For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിഷാരടിക്ക് ഒരു കുതിര പവന്‍ കൊടുക്കണം! എന്ത് കൊണ്ട് മമ്മൂട്ടിയും,മോഹന്‍ലാലും? ഉദാഹരണം ഇതാണ്...

  |

  ബോക്‌സോഫീസില്‍ നൂറും ഇരുന്നൂറും കോടി ചിത്രങ്ങള്‍ സമ്മാനിച്ച് കൊണ്ടാണ് മോഹന്‍ലാലും മമ്മൂട്ടിയും ഇക്കൊല്ലം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത്. റിലീസിനെത്തുന്ന ഓരോ സിനിമകളും നല്ല അഭിപ്രായം സ്വന്തമാക്കുന്നതോടെ താരരാജാക്കന്മാരുടെ കരിയറിലെ മികച്ച വര്‍ഷങ്ങളിലൊന്നായി 2019 മാറി. ഓണത്തിനെത്തിയ മോഹന്‍ലാലിന്റെ ഇട്ടിമാണി പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്.

  പിന്നാലെ മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം നടന്‍ രമേഷ് പിഷാരടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. തുടക്കം തന്നെ ഗാനഗന്ധര്‍വ്വന് നല്ല അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ഗാനഗന്ധര്‍വ്വന്‍ കണ്ടതിന് ശേഷം സിനിമയെ വിലയിരുത്തി കൊണ്ട് നടനും സംവിധായകനുമായ എം എ നിഷാദ് പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

  എന്ത് കൊണ്ട് മമ്മൂട്ടിയും,മോഹന്‍ലാലും എന്നുളളതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഗാനഗന്ധര്‍വ്വനും, ഇട്ടിമാണിയും. ഈ രണ്ട് ചിത്രങ്ങളിലും ഇവര്‍ രണ്ടു പേരുമല്ലാതെ മറ്റാരേയും സങ്കല്‍പ്പിക്കാന്‍ കഴിയില്ല... ഗാനഗന്ധര്‍വ്വന്‍ ഒരു കുടുംബ ചിത്രമാണ്... സ്വാഭാവികാഭിനയത്തിലൂടെ ഉല്ലാസ് എന്ന ഗായകനെ അവതരിപ്പിച്ച മമ്മൂട്ടിക്ക് തന്നെയാണ് പൂരപ്പറമ്പായി മാറിയ തീയറ്ററുകളിലെ നിറഞ്ഞ കയ്യടി. തന്റെ ആദ്യ ചിത്രത്തേക്കാളും വളരെ മനോഹരമായി രമേഷ് പിഷാരടി ഈ ചിത്രം അണിയിച്ചൊരുക്കി.

  അഭിനേതാക്കളില്‍ എടുത്ത് പറയേണ്ട പേരുകാരന്‍ സുരേഷ് കൃഷ്ണയാണ്. മനോജ് കെ ജയന്‍ കസറി, മണിയന്‍ പിളള രാജുവും കുഞ്ചനും, മോഹന്‍ ജോസും നല്ല പ്രകടനം കാഴ്ച്ച വെച്ചു. മുകേഷ്, സിദ്ദീഖ്, ധര്‍മ്മജന്‍, അബു സലീം, ഹരീഷ് കണാരന്‍, ദേവന്‍... ഇവരെല്ലാവരും നന്നായീ. അശോകന്റെ പോലീസ് വേഷം ആണ് എടുത്ത് പറയേണ്ട മറ്റൊരു പ്രകടണം. എന്ത് അനായാസമായിട്ടാണ് അശോകന്‍ ഹ്യൂമര്‍ കൈകാര്യം ചെയ്തത്.

  സുഹൃത്തുക്കളായ സോഹന്‍ സീനുലാല്‍, ജോണീ ആന്റണി, വര്‍ഷ കണ്ണന്‍ ഇവരെയൊക്കെ സക്രീനില്‍ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം. അളകപ്പന്റെ ക്യാമറക്ക് ഫുള്‍ മാര്‍ക്ക്. സംഗീതം നല്‍കിയ ദീപക് ദേവ് നിരാശപ്പെടുത്തി. സിത്താര നല്ലൊരു ഗായികയാണ്. അങ്ങനെ കാണാനാണ് പ്രേക്ഷകര്‍ക്കിഷ്ടം. മൊത്തത്തില്‍ ഈ പടം കൊളളാം. NB ഒറ്റ സീനില്‍ വരുന്ന അനൂപ് മേനോനെ കൊണ്ട് സിദ്ധാന്തം വിളമ്പാന്‍ സമ്മതിക്കാത്ത പിഷാരടിക്ക് എന്റെ വക ഒരു കുതിര പവന്‍. എന്നുമാണ് എം എ നിഷാദ് പറയുന്നത്.

  കഴിഞ്ഞ വര്‍ഷത്തെ വിഷുവിന് മുന്നോടിയായി എത്തിയ പഞ്ചവര്‍ണതത്ത ആയിരുന്നു രമേഷ് പിഷാരടി സംവിധാനം ചെയ്ത കന്നിച്ചിത്രം. ജയറാമിന്റെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചതിന് അന്ന് തന്നെ പിഷാരടിയുടെ സംവിധാനത്തിന് കൈയടി ലഭിച്ചിരുന്നു. മമ്മൂട്ടി ചിത്രത്തിലേക്ക് വരുമ്പോഴും അങ്ങനെ തന്നെയാണെന്നാണ് പ്രേക്ഷകാഭിപ്രായം. കുടുംബത്തോടൊപ്പം പോയി കാണാന്‍ പറ്റിയി കിടിലന്‍ ഫാമിലി എന്റര്‍ടെയിനര്‍ മൂവിയാണെന്നാണ് ഗാനഗന്ധര്‍വ്വനെ കുറിച്ചുള്ള പ്രധാന കമന്റുകള്‍.

  ഈ സിനിമ കൂടി പ്രതീക്ഷിച്ചതിലും വിജയം നേടിയതോടെ ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ അഞ്ചാമത്തെ ഹിറ്റ് സിനിമയായി മാറി. തമിഴിലഭിനയിച്ച പേരന്‍പും തെലുങ്കില്‍ അഭിനയിച്ച യാത്ര എന്നീ സിനിമകളായിരുന്നു ഫെബ്രുവരിയില്‍ ഹിറ്റടിച്ചത്. പിന്നാലെ എത്തിയ മധുരരാജ നൂറ് കോടി ക്ലബ്ബിലെത്തി ബോക്‌സോഫീസിനെ ഞെട്ടിച്ചു. ശേഷം ഉണ്ട എന്ന സിനിമയില്‍ പോലീസ് ഓഫീസറായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. ഇതും നല്ല പ്രതികരണം നേടിയിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയില്‍ അതിഥി വേഷത്തിലെത്തിയും മമ്മൂട്ടി അത്ഭുതപ്പെടുത്തിയിരുന്നു.

  English summary
  MA Nishad Talks About Mammootty's Ganagandarvan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X