എന്താണ് ആന്തോളജി സിനിമ? രഞ്ജിത്ത് തുടങ്ങി വെച്ചു, പിന്നെ ഇവിടെ വരെ എത്തിയെന്ന് എം എ നിഷാദ്

എം എ നിഷാദ് സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ 'തെളിവ്' കഴിഞ്ഞ മാസമാണ് തിയറ്ററുകളിലേക്ക് എത്തിയത്. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടി വരുന്ന പോരാട്ടങ്ങളും ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒരു കുറ്റാന്വേഷണകഥയാണ് പറഞ്ഞത്. ലാല്‍, രഞ്ജി പണിക്കര്‍, ആശ ശരത് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് ശേഷം മറ്റ് സിനിമകളുടെ തിരക്കുകളിലാണ് എം എ നിഷാദ്.

ഇതിനിടെ താന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ലെസ്സന്‍സ് എന്ന ആന്തോളജി സിനിമയെ കുറിച്ചും എം എ നിഷാദ് തുറന്ന് സംസാരിച്ചിരിക്കുകയാണ്. സിനിമയിലെ കണ്ണന്‍ നായര്‍ എന്ന കഥാപാത്രം തനിക്ക് വലിയ വെല്ലുവിളിയുള്ള വേഷമായിരുന്നെന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ അദ്ദേഹം പറയുന്നു.

എം എ നിഷാദിന്റെ വാക്കുകളിലേക്ക്‌

അതെ ''ലെസ്സന്‍സ് '' എന്ന ഈ കൊച്ച് ചിത്രത്തെ എല്ലാവരും വിശേഷിപ്പിക്കുന്നത്, ഇതൊരു ആന്തോളജി സിനിമയെന്ന രീതിയിലാണ്. പലരും എന്നോട് ചോദിച്ചിട്ടുണ്ട്, എന്താണ് ആന്തോളജി സിനിമയെന്ന്. ലളിതമായി പറഞ്ഞാല്‍ ഒന്നിലധികം സംവിധായകരുടെ സിനിമകളുടെ ഒരു കൂട്ടായ്മ. വ്യത്യസ്തമായ കഥയും,കഥാപാത്രങ്ങളും സിനിമയെന്ന കൂട്ടായ്മയിലൂടെ ഒന്നിക്കുന്ന സംരംഭം. വര്‍ഷങ്ങള്‍ക്കു മുമ്പ സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ''കേരള കഫേ''എന്നൊരു സിനിമയിലൂടെയാണ് ആന്തോളജി വിഭാഗം ചിത്രങ്ങള്‍ക്ക് തുടക്കമിട്ടത്.

എം എ നിഷാദിന്റെ വാക്കുകളിലേക്ക്‌

'ലെസ്സന്‍സ്' അത്തരം ഒരു സിനിമയാണ്. നാല് സംവിധായകര്‍ ഒന്നിച്ചിരിക്കുന്നു. രമേഷ് അമ്മാനത്തിന്റെ 'ചൂളം', മനോജ് നായരുടെ 'സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രി', ടാജ് ബഷീറിന്റെ 'ജാലകം', മുഹമ്മദ് ഷായുടെ 'പാണീഗ്രഹണം', ലെസ്സന്‍സ്, രണ്ടാം വാരം പിന്നിടുന്നു എന്നറിയുമ്പോള്‍,കൂടുതല്‍ സന്തോഷം. 'ചുളം' എന്ന രമേഷ് അമ്മാനത്ത് സംവിധാനം ചെയ്ത ഞാന്‍ അഭിനയിച്ച സിനിമയെ പറ്റി പറയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു വര്‍ഷം മുമ്പ് അഭിജിത്ത് എന്ന എന്റെ അടുത്ത മാധ്യമ സുഹൃത്താണ് ഈ സിനിമയേ പറ്റിയും രമേശിനെ കുറിച്ചും എന്നോട് പറയുന്നത്.

എം എ നിഷാദിന്റെ വാക്കുകളിലേക്ക്‌

അഭിജിത്ത് പറഞ്ഞതനുസരിച്ച് രമേശും ക്യാമറാമാന്‍ രത്‌നസിംഗും എന്നെ കാണാന്‍ വന്നു. രത്‌നസിംഗിനെ ഞാന്‍ നേരത്തേ അറിയും. അവര്‍ കഥ പറഞ്ഞു.. 'കണ്ണന്‍ നായര്‍' അതാണ് കഥാപാത്രത്തിന്റെ പേര്. ജീവിക്കുന്ന രക്ത സാക്ഷി. രമേശ് കഥ പറയുമ്പോള്‍ തന്നെ അയാള്‍ കണ്ണന്‍ നായര്‍ എന്നെ സ്വാധീനിക്കാന്‍ തുടങ്ങി. പരിചയ സമ്പന്നായ ഒരു നടന്‍ ചെയ്യേണ്ട കഥാപാത്രം. ഞാന്‍ മതിയെങ്കില്‍ ചെയ്യാം. പക്ഷെ അറിയപ്പെടുന്ന ഒരു നടന്‍ ചെയ്യുന്നതല്ലേ നല്ലത് എന്ന എന്റെ ചോദ്യത്തിന് രമേശിന് ഒരു മറുപടി മാത്രം. എന്റെ കണ്ണന്‍ നായര്‍ നിഷാദിക്കയാണ്. പിന്നെ ഞാനൊന്നും ആലോചിച്ചില്ല. കണ്ണന്‍ നായരാവാന്‍ മനസ്സ് കൊണ്ട് തയ്യാറെടുത്തു.

 എം എ നിഷാദിന്റെ വാക്കുകളിലേക്ക്‌

ഒരു സംവിധായകന്റെ ആത്മവിശ്വാസമാണ് ഒരു സിനിമ. വളരെ പരസ്പര ബഹുമാനത്തോടെ ഞങ്ങള്‍ ആ സിനിമ ചെയ്തു. എന്റെ അനുഭവങ്ങളുടെ, അഭിപ്രായങ്ങള്‍ ഒരു മടിയും കൂടാതെ രമേശ് അംഗീകരിച്ചു. രമേശിന്നെ നല്ല അഭിപ്രായങ്ങളെ ഞാനും മാനിച്ചു. ചൂളം യാഥാര്‍ത്ത്യമായി. ഒരുപാട് വൈതരിണികള്‍ തരണം ചെയ്ത് ഒടുവില്‍ ''ലെസ്സന്‍സ്''റിലീസായി. കണ്ടവര്‍ നല്ല അഭിപ്രായം രേഖപ്പെടുത്തി. 'ചുളം' കണ്ടിട്ട് ഒരുപാട് സുഹൃത്തുക്കള്‍ നേരിട്ടും അല്ലാതെയും അഭിനന്ദനങ്ങള്‍ അറിയിച്ചു. ഞാന്‍ ദുബായില്‍ ആയത് കൊണ്ട് പലര്‍ക്കും എന്നെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. കണ്ണന്‍ നായരെ എല്ലാര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം. ഒത്തിരി നന്ദിയും...

 എം എ നിഷാദിന്റെ വാക്കുകളിലേക്ക്‌

ചിലര്‍ എന്നെ നേരിട്ട് വിളിച്ച് ഇത് നിഷാദിന്റെ വിജയമാണെന്ന് പറഞ്ഞു. അവരോട് ഞാന്‍ ഒന്നേ പറഞ്ഞുളളൂ. ഇത് സംവിധായകന്റെ വിജയമാണ്. സംവിധായകന്റെ മനസ്സറിഞ്ഞ് അഭിനയിക്കുക എന്ന ജോലി മാത്രമേ ഞാന്‍ ചെയ്തിട്ടുളളൂ. അത് കൊണ്ട് ഈ സിനിമയുടെ ക്രെഡിറ്റ് അത് രമേശിനും, മറ്റ് ടെക്‌നീഷ്യന്‍സിനും അവകാശപ്പെട്ടെതാണ്. സിനിമ ആത്യന്തികമായി,സംവിധായകന്റെ കലയാണ്. ഈ സിനിമയില്‍ 'കണ്ണന്‍ നായരെ'' അവതരിപ്പിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. കണ്ണന്‍ നായര്‍ എന്നും, എന്റെ ഹ്യദയത്തിലുണ്ടാകും. നന്ദിയുണ്ട്... രമേശിനും അഭിജിത്തിനും രത്‌നസിംഗിനും പിന്നെ എന്റെ കൂടെ അഭിനയിച്ച എല്ലാ നടീ നടന്മാര്‍ക്കും,സാങ്കേതിക പ്രവര്‍ത്തകര്‍ക്കും... 'ചൂളം' ഒരു പ്രചോദനമാണ്. കണ്ണന്‍ നായര്‍, നടനെന്ന നിലയില്‍ ഒരു വെല്ലു വിളിയും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X