ടൊവിനോയുടെ മാസ് മാത്രമല്ല, ആഗസ്റ്റ് സിനിമയുടെ സന്മനസാണ് തീവണ്ടിയുടെ വിജയം! മാലാപാര്‍വ്വതി പറയുന്നു..

ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് തീവണ്ടി. ഫെല്ലിനി ടിപി സംവിധാനം ചെയ്ത് ചിത്രം ആഗസ്റ്റ് സിനിമാസാണ് നിര്‍മ്മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പ്രേക്ഷകപ്രീതി നേടി വിജയത്തിലേക്കുള്ള യാത്രയിലാണ്.

സിനിമയുടെ വിജയത്തിന് പിന്നില്‍ മറ്റൊരു ചെറിയ കാര്യം കൂടിയുണ്ടെന്ന് നടി മാലപാര്‍വ്വതി പറഞ്ഞിരിക്കുകയാണ്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയ പുതുമുഖ താരമാണ് സുമേഷ്. അടുത്തിടെ ഒരു അപകടത്തില്‍പ്പെട്ട സുമേഷ് അതിതീവ്രമായ നിലയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. സുമേഷിന് പൂര്‍ണ പിന്തുണയുമായി ആഗസ്റ്റ് സിനിമയും രംഗത്തുണ്ട്. നടിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് നിര്‍മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസിന്റെ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് തന്നെ അനുഗ്രഹമായി മാറുന്നതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

maala-parvathy

മാലപാര്‍വ്വതിയുടെ വാക്കുകളിലേക്ക്..

സുമേഷിനെ നാളെ റൂമിലേക്ക് മാറ്റും എന്നാണ് അറിഞ്ഞത്. സുമേഷിന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ശങ്കര്‍ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന ചിത്രത്തില്‍ അഭിനയിക്കാന്‍ കിട്ടിയ അവസരം. ആ ചിത്രം പുറത്ത് വന്നാല്‍ അവന് ഒരു പുതിയ ജീവിതം തന്നെയാണ് കിട്ടാന്‍ പോകുന്നത് എന്ന് ഞങ്ങളൊക്കെ വിശ്വസിക്കുന്നു. ഇപ്പോള്‍ പക്ഷേ അതിനും എത്രയോ മുകളിലാണ് പതിനെട്ടാം പടി ടീമും ആഗസ്റ്റ് സിനിമയും സുമേഷിന് വേണ്ടി ചെയ്യുന്നത്.

ഗുരുതരാവസ്ഥയില്‍ അവന്‍ ICU വില്‍ കിടന്നപ്പോള്‍ അവര്‍ അവന് കാവലായി. അവന്റെ എല്ലാ ആവശ്യത്തിനും അവര്‍ അവനോടൊപ്പം നില്‍ക്കുന്നുണ്ട്. 88 പുതുമുഖങ്ങള്‍ ആണ് ആ ചിത്രത്തില്‍ അഭിനയിക്കുന്നത്. പതിനെട്ടാം പടി എന്ന ചിത്രം, സിനിമയ്ക്ക് കൊടുക്കുന്നത് പുതു മുഖങ്ങളെ മാത്രമല്ല, ഒരു പുതു സംസ്‌ക്കാരം കൂടിയാണ്. അതില്‍ അഭിനയിക്കുന്നവരും അതിന്റെ പിന്നണി പ്രവര്‍ത്തകരും സംവിധായകനും പ്രൊഡ്യൂസര്‍സും.. സുമേഷിന്റെ കൂടെ കട്ടയ്ക്ക് നിന്നു. പറയാതെ വയ്യ. തീവണ്ടി എന്ന ചിത്രം വിജയിക്കുന്നതില്‍ എനിക്ക് ഒരു പാട് സന്തോഷവും ഉണ്ട്. കാരണം ആഗസ്റ്റ് സിനിമ ഇപ്പോള്‍ ചെയ്യുന്ന സന്മനസ്സിന് കിട്ടുന്ന പ്രത്യുപകാരമാവാം ഈ വിജയം! പാവപ്പെട്ട സുമേഷിനെ പോലുള്ളവര്‍ക്ക് ഒരു താങ്ങാവുന്ന ഈ സുമനസ്സുകള്‍ക്ക് ഒരു വലിയ നമസ്‌ക്കാരം..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X