പെട്ടെന്ന് കല്യാണം കഴിച്ചത് വേറെ കല്യാണം നടക്കാതിരിക്കാനാണ്; ചേച്ചിയ്ക്ക് ഇപ്പോഴും പ്രശ്നമുണ്ടെന്ന് മാല പാർവതി

ഭര്‍ത്താവ് സതീശിനെ കുറിച്ച് എപ്പോഴും വാതോരാതെ സംസാരിക്കുന്ന ആളാണ് നടി മാല പാര്‍വതി. കോളേജില്‍ പഠിക്കുമ്പോള്‍ ഗോസിപ്പുകളിലൂടെ തുടങ്ങിയ ബന്ധം പിന്നീട് രജിസ്റ്റര്‍ മ്യാരേജിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ അന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിനുണ്ടായ പ്രശ്‌നങ്ങള്‍ ഇന്നും കഴിഞ്ഞിട്ടില്ലെന്നാണ് നടി പറയുന്നത്.

തന്റെ ചേച്ചിയ്ക്ക് ഇപ്പോഴും ഭര്‍ത്താവായ സതീശിനെ ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നാണ് മാല പാര്‍വതി പറയുന്നത്. നടി സ്വാസിക വിജയുടെ കൂടെ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു വിവാഹം നടന്നതിനെ പറ്റി നടി വ്യക്തമാക്കിയത്.

വിപ്ലവകരമായൊരു കല്യാണമായിരുന്നു തന്റേതെന്നാണ് മാല പാര്‍വതി പറയുന്നത്

വിപ്ലവകരമായൊരു കല്യാണമായിരുന്നു തന്റേതെന്നാണ് മാല പാര്‍വതി പറയുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്താണ് പ്രണയത്തിലാവുന്നത്. അന്ന് ഫിലിം ഫെസ്റ്റിവല്‍ ഓര്‍ഗനൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തിനൊപ്പം പോകാന്‍ തീരുമാനിച്ചു. അദ്ദേഹം വരാത്തത് കൊണ്ട് യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ സതീശന്‍ എന്നെയും കൊണ്ട് പോയി. ഞങ്ങളെ ഒന്നിച്ച് കണ്ടുവെന്ന കഥയാണ് പിന്നീട് വിവാഹം വരെ എത്തിയതെന്നാണ് നടി പറയുന്നത്.

എന്നെയും സതീഷിനെയും ഒരുമിച്ചു കണ്ടുവെന്ന് പറഞ്ഞ് കഥകള്‍ ഇറങ്ങി

അന്ന് എസ് എഫ് ഐ യുടെ ഒരു ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ എന്നെയും സതീഷിനെയും ഒരുമിച്ചു കണ്ടുവെന്ന് പറഞ്ഞ് കഥകള്‍ ഇറങ്ങി. വിവരം വീട്ടിലറിഞ്ഞതോടെ എന്നെ പൂട്ടിയിട്ട അവസ്ഥയിലേക്ക് എത്തി. അന്നേരമാണ് ഞാന്‍ സതീശിനെ വിളിച്ച് എന്നെ കല്യാണം കഴിക്കുമോന്ന് ചോദിക്കുന്നത്. ഇതൊക്കെ ഒരു രാഷ്ട്രീയമാണ് നടന്് കൊണ്ടിരിക്കുന്നത്. കുറച്ച് ദിവസം കഴിയുമ്പോഴും നില്‍ക്കുമെന്നൊക്കെ പറഞ്ഞു.

കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ അത് സതീഷിനെയാവുമെന്ന് ഞാനും തീരുമാനിച്ചു

എന്റെ വീട്ടില്‍ കല്യാണാലോചന നടക്കാനും തുടങ്ങി. ഇതോടെ കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ അത് സതീഷിനെയാവുമെന്ന് ഞാനും തീരുമാനിച്ചു. പുള്ളി മാക്‌സിമം അതില്‍ നിന്നും ഒഴിവാകാന്‍ ശ്രമിച്ചു. ആ സമയത്താണ് സതീശിന്റെ ചേട്ടന്റെ കല്യാണം. ഞാനും സുഹൃത്തുക്കളുടെ കൂടെ പോയി.

ചെറിയ വീടായത് കൊണ്ട് തന്റെ വീട് കണ്ടാല്‍ നീ എന്നെ ഉപേക്ഷിക്കുമെന്ന് സതീശ് പറഞ്ഞിരുന്നു. വീട്ടിലെത്തി, എന്നെ കണ്ടപ്പോള്‍ സതീശിന്റെ ചേച്ചി ചോദിച്ചു, 'മക്കളേ നിന്നെ പോലെയുള്ള കൂട്ടുകാരൊക്കെ സതീശിനുണ്ടോ. സഞ്ചിയും തൂക്കി നടക്കുന്ന കുറേയെണ്ണങ്ങളെ മാത്രമല്ലേ ഞാന്‍ കണ്ടിട്ടുള്ളൂ.. നീ ആരാ' എന്നൊക്കെ ചോദിച്ചു.

വേണമെങ്കില്‍ എന്നെ പറ്റിക്കാനോ കളിപ്പിക്കാനോ പുള്ളിയ്ക്ക് സാധിക്കുമായിരുന്നു

ഇതോടെ ഞാന്‍ ചേച്ചിയോട് എനിക്ക് സതീശിനെ ഭയങ്കര ഇഷ്ടമാണ്, പക്ഷെ എന്നെ ഇഷ്ടമല്ലെന്നാണ് പുള്ളി പറയുന്നതെന്ന് പറഞ്ഞു. അതെന്താ, എങ്കില്‍ അവന്‍ വരട്ടെ. ചോദിക്കാമെന്നായി ചേച്ചി. സത്യം പറഞ്ഞാല്‍ അതിന് ശേഷമാണ് സതീശ് എന്റെ ബന്ധത്തെ സീരിയസ് ആയി കണ്ടത്.

അതിന് ശേഷം കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞു. വേണമെങ്കില്‍ എന്നെ പറ്റിക്കാനോ കളിപ്പിക്കാനോ ഒക്കെ പുള്ളിയ്ക്ക് സാധിക്കുമായിരുന്നു. പക്ഷേ എന്നെ ഒഴിവാക്കാനാണ് നോക്കിയത്. അതെനിക്ക് കൂടുതല്‍ ഇഷ്ടം ഉണ്ടാക്കി കൊടുത്തു. ബഹുമാനിക്കേണ്ട ക്വാളിറ്റിയാണത്.

 രജിസ്റ്റര്‍ വിവാഹത്തിന് സതീശിനെ സമ്മതിപ്പിച്ചത് ബുദ്ധമുട്ടിയാണ്

രജിസ്റ്റര്‍ വിവാഹത്തിന് സതീശിനെ സമ്മതിപ്പിച്ചത് ബുദ്ധമുട്ടിയാണ്. പിന്നെ എനിക്ക് വേറെ കല്യാണം നടക്കാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. പക്ഷേ തന്റെ വീട്ടില്‍ വലിയ പ്രശ്‌നമായിരുന്നു. എന്റെ ചേച്ചിയ്ക്ക് തീരെ ഈ വിവാഹത്തോട് യോജിപ്പ് ഇല്ലായിരുന്നു. ഇപ്പോഴും ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ചേച്ചിയ്ക്ക് അതിനോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അച്ഛനും അമ്മയും മരിച്ച് കഴിഞ്ഞതിന് ശേഷം ആ പ്രശ്‌നം ഭീകരമായി തന്നെ തിരികെ വന്നു.

 അച്ഛനും അമ്മയ്ക്കുമൊക്കെ പിന്നീട് കുഴപ്പമൊന്നും ഇല്ലാതെയായി

അച്ഛനും അമ്മയ്ക്കുമൊക്കെ പിന്നീട് കുഴപ്പമൊന്നും ഇല്ലാതെയായി. അവസാന കാലങ്ങളില്‍ അച്ഛന് സതീശിനെ ഭയങ്കര ഇഷ്ടമായിരുന്നു. മകനെ പോലെയാണ് എന്നാണ് പറഞ്ഞിരുന്നത്. സതീശിനെ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഞാനെന്ന കലാകാരിയെയും എന്റെ ജോലിയെയുമൊക്കെ നൂറ് ശതമാനം ബഹുമാനത്തോടെ കാണുന്ന ആളാണ് സതീശ്. എന്റെ അച്ഛനെ പോലെ തന്നെയാണ് ഭര്‍ത്താവുമെന്ന് ഉറപ്പിച്ച് പറയാമെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: maala parvathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X