twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷെയിന്‍ ഒരു ഇമോഷണല്‍ ബോംബ് ആണ്! കപടമായി ഒന്നും ചെയ്യാന്‍ അറിഞ്ഞു കൂടാത്ത ഒരു കലാകാരനാണ്

    |

    Recommended Video

    Maala Parvathi Talks About Shane Nigam | FilmiBeat Malayalam

    മലയാള സിനിമാ ലോകത്ത് നടന്‍ ഷെയിന്‍ നിഗത്തിന്റെ പേരില്‍ വലിയ വിവാദങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുകയാണ്. വെയില്‍ സിനിമയുമായി നടന്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് പരാതി നല്‍കിയതോടെയാണ് വിവാദങ്ങള്‍ വീണ്ടും ആരംഭിച്ചത്. വിഷയത്തില്‍ ഷെയിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാ താരങ്ങളും എത്തിയിരുന്നു. ഷെയിന്‍ ഒരു ഇമോഷണല്‍ ബോംബ് ആണെന്ന് പറയുകയാണ് നടി മാല പാര്‍വതിയും. ഫേസ്ബുക്കിലൂടെ എഴുതിയ കുറിപ്പിലാണ് നടി ഷെയിനെ കുറിച്ച് തുറന്നെഴുതിയത്.

    മാല പാര്‍വതിയുടെ കുറിപ്പ്

    'കലാകാരന്മാരുടെ അനാര്‍ക്കി എന്നും രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഷെയിന്‍ ഒരു ഇമോഷണല്‍ ബോംബ് ആണ്. കടല് ഇരമ്പി വരുന്ന അത്രയും ഇന്‍ടെന്‍സുമാണ് സത്യസന്ധവുമാണ്. പക്ഷേ അത് പൊതു സമൂഹത്തിന് ബോധിച്ചു കൊള്ളണമെന്നില്ല. കാരണം അത് കലയ്ക്ക് ഉള്ളില്‍ അത് എല്ലാവര്‍ക്കും ഇഷ്ടമാണ്. ജീവിതത്തില്‍ അത് ആരും സ്വീകരിക്കാന്‍ തയ്യാറാവാറില്ല. ഹെര്‍സോഗിന്റെ ലോക പ്രശസ്ത നടന്‍ കിന്‍സ്‌കിയെ അനുസരിപ്പിക്കാന്‍ തോക്കെടുത്ത കഥ ഓര്‍ത്ത് പോകുന്നു.

    mala-parvathy

    ജീനിയസ്സുകളെ ജീവിച്ചിരിക്കുമ്പോള്‍ ലോകം സ്വീകരിച്ച ചരിത്രം കുറവാണ്. വ്യക്തി ജീവതത്തില്‍ അവര്‍ അനുഭവിക്കുന്ന മാനസിക തിക്ക് മുട്ടലുകള്‍ മറ്റുള്ളവര്‍ക്ക് ഭാരമാണ്. ഇഷ്‌കില്‍ ഷെയിന്‍ എന്റെ മകനായപ്പോഴാണ് ഞാന്‍ ആ കുട്ടിയെ പരിചയപ്പെടുന്നത്. ആ കഥാപാത്രത്തെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള അവന്റെ ശ്രമങ്ങളും കമ്മിറ്റ്‌മെന്റും അറിയുന്നത്. ഞാന്‍ ഒരു 3 ദിവസമാണ് കൂടെ അഭിനയിച്ചത്. എന്നാല്‍ ഷെയിനെ നന്നായി അറിയുന്ന ഇഷ്‌കിന്റെ സംവിധായകന്‍ Anuraj Manohar ഒരു കുറിപ്പ് എഴുതിയിരിക്കുന്നു. ഞാന്‍ ഷെയര്‍ ചെയ്യുന്നു.

    അമ്പിളി ദേവിയും കുഞ്ഞും ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി! നന്ദി പറഞ്ഞ് ആദിത്യന്‍ ജയന്‍അമ്പിളി ദേവിയും കുഞ്ഞും ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി! നന്ദി പറഞ്ഞ് ആദിത്യന്‍ ജയന്‍

    എല്ലാവര്‍ക്കും ഷെയിനെ കുറിച്ച് ഈ അഭിപ്രായമാവില്ല എന്നറിയാം. കാരണം അച്ചടക്കമുള്ള 'നല്ല' കുട്ടി അല്ല ഷെയിന്‍. കപടമായി ഒന്നും ചെയ്യാന്‍ അറിഞ്ഞു കൂടാത്ത ഒരു കലാകാരനാണ്. മനസ്സില്‍ തോന്നുന്നത് ഒക്കെ പറഞ്ഞു എന്നു വരും. അത് തിരുത്തി എന്ന് വരും. പിന്നെയും അതിലേക്ക് മടങ്ങി എന്ന് വരും. സത്യത്തില്‍ അങ്ങനെയുള്ളവര്‍ ഉള്ളില്‍ അനുഭവിക്കുന്ന ഒരു നിസ്സഹായതയുണ്ട്. അതാണ് കലയായി പുറത്ത് വരുന്നത്'. മാല പാര്‍വതി പറയുന്നു.

    English summary
    Maala Parvathi Talks About Shane Nigam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X