വലിയ പടങ്ങളുടെ ഇടയില്‍ ഇത് മുങ്ങി പോകരുത്! രജിഷ വിജയന്റെ സിനിമയെ കുറിച്ച് നടി മാലാ പാര്‍വതി

ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ഫൈനല്‍സ്. രജിഷ വിജയന്‍ നായികയായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രം സ്പോര്‍ട്സ് ഡ്രാമയായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സൈക്ലിസ്റ്റായ ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. പിആര്‍ അരുണ്‍ ആണ് സംവിധാനം. സുരാജ് വെഞ്ഞാറമൂട്, നിരഞ്ജന്‍ മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് താരങ്ങള്‍.

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സ്, ഹെവന്‍ലി മൂവീസ് എന്നീ ബാനറുകളില്‍ നടന്‍ മണിയന്‍പിള്ള രാജുവും പി രാജീവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മേഡ് ഇന്‍ ചൈനയ്ക്കും പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേയ്ക്കുമൊപ്പമായിരുന്നു ഫൈനല്‍സും തിയറ്ററുകളിലേക്ക് എത്തിയത്. മുന്‍നിര താരങ്ങളുടെ സിനിമള്‍ക്കൊപ്പം ഫൈനല്‍സ് മുങ്ങി പോയിരിക്കുകയാണ്. എന്നാല്‍ ഫൈനല്‍സ് കാണാന്‍ മിസ് ചെയ്യരുതെന്ന് പറഞ്ഞ് നടി മാലാ പാര്‍വതി എത്തിയിരിക്കുകയാണ്.

maala-parvathi

മാലാ പാര്‍വ്വതിയുടെ വാക്കുകളിലേക്ക്...

Do not miss 'finals', സുരാജ് വെഞ്ഞാറംമൂട് വര്‍ഗീസ് മാഷായി ജീവിച്ചിട്ടുണ്ട്. രജിഷ തിരഞ്ഞെടുക്കുന ചിത്രങ്ങള്‍ കാമ്പുള്ളവ തന്നെ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. സ്‌പോര്‍്‌സ് രംഗത്ത് നിലനില്‍ക്കുന്ന കുതികാല്‍വെട്ടും, അഴിമതിയുമാണ് അരുണ്‍ പ്രമേയമാക്കിയിരിക്കുന്നത്. സംവിധായകന്‍ അരുണിനും (അരുണ്‍ പി ആര്‍) ന് പ്രത്യേക അഭിനന്ദനം. സുദീപ് എലമോനിന്റെ ഛായാഗ്രഹണം ഒരു രക്ഷയുമില്ല.

നിരഞ്ജ് മണിയന്‍ പിള്ള മാനുവല്‍ തോമസിനെ ഗംഭീരമാക്കി. ടിനി ടോം, സോന നായര്‍, നിസ്താര്‍, മുത്തുമണി തുടങ്ങി എല്ലാവരും അവരവരുടെ വേഷങ്ങള്‍ ഗംഭീരമാക്കി. എങ്കിലും എടുത്ത് പറയേണ്ടത് സുരാജ് വെഞ്ഞാറുമുട് എന്ന നടനെ കുറിച്ച് തന്നെയാണ്. കട്ടപ്പനയില്‍ പോയി വര്‍ഗീസ് മാഷിനെ ഒന്ന് കണ്ട് വരാന്‍ തോന്നും. ഫെസ്റ്റിവല്‍ ആഘോഷങ്ങളില്‍ ഇറങ്ങിയ വലിയ പടങ്ങളില്‍ ഇത് മുങ്ങി പോകരുത് എന്ന് ആഗ്രഹിച്ച് പോകുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X