രജിസ്റ്റര്‍ മാര്യജ് നടന്നത് 30 വര്‍ഷം മുമ്പ്! പിന്നെ രണ്ടാളും രണ്ട് വഴിക്ക് പോയെന്ന് മാലാ പാര്‍വതി

നടി, അവതാരക, സൈക്കോളജിസ്റ്റ് എന്നിങ്ങനെയുള്ള നിലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് മാലാ പാര്‍വതി. പാര്‍വതി അഭിനയിക്കുന്ന സിനിമകളിലെ കഥാപാത്രങ്ങളെല്ലാം വലിയ പ്രധാന്യത്തോടെയായിരുന്നു ആരാധകര്‍ സ്വീകരിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള പാര്‍വതി തന്റെ മുപ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ നടി തന്നെയാണ് വിശേഷം പങ്കുവെച്ചത്.

'30 വര്‍ഷം! കൂട്ടിന്റെ, സന്തോഷത്തിന്റെ, സ്‌നേഹത്തിന്റെ 30 വര്‍ഷം. വര്‍ഷം പോകുന്നതറിയുന്നില്ല. എന്നായിരുന്നു മാലാ പാര്‍വതിയുടെ ഭര്‍ത്താവ് സതീശന്‍ ബാലന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് നില്‍ക്കുന്നൊരു ചിത്രമായിരുന്നു സതീശന്‍ പോസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ ഇതേ പോസ്റ്റ് ഷെയര്‍ ചെയ്ത് മാലാ പാര്‍വതിയും എത്തി.

maala-parvathy

'രജിസ്റ്റര്‍ മാര്യജ് നടന്നത് 30 വര്‍ഷത്തിന് മുമ്പ് ഇതേ ദിവസം. റജിസ്റ്റര്‍ ചെയ്ത് ഞങ്ങള്‍ രണ്ട് വഴിക്ക് പോയി. 1991 ഡിസംബര്‍ 9 വരെ വീണ്ടും കാത്തിരുന്നു കല്യാണത്തിന്. ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനം' എന്നുമാണ് മാലാ പാര്‍വതി പറയുന്നത്. ഇതോടെയാണ് മാലാപാര്‍വതിയുടെ വിവാഹവാര്‍ഷികത്തെ കുറിച്ചുള്ള കാര്യം പുറംലോകം അറിയുന്നത്.

കേരള സര്‍ക്കാരിലെ സി-ഡിഐടിയില്‍ (സീഡിറ്റ്) ജോലി ചെയ്യുകയായിരുന്നു സതീശന്‍. തിരുവനന്തപുരത്തെ ഓള്‍ സെയിന്റ്‌സ് കോളേജില്‍ നിന്ന് പ്രീ-ബിരുദം പൂര്‍ത്തിയാക്കിയ മാലാ പാര്‍വതി യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായിരുന്നു. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് കോളേജ് ഫോര്‍ വുമണില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദം പൂര്‍ത്തിയാക്കി.

Recommended Video

Dulquer Salmaan Faced Privacy Probelms In His Childhood | FilmiBeat Malayalam

maala-parvathy

ഒന്നാം വര്‍ഷത്തില്‍ കോളേജ് യൂണിയന്റെ വൈസ് ചെയര്‍പേഴ്സണായിരുന്നു. രണ്ടാം വര്‍ഷത്തില്‍ കോളേജില്‍ യൂണിയന്‍ ചെയര്‍പേഴ്സണായും സ്പിക് മാകെയുടെ കാമ്പസ് കോര്‍ഡിനേറ്ററായും തിളങ്ങി. അടുത്ത കാലത്ത് തന്റെ കോളേജ് ഓര്‍മ്മകള്‍ പങ്കുവെച്ച് പാര്‍വതി എത്തിയിരുന്നു. ഇത് വലിയ തോതില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു

സൈക്കോളജിയില്‍ എം.എ, എം.ഫില്‍ ,എന്നിവ കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ നിന്നും പൂര്‍ത്തിയാക്കി . തിരുവനന്തപുരത്തെ കേരള ലോ അക്കാദമി ലോ കോളേജില്‍ നിന്നും എല്‍എല്‍ബി പൂര്‍ത്തിയാക്കി. 2007 ലായിരുന്നു മാലാ പാര്‍വതി അഭിനയ രംഗത്തേക്ക് എത്തുന്നത്. ടൈം എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ശേഷം ചെറുതും വലുതുമായ ഒരുപാട് സിനിമകളിലൂടെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറി.

Read more about: maala parvathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X