നയന്‍താരയ്ക്ക് അന്ന് മേക്കപ്പ് ഇട്ട് കൊടുത്തിട്ടുണ്ട്! വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പരിചയത്തെ പറ്റി മാല പാർവതി

അമ്മ വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ തന്റേതായൊരു സ്ഥാനം നേടിയെടുത്ത നടിയാണ് മാല പാര്‍വതി. അടുത്ത കാലത്തായി നടി അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികവുറ്റതായിരുന്നു. ഏറ്റവുമൊടുവില്‍ നയന്‍താരയ്‌ക്കൊപ്പം തമിഴ് സിനിമയിലും മാല പാര്‍വതി അഭിനയിച്ചിരിക്കുകയാണ്.

നയന്‍താര നായികയായിട്ടെത്തിയ അന്നപൂര്‍ണി എന്ന ചിത്രത്തിലായിരുന്നു മാല പാര്‍വതിയും അഭിനയിച്ചത്. ഇതിനിടെ നയന്‍താരയ്ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചും മുന്‍പ് നടിയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ പറ്റിയും പറയുകയാണ് നടിയിപ്പോള്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാല പാര്‍വതി.

malaparvathy

സത്യം പറഞ്ഞാല്‍ നയന്‍താരയ്‌ക്കൊപ്പം അന്നപൂര്‍മിയില്‍ അഭിനയിച്ചത് എനിക്കൊരു ഫാന്‍ ഗേള്‍ മൊമെന്റ് ആയിരുന്നു. എവിടെ നിന്ന് വന്ന കുട്ടിയാണ്. ഇപ്പോള്‍ എവിടെ വന്നു നില്‍ക്കുന്നു എന്നത് ശരിക്കും അത്ഭുതകരമായ കാര്യമാണ്. മുന്‍പ് നയന്‍താരയുടെ തന്നെ 'കണക്ട്' എന്ന ചിത്രത്തില്‍ ഞാനും അഭിനയിച്ചിരുന്നു. എന്നാല്‍ അന്ന് ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ സീനുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അന്നപൂര്‍ണിയിലൂട അത് സംഭവിച്ചിരിക്കുകയാണ്.

നയന്‍താരയെ കുറിച്ച് പറയുമ്പോള്‍ എനിക്കോര്‍മ്മ വരുന്ന പഴയൊരു കാലം കൂടിയുണ്ടെന്നും മാല പാര്‍വതി വ്യക്തമാക്കി. 'മുന്‍പ് ഞാനൊരു ചാനലില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് മേക്കപ്പ് റൂമിന്റെ ഇന്‍ ചാര്‍ജും എനിക്ക് കിട്ടാറുണ്ട്. എല്ലാവരെയും അണിയിച്ചൊരുക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് പലര്‍ക്കും മേക്കപ്പ് ഇട്ടു കൊടുത്തിട്ടുണ്ട്.

അങ്ങനൊരു ദിവസം ഡയാന മറിയം കുര്യന്‍ എന്ന പെണ്‍കുട്ടിയ്ക്കും മേക്കപ്പ് ചെയ്തിരുന്നു. ചമയം എന്ന ഷോ ചെയ്യാന്‍ വന്നപ്പോഴാണ് നയന്‍താരയ്ക്ക് ഞാന്‍ മേക്കപ്പ് ഇട്ടു കൊടുത്തത്. അന്ന് കാഷ്വലായി കുറച്ചൊക്കെ സംസാരിച്ചിരുന്നു. ആ സമയത്ത് തന്നെ സത്യന്‍ അന്തിക്കാട് സാറിന്റെയും ലെനിന്‍ സാറിന്റെ സിനിമയിലേക്കുള്ള അവസരം അവള്‍ക്ക് കിട്ടിയിരുന്നു.

malaparvathy

മോള്‍ക്ക് ഇങ്ങനെ രണ്ട് സിനിമകള്‍ വന്നിട്ടുണ്ടെന്നും ഏത് തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് അന്ന് നയന്‍താരയുടെ അമ്മയും അച്ഛനും എന്നോട് ചോദിച്ചിരുന്നു. സത്യന്‍ സാറിന്റെ സിനിമ എടുത്തോളൂ എന്നാണ് അന്ന് ഞാനൊരു സജഷനായി പറഞ്ഞിരുന്നത്. ഇപ്പോഴും അക്കാര്യങ്ങളെല്ലാം ഓര്‍മയുള്ളത് കൊണ്ടാണോ എന്നറിയില്ല, അന്നപൂര്‍ണിയുടെ സെറ്റില്‍ വച്ച് എനിക്ക് നയന്‍താരയുടെ ഭാഗത്ത് നിന്നുണ്ടായ വാംവെല്‍കം വളരെ നന്നായി അനുഭവിക്കാന്‍ കഴിഞ്ഞുവെന്ന് മാല പാര്‍വതി പറയുന്നു.

ഞാന്‍ വെജിറ്റേറിയനാണെന്ന് പറഞ്ഞ്, അവരുടെ വീട്ടില്‍ നിന്നുണ്ടാക്കി കൊണ്ടു വന്ന ഉച്ചഭക്ഷണം കൊടുത്തു വിട്ടിരുന്നു. വളരെ ഡൗണ്‍ ടു എര്‍ത്ത് ആയിട്ടുള്ള, എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന ആളാണ് നയന്‍താരയെന്നാണ് നടി പറയുന്നത്. നയന്‍താരയ്ക്ക് തന്റെ വാല്യു അറിയാം. അതുകൊണ്ട് തന്നെ എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യുന്നു. അപ്പോഴും, തലയില്‍ കയറി നിരങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

സീക്രട്ട് ഹോം ആണ് മാല പാര്‍വതി അഭിനയിച്ച പുതിയ സിനിമ. അഭയ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ രണ്ട് ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത് ശിവദയും അപര്‍ണ ദാസുമാണ്. വിമലാമ്മ എന്ന നെഗറ്റീവ് ഷേഡുള്ള റോളിലാണ് താന്‍ അഭിനയിക്കുന്നതെന്നും സിനിമ ആളുകള്‍ കണ്ടു വരുന്നതേയുള്ളൂ അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്നും നടി വ്യക്തമാക്കി.

More from Filmibeat

Read more about: maala parvathi nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X