ചെമ്പന്‍ വിനോദും ലിജോയും മാത്രമല്ല അഭിമാനിക്കാന്‍ ഒരാള്‍ കൂടിയുണ്ട്! പരിചയപ്പെടുത്തി മാലാപാര്‍വ്വതി!

ഗോവ അന്തരാഷ്ട്ര ചലച്ചിത്ര മേളയിലെത്തിയ മലയാളികള്‍ക്ക് നേരെ അധിഷേപം ഉണ്ടായിരുന്നു. മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച നടനായി ചെമ്പന്‍ വിനോദും തിരഞ്ഞടുക്കപ്പെട്ടതോടെ മലയാളികള്‍ക്കും അഭിമാനിക്കാനുള്ള നിമിഷമായിരുന്നു. ഈ മ യൗ എന്ന സിനിമയിലൂടെയായിരുന്നു ഇരുവര്‍ക്കും പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ ഇവര്‍ക്കൊപ്പം ആഘോഷിക്കപ്പെടേണ്ട മറ്റൊരു പേര് കൂടിയുണ്ട്. നടി മാലാപാര്‍വ്വതിയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ചൂണ്ടി കാണിച്ച് എത്തിയിരിക്കുന്നത്.

മാലാപാര്‍വ്വതിയുടെ വാക്കുകളിലേക്ക്..

IFFlയില്‍ ലിജോ ജോസ് പല്ലിശ്ശേരിക്കും ചെമ്പന്‍ വിനോദിനും ലഭിച്ച അംഗീകാരത്തിന്റെ ആഹ്ലാദത്തിലാണ് എല്ലാവരും എന്നറിയാം. ആ സന്തോഷത്തോടൊപ്പം തന്നെ ചേര്‍ത്ത് വെയ്‌ക്കേണ്ട അല്ലെങ്കില്‍ ആഘോഷിക്കപ്പെടേണ്ട ഒരു പേര് കൂടി ഉണ്ട്. Christo Tomy. ഇന്ത്യയിലെ ഏറ്റവും വലിയ തിരക്കഥാ രചനാ മല്‍സരത്തില്‍ വിജയിയായ ക്രിസ്റ്റോയക്ക് അംഗീകാരങ്ങള്‍ ലഭിക്കുന്നത് ആദ്യമല്ല. കന്യക എന്ന ഷോര്‍ട്ട് ഫിലിമിന് 2014-ലെ best debut film നുള്ള നാഷണല്‍ അവാര്‍ഡ് ആണ് ലഭിച്ചതെങ്കില്‍ 2016ല്‍ ക്രിസ്റ്റോ സംവിധാനം ചെയ്ത കാമുകി എന്ന ഷോര്‍ട്ട് ഫിലിമിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌ക്കാരം ആണ് ലഭിച്ചത്. ലോകത്തെ പ്രധാന ഫിലിം ഫെസ്റ്റിവലുകളിലൊക്കെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു.

maala-parvathi

എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അംഗീകാരവും നമുക്ക് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. Cinestaan India's Storytellers Contest തിരക്കഥകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ്. Anjum Rajabali (chairperson), Aamir Khan, Raju Hirani, Juhi Chaturvedi എന്നിവരായിരുന്നു ജൂറി. 25 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയ ക്രിസ്റ്റോയ്ക്ക് ലഭിച്ചത്.3700 സ്‌ക്രിപ്റ്റുകളില്‍ നിന്നാണ് 8 പേര്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയത്.ആ 8 പേരില്‍ നിന്നുമാണ് ക്രിസ്റ്റോ ഒന്നാമത് എത്തിയത്. വലിയ അംഗീകാരം തന്നെയാണ്.

ക്രിസ്റ്റോ സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സിനിമ പഠിച്ചത്. വിനു ജനാര്‍ദ്ദനന്‍ പറഞ്ഞിട്ടാണ് 2016ല്‍ കാമുകി കാന്നുന്നത്. അന്ന് ഫാന്‍ ആയതാ. കണ്ടിട്ടില്ലാത്തവര്‍ കാണണം. ലിങ്ക് ചുവടേ ചേര്‍ക്കുന്നു. അഭിനന്ദനങ്ങള്‍ ക്രിസ്റ്റോ ടോമി. സിനിമയുടെ ഭാവി നിങ്ങളെ പോലെ ഉള്ളവരില്‍ സുരക്ഷിതം എന്ന് നിങ്ങള്‍ വീണ്ടും വീണ്ടും അടിവരയിടുന്നു. എല്ലാവിധ ആശംസകളും. എന്നുമാണ് മാലാപാര്‍വ്വതി പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X