twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓണത്തിന് ബംമ്പറടിച്ചത് ഇട്ടിമാണിക്ക്! അതൊന്നും പടത്തിന്റെ കളക്ഷനെ ബാധിക്കില്ലെന്ന് എം എ നിഷാദ്

    |

    ജിബി-ജോജു കൂട്ടുകെട്ടില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ചിത്രം ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യദിനം നല്ല പ്രതികരണം സ്വന്തമാക്കിയതോടെ ഇട്ടിമാണി കാണാന്‍ ജനത്തിരക്കേറി. ഇപ്പോഴിതാ ഇട്ടിമാണിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ എം എ നിഷാദ് സംസാരിച്ചിരിക്കുകയാണ്.

    എം എ നിഷാദ് പറയുന്നതിങ്ങനെ

    ഈ ഓണത്തിന് ബംമ്പറടിച്ചത് ഇട്ടിമാണിക്ക്. പൂര്‍ണ്ണമായും ഒരു മോഹന്‍ലാല്‍ സിനിമ. പലപ്പോഴും പാളി പോകാവുന്ന ഇടങ്ങളിലൊക്കെ മോഹന്‍ലാല്‍ എന്ന നടന്റെ സാന്നിധ്യം കുറച്ചൊന്നുമല്ല ഈ സിനിമയേ രക്ഷിച്ചത്. അത് കൊണ്ട് തന്നെയാണ് ഇത് നൂറ് ശതമാനം ലാല്‍ ചിത്രമാകുന്നത്. അദ്ദേഹത്തിന്റെ ടൈമിംഗും, പരിചയ സമ്പത്തും,അവതരണവും അത് തന്നെയാണ് ഹൈലൈറ്റ്.

    mohanlal-and-ittymaani-made-in-china

    പരസ്യ വാചകത്തില്‍ പറയുന്ന മാസ്സിനേക്കാളും ഇഷ്ടമായത് മനസ്സാണ്. അവസാനത്തെ പതിനഞ്ച് മിനിറ്റ് പടം പ്രേക്ഷകരെ പിടിച്ചിരുത്തും. ഒരു വലിയ സന്ദേശം പൊതു സമൂഹത്തിന് നല്‍കാനും, ചിന്തിപ്പിക്കാനും പുതുമുഖ സംവിധായകര്‍ക്ക് കഴിഞ്ഞു എന്നതില്‍ അവര്‍ക്കഭിമാനിക്കാം. പലപ്പോഴും തൃശ്ശൂര്‍ സ്ലാംഗ് കൈവിട്ട് പോകുന്നത് ഒരു കല്ല് കടിയാണെങ്കിലും, അതൊന്നും പടത്തിന്റെ കളക്ഷനെ ബാധിക്കില്ല.

    ഓണച്ചിത്രങ്ങളില്‍ ഹിറ്റടിച്ച് മോഹന്‍ലാലും കൂട്ടരും!പൃഥ്വിയും നിവിനും മാസ് ആയി,കളക്ഷന്‍ റിപ്പോര്‍ട്ട്ഓണച്ചിത്രങ്ങളില്‍ ഹിറ്റടിച്ച് മോഹന്‍ലാലും കൂട്ടരും!പൃഥ്വിയും നിവിനും മാസ് ആയി,കളക്ഷന്‍ റിപ്പോര്‍ട്ട്

    Recommended Video

    Ittymani Made In China Public Response | FilmiBeat Malayalam

    ഒരുപാട് നാളുകള്‍ക്ക് ശേഷം കെപിഎസി ലളിത ചേച്ചിയുടെ നല്ല പ്രകടനം കാണാന്‍ സാധിച്ചു. രാധികയും, സിദ്ദീക്കും നന്നായി. കൈലാസ് അഭിനയത്തില്‍ ഒരുപാട് മുന്നേറി. കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഈ സിനിമ. ഫാന്‍സുകാര്‍ക്കെത്രമാത്രം തൃപ്തിയുണ്ടാകുമെന്നറിയില്ല. ഒന്നുറപ്പാണ്. ഓണം ബംബര്‍ അടിച്ചിരിക്കുന്നത് ഇട്ടിമാണിക്ക് തന്നെ.

    English summary
    MA Nishad Talks About Mohanlal And Ittymaani Made In China
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X