ബിസിനസ്സില്‍ പണം മുടക്കി അപ്രതീക്ഷിതമായി എല്ലാം നശിച്ചവര്‍! എഴുത്തുമായി നടി മാല പാര്‍വതി
കൊവിഡ് കാലം വന്നപ്പോള്‍ ഏറ്റവുമധികം ബാധിച്ചത് കലാമേഖലയിലുള്ളവരെയാണെന്ന് പറയാം. അതുപോലെ പുതിയ ബിസിനസില്‍ പണം മുടക്കി പ്രതീക്ഷിക്കാതെ എല്ലാം നശിച്ചവര്‍ നിരവധിയാണ്. ജീവിതം വഴിമുട്ടിയ തട്ടുകടക്കാര്‍ വരെയുണ്ടായിരുന്നു. അങ്ങനെ പാതിവഴിയില്‍ വീണ് പോയവരെ പറ്റി ഒത്തിരി കഥകള്‍ കേട്ടിട്ടുണ്ടാവാം.
ഇപ്പോഴിതാ സഹജീവിയോടുള്ള കരുതലിനെ കുറിച്ച് സംസാരിക്കുന്ന നാടകത്തെ പറ്റി പറയുകയാണ് നടി മാല പാര്‍വതി. ജീവിതത്തില്‍ നമ്മള്‍ കണ്ട എത്രയോ പേരുടെ മുഖം മനസ്സിലൂടെ കടന്ന് പോയെന്നും അതിലെ ഓരോ നിമിഷങ്ങളും മനസില്‍ നിന്നും മായുന്നില്ലെന്നുമാണ് സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പിലൂടെ നടി പങ്കുവെച്ചരിക്കുന്നത്.

പറന്ന് പോകുന്ന പക്ഷിക്കും, ചുറ്റുമുള്ള മനുഷ്യര്‍ക്കും ഭക്ഷണം കൊടുക്കാനാഗ്രഹിക്കുന്ന, അതും നല്ല സ്വാദുള്ള ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ ഇഷ്ടമുള്ള രണ്ട് പേരാണ് മാമോവും മാളുവും. ആ ഇഷ്ടം അവര്‍, ജീവിക്കാന്‍ ഒരു വഴിയാക്കി, മാറ്റാന്‍ തീരുമാനിക്കുന്നു. അങ്ങനെ അങ്ങനെ അവര്‍, ഒരു കുഞ്ഞു കഫേ തുടങ്ങാന്‍ തീരുമാനിക്കുന്നു. ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവില്ലാത്ത ഒരു പേരാണ് അവരുടെ സ്വപ്ന കഫേക്ക് ഇടാന്‍ അവര്‍ക്ക് വേണ്ടത്.
ഭക്ഷണം കഴിക്കാനും, കല ചെയ്യാനും, അവതരിപ്പിക്കാനും പറ്റുന്ന ആ ഇടത്തിന് അവര്‍ 'പാപ്പിസോറ' എന്ന് പേരിട്ടു. ആ സ്വപ്നതുല്യമായ ഇടം അവര്‍ നിര്‍മ്മിച്ചതാകട്ടെ ഒരു മര മുകളില്‍. ചില്ലകള്‍ക്കിടയില്‍ കൂടാരങ്ങളില്‍ ഭക്ഷണവും, ശിഖരങ്ങള്‍ക്ക് നടുവില്‍ സ്റ്റേജും, പൊത്തുകളില്‍ ബാത്ത് റൂമും.. എന്ന് വേണ്ട. എല്ലാ സൗകര്യവും. വരുന്നവര്‍ക്ക്, മരത്തിന്റെ കൂടാരത്തില്‍ കയറാന്‍ ഏണിയും. അവര്‍ ഒരുക്കി വച്ചു.
ഒരുക്കങ്ങളെല്ലാം മാമോവും മാളുവും തകൃതിയില്‍ ചെയ്തു. ആ സ്വപ്നങ്ങള്‍ ഒരുക്കുന്നതിന് മലമുകള്‍ കയറുന്ന ആയാസമുണ്ടായിരുന്നെങ്കിലും, അതിന് മുകളിലെത്തിയാല്‍ അവര്‍ കാണാന്‍ പോകുന്ന നക്ഷത്രങ്ങള്‍ അവര്‍ക്ക് ഊര്‍ജ്ജം നല്‍കി.
അങ്ങനെ ഉദ്ഘാടന ദിവസം വന്നെത്തി. പ്രതീക്ഷിക്കാത്ത ജനമാണ് അന്ന് അവിടെ വന്നത്. ചായ കൊടുത്തും, കാപ്പി കൊടുത്തും, വൃത്തിയാക്കിയും ഓടി നടന്നിരുന്ന മാമോ പാതിയില്‍ വീണു പോയി. മാളു അവനെ ഉണര്‍ത്താന്‍ നോക്കുന്നുണ്ട്, സമാധാനിപ്പിക്കാനും. ''നമുക്ക് പറ്റും', ഇല്ലെങ്കില്‍ നമുക്ക് വീണ്ടും തുടങ്ങാം എന്നൊക്കെ.. ആ ഉണര്‍ത്താനുള്ള ശ്രമത്തിനിടയില്‍ മാളു കാണികളോടും പറയുന്നുണ്ട്.. 'ഞങ്ങളെ പോലെ ഒരുപാട് പേരുണ്ട്. പാതിയില്‍ വീണ് പോകുന്നവര്‍. നിങ്ങള്‍ ഞങ്ങളെയും ഓര്‍ക്കണേ.. ചേര്‍ത്ത് പിടിക്കണേ' എന്ന്..

Itfok ല്‍ തൃശൂര്‍ ടൗണ്‍ ഹോളില്‍ നടന്ന നാടകം കണ്ണും മനസ്സും നിറച്ചു. പ്രധാന വേഷം ചെയ്ത മാമോവിന്റെയും, മാളുവിന്റയും പ്രകടനം മനസ്സില്‍ നിന്ന് മായില്ല.
അലിയാര്‍ അലി സംവിധാനം ചെയ്ത @Pappisora എന്ന നാടകം 25 വേദികള്‍ പിന്നിട്ടു., 25 വേദികളിലും വ്യത്യസ്ത ക്ലൈമാക്‌സുകള്‍ ആയിരുന്നു എന്നാണ് ഈ നാടകത്തിന്റെ ആരാധകര്‍ പറഞ്ഞത്. ഇന്നത്തെ അവതരണത്തിന് ക്ലൈമാക്‌സ് ഉണ്ടായിരുന്നില്ല. ക്ലൈമാക്‌സ് സംഭവിച്ചത് കാണിയുടെ ഹൃദയത്തിലാണ്.
സഹജീവിയോടുള്ള കരുതലിനെ കുറിച്ച് നാടകം സംസാരിച്ചപ്പോള്‍.. ജീവിതത്തില്‍ നമ്മള്‍ കണ്ട എത്രയോ പേരുടെ മുഖം മനസ്സിലൂടെ കടന്ന് പോയി! കടന്ന് പോകുന്നു! കോവിഡ് കാലം വരുമെന്നറിയാതെ.. ബിസിനസ്സില്‍ പണം മുടക്കി.. അപ്രതീക്ഷിതമായി എല്ലാം നശിച്ചവര്‍ ! അങ്ങനെ തകര്‍ന്ന് പോയവര്‍ തൊട്ട്.. ഹൈവേയും മെട്രോയും ഒക്കെ വരുമ്പോള്‍ ജീവിതം വഴിമുട്ടുന്ന തട്ടുകടക്കാര്‍ വരെ..!
നന്ദി പാപ്പിസോറ!


Click it and Unblock the Notifications











