മടുത്ത് പോയിട്ടുണ്ടാകും എന്നറിയാം! ഇനി വരാതിരിക്കരുത്! അൻസിബയോട് മാല പാർവതി പറഞ്ഞത്?
അമ്മയുടെ നേതൃനിരയിലേക്ക് ഇനി താനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അന്‍സിബ ഹസന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. നിമിഷനേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലായിരുന്നു. ഇങ്ങനെയൊരു തീരുമാനത്തില്‍ നിന്നും പിന്‍മാറണം. നിലപാടുകളില്‍ വ്യക്തതയുള്ള, ആര്‍ജ്ജവത്തോടെ അത് പ്രകടിപ്പിക്കുന്നവരാണ് നേതൃനിരയിലേക്ക് വരേണ്ടത്. അമ്മ സംഘടനയില്‍ അല്ലെങ്കില്‍ പൊതുരംഗത്തേക്ക് അന്‍സിബ വരണമെന്ന് മാല പാര്‍വതി പറയുന്നു. തുടക്കം മുതലേ അന്‍സിബയെ പിന്തുണയ്ക്കുന്നുണ്ടായിരുന്നു മാല പാര്‍വതി. തെളിവ് സഹിതമായി അന്‍സിബ സംസാരിച്ചപ്പോള്‍ ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പിന്‍ഡ്രോപ് സൈലന്‍സായിരുന്നു അന്‍സിബ സംസാരിച്ചപ്പോള്‍ അവിടെ എന്നും മാല പാര്‍വതി പറഞ്ഞിരുന്നു.
ഇപ്പോഴിതാ അന്‍സിബയെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് മാല പാര്‍വതി. പ്രിയപ്പെട്ട അൻസിബ, അൻസിബ ഇൻസ്റ്റയിൽ ഷെയർ ചെയ്ത കത്ത് കണ്ടു. പത്ത് മാസം നേരിട്ട അവഗണനകൾ, അപവാദ പ്രചരണങ്ങൾ, മനോവീര്യം തകർക്കാനുള്ള ഗൂഢാലോചനകൾ എല്ലാം നേരിട്ട് ,തല കുനിക്കാതെ, കണ്ണ് താഴ്ത്താതെ ആർജ്ജവത്തോടെ വാദിച്ച് ജയിച്ച ദിവസമായിരുന്നു ഇന്നലെ. അങ്ങനെ ഒരു ദിവസത്തിന് ശേഷം ഇനി ഒരു അധികാര സ്ഥാനവും വേണ്ട എന്ന് തോന്നുന്നത് സ്വാഭാവികമാണ്.

മടുത്ത് പോയിട്ടുണ്ടാകും എന്നറിയാം. പക്ഷേ അൻസിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണം. അമ്മ സംഘടനയിൽ അല്ലെങ്കിൽ പൊതുരംഗത്ത്. ബിക്കോസ് യൂ ആർ എ ബോൺ ലീഡർ. സമയമെടുത്തോളു. അടുത്ത തവണ ഇല്ലെങ്കിൽ വേണ്ട. പക്ഷേ വരാതിരിക്കരുത്. കാരണം ലക്ഷത്തിൽ ഒരാളാണ്. അപൂർവ്വ സിദ്ധിയുണ്ട്. നയിക്കണം. വേട്ടയാടപ്പെടും. തളരരുത്. ഇപ്പോൾ പോലും സൈബർ ആക്രമണങ്ങൾ അടക്കം ഇനിയും അഴിച്ച് വിടാം. കാരണം പലർക്കും മുറിഞ്ഞിട്ടുണ്ട്. പക്ഷേ അൻസിബ ഇന്നൊരു പ്രതീക്ഷയാണ്.
കേരളം അൻസിബയെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കാരണം വലിയ ആക്ഷേപങ്ങളെ, നിഷ്കളങ്കമായ ചോദ്യങ്ങൾ ചോദിച്ച് തകർത്ത് കളയാനുള്ള ഇച്ഛാശക്തി. അത് ഒരു സാധാരണ വ്യക്തിയിൽ കാണാത്ത കഴിവാണ്. തെളിഞ്ഞ ബുദ്ധിയുടെ പ്രതിഫലനമാണ്. അസാധാരണമായ എന്തോ ഒന്ന് അൻസിബയിലുണ്ട്. അത് നാടിൻ്റെ നന്മയ്ക്കായി വിനിയോഗിക്കണം. മടുത്ത് പോകണ്ട. ധൈര്യമായിട്ടിരിക്കു. ഈ മണ്ണ് ചതിക്കില്ല. ശക്തമായി മുന്നോട്ട് നടക്കണം എന്നുമായിരുന്നു കുറിപ്പ്.
അൻസിബയെ ഇഷ്ടപ്പെടുന്നവരും എതിർക്കുന്നവരും ഒരുപോലെ സമ്മതിക്കേണ്ട ഒരു കാര്യമുണ്ട്- സമ്മർദ്ദങ്ങൾക്ക് മുന്നിൽ തലകുനിക്കാത്ത ധൈര്യം. പത്ത് മാസത്തോളം വ്യക്തിഹത്യകളും അപവാദങ്ങളും ഒറ്റപ്പെടുത്തലുകളും നേരിട്ടിട്ടും, സ്വന്തം നിലപാടിൽ ഉറച്ചുനിന്ന് പോരാടിയ ഒരാളാണ് അൻസിബ. അധികാര സ്ഥാനങ്ങൾ നേടുന്നത് വലിയ കാര്യമല്ല, പക്ഷേ അധികാരത്തിന് വേണ്ടി ആത്മാഭിമാനം പണയം വയ്ക്കാതിരിക്കുക വലിയ കാര്യമാണ്. ഇന്ന് ഒരു സ്ഥാനം വേണ്ടെന്ന് പറയാനുള്ള അവകാശം അൻസിബ നേടിയെടുത്തത് പോരാടി ജയിച്ചതുകൊണ്ടാണ്. അതുകൊണ്ട് ഈ തീരുമാനം ബഹുമാനിക്കപ്പെടേണ്ടതാണ്.
പക്ഷേ ഒരു കാര്യം കൂടി പറയണം. തെളിഞ്ഞ ബുദ്ധിയും വ്യക്തതയുള്ള ചോദ്യങ്ങളും സത്യത്തിനുവേണ്ടി നിലകൊള്ളാനുള്ള ആർജവവും ഉള്ള ആളുകൾ പൊതുരംഗത്ത് നിന്ന് മാറിനിൽക്കാൻ പാടില്ല. കാരണം അത്തരം ആളുകൾ അപൂർവമാണ്. വേട്ടയാടലുകൾ ഇനിയും ഉണ്ടാകും. സൈബർ ആക്രമണങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും തുടരും. കാരണം സത്യം ചോദ്യം ചെയ്യുന്നവരെ എപ്പോഴും ചിലർ ഭയപ്പെടും. എന്നാൽ അതൊന്നും മുന്നോട്ടുള്ള യാത്ര തടയാൻ അനുവദിക്കരുത്. അൻസിബ ഒരു വ്യക്തി മാത്രമല്ല, അനീതിക്കെതിരെ ശബ്ദമുയർത്താൻ മടിക്കുന്ന പലർക്കും ഒരു പ്രചോദനമാണ്. അതുകൊണ്ട് വിശ്രമിക്കാം, സമയം എടുക്കാം, പക്ഷേ പൊതുരംഗത്ത് നിന്ന് പിന്മാറരുത്. ധൈര്യമായി മുന്നോട്ട് പോകൂ. പോരാടാൻ അറിയുന്നവരെ ചരിത്രം ഒരിക്കലും മറക്കാറില്ല തുടങ്ങിയ കമന്റുകളായിരുന്നു പോസ്റ്റിന് താഴെ വന്നത്.


Click it and Unblock the Notifications