പലപ്പോഴും അദ്ദേഹം ചെയ്യാറുണ്ടെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു'; നടന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഒപ്പം തന്നെ മെഗാസ്റ്റാര്‍ സഹായിച്ച ഒരു സംഭവത്തെ കുറിച്ചും അന്ന് പറഞ്ഞിരുന്നു.
'സിനിമയ്ക്കായി താടിയും മുടിയും വെട്ടണമെന്ന് സംവിധായകന്‍ പറഞ്ഞു. അത് എം80 മൂസയില്‍ അഭിനയിക്കുന്നതില്‍ പ്രശ്‌നമാകും. ഇക്കാര്യം സംവിധായകനെ അറിയിച്ചപ്പോള്‍ സിനിമയ്ക്ക് നിര്‍ബന്ധമാണെന്ന് അദ്ദേഹം തീര്‍ത്തും പറഞ്ഞു. ഈ സമയത്ത് മമ്മൂട്ടിയാണ് സഹായിച്ചത്. ഉംറ കഴിഞ്ഞു വരുകയാണെന്ന് പറഞ്ഞാല്‍ മതിയെന്നായിരുന്നു മെഗാസ്റ്റാറിന്റെ നിര്‍ദ്ദേശം. ഇത് എം80 മൂസയില്‍ ഉപയോഗിക്കുകയും ചെയ്തു'; മെഗാസ്റ്റാറിനോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
Recommended Video

സിനിമയിലും മിനിസ്‌ക്രീനിലും സജീവമാണ് വിനോദ് കോവൂര്‍. ചെറിയ പരിപാടികളിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മീഡിയ വണ്‍ സംപ്രേക്ഷണം ചെയ്ത എം80 മൂസയാണ് നടന്റെ കരിയര്‍ മാറ്റി മറിച്ചത്. അതുവരെ കണ്ട സീരിയലില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു എം80 മൂസ ഒരുക്കിയത്.
സാധാരണക്കാരന്‌റെ ജീവിതം അതുവരെ മിനിസ്‌ക്രീനില്‍ എത്തിയിരുന്നില്ല. എന്നാല്‍ എം80 വലിയൊരു മാറ്റമായിരുന്നു കൊണ്ടു വന്നത്. ഇന്നും മൂസാക്കയും പാത്തുവും കുടുംബവും പ്രേക്ഷകരുടെ മനസ്സിലുണ്ട്. 2014 ല്‍ തുടങ്ങിയ പരമ്പര 2017 ല്‍ ആയിരുന്നു അവസാനിച്ചത്.


Click it and Unblock the Notifications











