അദ്ദേഹത്തിൻ്റെ നാവ് പൊന്നായി; ഈ പാട്ടും സിനിമയും കിടുക്കുമെന്ന് ഗിരീഷ് പുത്തഞ്ചേരി പറഞ്ഞിരുന്നു; എംഎ നിഷാദ്

ലോക്ഡൗണ്‍ നാളുകളില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ള സംവിധായകനാണ് എംഎ നിഷാദ്. ഏറ്റവുമൊടുവില്‍ വൈരം എന്ന സിനിമയെ കുറിച്ചും അതിലെ സൂപ്പര്‍ഹിറ്റ് പാട്ടിനെ കുറിച്ചും പറയുകയാണ് സംവിധായകന്‍. തമിഴ് നടന്‍ പശുപതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ജയസൂര്യയും ധന്യ മേരി വര്‍ഗീസുമായിരുന്നു നായിക, നായകന്മാരായത്.

പൂക്കൾക്കിടയിൽ നിന്നും മനോഹരിയായി റാഷി ഖന്ന,വൈറൽ ഫോട്ടോസ്

ഗിരീഷ് പുത്തേഞ്ചരി വരികളൊരുക്കി എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന പാട്ടും അതിന്റെ റെക്കോര്‍ഡിങ്ങിനിടെ നടന്ന കാര്യങ്ങളുമാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ എംഎ നിഷാദ് പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

 അണ്ണാ ഈ പാട്ടും സിനിമയും കിടുക്കും

'വെണ്ണിലവ് കണ്ണ് വെച്ച വെണ്ണകുടമേ, വെളളിവെയില്‍ ഉമ്മ വെച്ച പാദസരമേ...' 'വൈരം'' എന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയിലെ, ഗാനം. ഹൃദയത്തില്‍ ഇന്നും ഒരു നോവാണ്,വൈരമണി. പെണ്‍മക്കളുളള,ആയിരകണക്കിന്, മാതാപിതാക്കള്‍ക്ക്,ഒരു സന്ദേശം കൂടിയായിരുന്നു വൈരം. പശുപതി എന്ന നടന്റെ, അഭിനയ മികവ് പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ ശ്രമിച്ച എന്നിലെ സംവിധായകന് എന്നും അഭിമാനിക്കാന്‍, ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ നല്‍കിയ സിനിമ.

 അണ്ണാ ഈ പാട്ടും സിനിമയും കിടുക്കും

ജയസൂര്യയുടെ വളരെ വ്യത്യസ്തമായ വേഷം. ഒപ്പം, തിലകന്‍ ചേട്ടന്‍, ലളിത ചേച്ചി, സുരേഷ് ഗോപി, മുകേഷ്, സംവൃത സുനില്‍, അശോകന്‍ തുടങ്ങിയ താരങ്ങളും, ഈ ചിത്രത്തിന്റ്‌റെ ഭാഗമായിരുന്നു. പ്രിയ സുഹൃത്ത് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയത്. സഹപാഠികളായിരുന്ന ഞങ്ങള്‍ ആദ്യമായി ഒന്നിച്ച സിനിമ. ജ്യേഷ്ഠ തുല്ല്യനായിരുന്ന ഗിരീഷ് പുത്തഞ്ചേരി ഈ പാട്ടിന്റെ വരികള്‍ എഴുതിയ ശേഷം, പൊട്ടി കരഞ്ഞത്, ഇന്നും ഓര്‍മ്മകളിലെ നനവാണ്. അദ്ദേഹം എനിക്ക് വേണ്ടി എഴുതി തന്ന അദ്ദേഹത്തിന്റെ അവസാനത്തെ പാട്ട്.

 അണ്ണാ ഈ പാട്ടും സിനിമയും കിടുക്കും

ഈ പാട്ടെഴുതിയ ശേഷം, ഹോട്ടല്‍ മുറിയില്‍ വെച്ച് എന്നോട് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. 'അണ്ണാ ഈ പാട്ട് കിടുക്കും.. സിനിമയും' അദ്ദേഹത്തിന്റെ നാവ് പൊന്നായി. വൈരം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. എന്റെ പൊട്ടിയ ഒരു സിനിമ വെച്ച് എന്നെ ആക്ഷേപിക്കുകയും, എന്നിലെ സംവിധായകന്റെ കഴിവുകളെ അളക്കാന്‍ വരുന്നവരുടെ മുന്നില്‍, വിനയപൂര്‍വ്വം വൈരം എന്ന എന്റെ സിനിമ സമര്‍പ്പിക്കുന്നു. ദാസേട്ടന്‍ ഈ പാട്ട് പാടുമ്പോള്‍ വളരെ ഇമോഷണലായിരുന്നു.

Recommended Video

അന്ന് മോഹൻലാൽ തന്നോട് പിണങ്ങിയെന്ന് സംവിധായകന്‍ സാജന്‍
 അണ്ണാ ഈ പാട്ടും സിനിമയും കിടുക്കും

വിജയ് യേശുദാസിന് മകള്‍ പിറന്ന സമയമായിരുന്നു അത്. അത് കൊണ്ട് തന്നെ, പാടി കഴിഞ്ഞപ്പോള്‍ ഈ പാട്ടിന്റെ സി ഡി യും കൊണ്ടാണ് അദ്ദേഹം പോയത്. വിജയുടെ മകളെ ദാസേട്ടന്‍ താരാട്ട് പാടി ഉറക്കിയത് ഈ പാട്ട് പാടിയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഒരുപാട് നല്ല ഓര്‍മ്മകള്‍ എനിക്ക് സമ്മാനിച്ച വൈരത്തിലെ പാട്ട് നിങ്ങള്‍ക്കായീ.

More from Filmibeat

Read more about: ma nishad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X